‘ഇത് രാജ്യസേവനം, വാക്സീൻ തടസ്സമില്ലാതെ വിതരണം ചെയ്യും’: സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക്
ന്യൂഡൽഹി∙ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കോവിഡ് വാക്സീനുകൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഹൈദരബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും. ഇരു കമ്പനികളുടേയും മേധാവികൾ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഡിജിസിഐയുടെ അനുമതി..Vaccines

ന്യൂഡൽഹി∙ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കോവിഡ് വാക്സീനുകൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും. ഇരു കമ്പനികളുടേയും മേധാവികൾ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഡിജിസിഐയുടെ അനുമതി ലഭിച്ച കോവിഷീൽഡ്, കോവാക്സീൻ വാക്സീനുകൾ യഥാക്രമം സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമാണ് നിർമിക്കുന്നത്.
ഇന്ത്യയിലും ആഗോളതലത്തിലും വാക്സീൻ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാലയും ഭാരത് ബയോടെക്ക് ചെയർമാൻ ഡോ.കൃഷ്ണ എല്ലയും പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെയും ലോകത്താകെയുമുള്ള ജനങ്ങളുടെ ജീവനും ഉപജീവന മാർഗവും സംരക്ഷിക്കുകയെന്നതാണ് പ്രധാന കടമ്പ. പൊതുജനാരോഗ്യ സംരക്ഷണത്തിനും സാമ്പത്തികരംഗം സാധാരണനിലയിലേക്ക് മടങ്ങിവരുന്നതിനും വാക്സീൻ അത്യാവശ്യമാണ്.
ഇപ്പോൾ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്ന രണ്ടു വാക്സീനുകളുടേയും നിർമാണം, വിതരണം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും സുരക്ഷിതമായ വാക്സീൻ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ഇരുകമ്പനികളും ഇത് രാജ്യസേവനവും ലോകത്തോട് ആകെയുള്ള കടമയായിട്ടുമാണ് കണക്കാക്കുന്നതെന്നും മേധാവികൾ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ പോലുള്ള മറ്റു രാജ്യങ്ങളിലും വാക്സീന്റെ ആവശ്യകത മനസ്സിലാക്കുന്നതിനാൽ രണ്ടു കമ്പനികളുടേയും വാക്സീനുകൾ ആഗോളതലത്തിൽ എത്തിക്കുമെന്നും അവർ അറിയിച്ചു.
English Summary: "Duty To Nation, World": What Vaccine Makers Said On "Smooth" Rollout