ഉദ്ഘാടനത്തിനു മുൻപ് പാലം തുറന്നത് വി4 കേരളയെന്ന്; ഫ്ലാറ്റ് വളഞ്ഞ് അറസ്റ്റ്– വിഡിയോ
കൊച്ചി∙ ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേൽപാലം തുറന്നു നൽകിയത് നാണക്കേടായതോടെ സംഭവത്തിൽ നാലു പേരെ അറസ്റ്റു ചെയ്തു. വി4 കേരള കോഓർഡിനേറ്റർ നിപുൺ ചെറിയാൻ മറ്റ് ഭാരവാഹികളായ ആഞ്ചലോസ്, ... Vytila Flyover, We For Kerala

കൊച്ചി∙ ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേൽപാലം തുറന്നു നൽകിയത് നാണക്കേടായതോടെ സംഭവത്തിൽ നാലു പേരെ അറസ്റ്റു ചെയ്തു. വി4 കേരള കോഓർഡിനേറ്റർ നിപുൺ ചെറിയാൻ മറ്റ് ഭാരവാഹികളായ ആഞ്ചലോസ്, റാഫേൽ, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. പനങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം രാത്രിയോടെ ഇദ്ദേഹം താമസിക്കുന്ന കാക്കനാടുള്ള ഫ്ലാറ്റ് വളഞ്ഞ് ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
നേരത്തെ പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ പാലം തുറന്നു നൽകിയത് പ്രവർത്തകരല്ല എന്ന നിലപാടിലാണ് വി4 കേരള നേതാക്കൾ. ഇന്നലെ സംഭവം നടക്കുമ്പോൾ നിപുൺ ചെറിയാൻ ഉൾപ്പടെയുള്ളവർ സ്ഥലത്തില്ലെന്നും പൊതു ജനങ്ങൾ തന്നെയാണ് അത് ചെയ്തതെന്നും നേതാക്കളിൽ ഒരാളായ ഷക്കീർ അലി മനോരമ ഓൺലൈനോടു പറഞ്ഞു. പാലം പണി പൂർത്തിയായി ഭാരപരിശോധനകൾ ഉൾപ്പടെ കഴിഞ്ഞിട്ടും വൈറ്റില പാലം തുറന്നു നൽകാത്തതിനെതിരെ പ്രതിഷേധവുമായി വിഫോർ കേരള രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 31ന് പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പൊലീസ് സ്ഥലത്തു നില ഉറപ്പിച്ചിരുന്നതിനാൽ പദ്ധതി നടന്നിരുന്നില്ല.
വൈറ്റില, കുണ്ടന്നൂർ മേൽപാലം ഈ മാസം 9ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ അജ്ഞാതർ പാലം തുറന്നു നൽകിയത് പൊലീസിന് കടുത്ത നാണക്കേടായിട്ടുണ്ട്. പ്രതിഷേധക്കാർ പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പാലത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിട്ടും അജ്ഞാതരായ ആരോ പാലം തുറന്നു നൽകിയത് പൊലീസിനു കനത്ത തിരിച്ചടിയായി. പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ല എന്ന സമ്മർദത്തിന്റെ സാഹചര്യത്തിലാണ് അർധരാത്രിയിലെ അറസ്റ്റ് നടപടികൾ.
Content Highlights: Vytila Flyover, Kerala Police, V4 Kerala