‘അതിലെഴുതാതെ പോയ വരികൾ എനിക്കിതിൽ എഴുതണം’: പനച്ചൂരാൻ പറഞ്ഞത്– ഓഡിയോ
ഷർട്ടിന്റെ കൈമടക്കിൽ എഴുതി സൂക്ഷിച്ചൊരു കവിത ആരെയും കാണിക്കാതെ മരണത്തിലേക്കു നടന്നു പോകുന്ന കവി. മരണാനന്തരം ആ കവിത കണ്ടെടുക്കുന്ന കൂട്ടുകാർ. അങ്ങനൊരു കവിയാക്കാൻ കാത്തിരിക്കുകയായിരുന്നു അനിൽ പനച്ചൂരാൻ. അനിലിന്റെ ജീവിതം തന്നെയെന്നു തോന്നാമെങ്കിലും ആ റോൾ സിനിമയിലായിരുന്നു. 'മെക്സിക്കൻ അപാരതയുടെ ' ....| Anil Panachooran | Manorama News

ഷർട്ടിന്റെ കൈമടക്കിൽ എഴുതി സൂക്ഷിച്ചൊരു കവിത ആരെയും കാണിക്കാതെ മരണത്തിലേക്കു നടന്നു പോകുന്ന കവി. മരണാനന്തരം ആ കവിത കണ്ടെടുക്കുന്ന കൂട്ടുകാർ. അങ്ങനൊരു കവിയാക്കാൻ കാത്തിരിക്കുകയായിരുന്നു അനിൽ പനച്ചൂരാൻ. അനിലിന്റെ ജീവിതം തന്നെയെന്നു തോന്നാമെങ്കിലും ആ റോൾ സിനിമയിലായിരുന്നു. ‘മെക്സിക്കൻ അപാരതയുടെ’ സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'യൗവ്വന തീക്ഷണവും പ്രേമസുരഭിലവും ' എന്ന പുതിയ സിനിമയുടെ ചർച്ചകളിലായിരുന്നു കഴിഞ്ഞ ദിവസം വരെയും പനച്ചൂരാൻ.
കേരള ചരിത്രത്തിലെ ഏറ്റവും തീക്ഷണമായ സമരങ്ങളിലൊന്നു പശ്ചാത്തലമാക്കി നിസാം റാവുത്തർ എഴുതിയ സിനിമയുടെ പാട്ടിനു വേണ്ടിയായിരുന്നു പനച്ചൂരാനുമായുള്ള ചർച്ചകൾ. കൊച്ചിയിൽ ബിജിപാലിന്റെ സ്റ്റുഡിയോയ്ക്കു മുകളിൽ വച്ചവർ സംസാരിച്ചു. പലവട്ടം.
അനിൽ, ഞങ്ങൾക്കു വേണ്ടത് പാട്ടല്ല, കവിതയാണ്. കൂട്ടുകാരൻ എഴുതി പൂർത്തിയാക്കിയ സിനിമയുടെ തിരക്കഥ ആയുസ്സു മുഴുവൻ ഭദ്രമായി കൊണ്ടു നടക്കുന്ന കവി സിനിമയിലുണ്ട്. ഒടുവിലൊടുവിൽ വിശ്വസ്തനായൊരു സംവിധായകനെ കണ്ടുപിടിച്ച് കഥയേൽപ്പിച്ചയാൾ പോകുന്നത് മരണത്തിലേക്കാണ്. അയാളുടെ മൃതദേഹത്തിന്റെ കൈമടക്കിൽ നിന്നു കിട്ടുന്ന കവിതയാണ് അനിൽ, നിങ്ങൾ എഴുതേണ്ടത്.
കവിതയെക്കുറിച്ചു പറയും മുൻപുള്ള മറുപടിക്ക് മുൻപ് അനിൽ ചോദിച്ചു, ഞാനത് പാടി അഭിനയിച്ചോട്ടെ? അതിനുള്ള മറുപടിക്കു കാക്കാതെ അനിൽ തന്റെ ജീവിതത്തിലെ ഏറ്റവും ജനകീയമായ സിനിമാ പാട്ടിനെക്കുറിച്ചു പറഞ്ഞു:
ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ ... അതിലെഴുതാതെ പോയ വരികൾ എനിക്കിതിൽ എഴുതണം.
ചോര മാത്രമല്ല കണ്ണീരും വീഴാറുണ്ട് മണ്ണിൽ. പ്രിയപ്പെട്ട മകനെ സമരഭൂമിയിൽ ബലി കൊടുത്ത അമ്മയുടെ സ്വകാര്യമായ കണ്ണീരിൽ നിന്നുയർന്നു വരുന്ന ചില വരികൾ. ഞാനെഴുതിക്കോട്ടെ? - അനിൽ ചോദിച്ചു. കനമുള്ള ആ ചോദ്യവും അയാളോടടുത്തുള്ള സംസാരവും ഒരു കവിത പോലെയായിരുന്നു. അനിലിന്റെ വരികൾക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു ടോമും നിസ്സാമും. സിനിമയിലേതു പോലെ കൈമടക്കിൽ കവിത സൂക്ഷിക്കാതെ ജീവിതത്തിൽ നിന്ന് അനിൽ പോയി.
ആ വേദനയെ സിനിമയുടെ തിരക്കഥാകൃത്ത് നിസാം ഇങ്ങനെ കുറിച്ചു:
നമ്മൾ കണ്ട കനവുകൾ,
ഒന്നിച്ചു പൊരുതാനിരുന്ന
വിപ്ലവം. ഒടുവിൽ,
എഴുതാനിരുന്ന കവിത
അതും എനിക്കു
വേണ്ടിയായിരുന്നല്ലോ?
English Summary : Script writer Nisam on Anil Panachooran