ബെയ്ജിങ് ∙ ചൈനയിലെ ഏറ്റവും വലിയ സർക്കാർ നിയന്ത്രിത അസറ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ മുൻ ചെയർമാനും ബാങ്കറുമായ ലായ് ഷഓമിനു വധശിക്ഷ. 260 മില്യൻ ഡോളറിന്റെ അഴിമതി കേസിലും, ഭാര്യയുണ്ടായിട്ടും അവിഹിതബന്ധം | Lai Xiaomin | China | Sentenced To Death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ ചൈനയിലെ ഏറ്റവും വലിയ സർക്കാർ നിയന്ത്രിത അസറ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ മുൻ ചെയർമാനും ബാങ്കറുമായ ലായ് ഷഓമിനു വധശിക്ഷ. 260 മില്യൻ ഡോളറിന്റെ അഴിമതി കേസിലും, ഭാര്യയുണ്ടായിട്ടും അവിഹിതബന്ധം പുലർത്തിയതിനുമാണു കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന ലായ്‍‌യ്ക്കു ചൈനീസ് കോടതി വധശിക്ഷ വിധിച്ചത്.

ബെയ്ജിങ്ങിലെ അപ്പാർട്ട്മെന്റിലെ സേഫുകളിലും അറകളിലുമായി പണം സൂക്ഷിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2020 ജനുവരിയിൽ സർക്കാർ ചാനലായ സിസിടിവിയിൽ ഇതുസംബന്ധിച്ച് ലായ് കുറ്റസമ്മതം നടത്തി. വലിയ സമ്പത്ത് നേടാൻ ലായ് പദവി ദുരുപയോഗം ചെയ്തതായി ടിയാൻജിൻ കോടതി പറഞ്ഞു.

ADVERTISEMENT

‌കൈക്കൂലി വളരെ വലിയ കുറ്റമാണെന്നു വിശേഷിപ്പിച്ച കോടതി, സാഹചര്യങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും നിരീക്ഷിച്ചു. അങ്ങേയറ്റം ഹീനമായ ലക്ഷ്യത്തോടെയാണു ലായ് പ്രവർത്തിച്ചതെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. ചൈന ഹുവാരോങ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ ചെയർമാനാണ് ലായ്. തന്റെ കുടുംബത്തിനു പുറത്തു മറ്റൊരു സ്ത്രീയുടെ ഭർത്താവായി ദീർഘകാലം ജീവിച്ചതിനും നിയമവിരുദ്ധമായി കുട്ടികളെ ജനിപ്പിച്ചതിനും കുറ്റക്കാരനാണെന്നും കോട‌തി കണ്ടെത്തി.

2018 ഏപ്രിലിലാണു കേസുകളിൽ അന്വേഷണം ആരംഭിച്ചത്. ഒരു പൈസ പോലും ചെലവഴിച്ചില്ലെന്നും പണമെടുക്കാൻ ധൈര്യപ്പെട്ടില്ലെന്നുമാണു ടിവിയിലൂടെ ലായ് പറഞ്ഞത്. എന്നാൽ, കൈക്കൂലിയായി ഇദ്ദേഹം സ്വീകരിച്ച ആഡംബര കാറുകളും സ്വർണ ബാറുകളും ഉൾപ്പെടെ സിസിടിവി സംപ്രേഷണം ചെയ്തിരുന്നു.

ADVERTISEMENT

English Summary: Ex-Banker In China Sentenced To Death For $260 Million Bribery, Bigamy