ബെയ്ജിങ് ∙ അമേരിക്കൻ ജനാധിപത്യത്തെ വെല്ലുവിളിച്ച് യുഎസ് പാർലമെന്റായ കാപ്പിറ്റോളിൽ നടന്ന കലാപത്തെ പരിഹസിച്ച് ചൈന. 2019ൽ ഹോങ്കോങ്ങിൽ ഉണ്ടായ സർക്കാർ വിരുദ്ധ | US Capitol Riot | China | Manorama News

ബെയ്ജിങ് ∙ അമേരിക്കൻ ജനാധിപത്യത്തെ വെല്ലുവിളിച്ച് യുഎസ് പാർലമെന്റായ കാപ്പിറ്റോളിൽ നടന്ന കലാപത്തെ പരിഹസിച്ച് ചൈന. 2019ൽ ഹോങ്കോങ്ങിൽ ഉണ്ടായ സർക്കാർ വിരുദ്ധ | US Capitol Riot | China | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ അമേരിക്കൻ ജനാധിപത്യത്തെ വെല്ലുവിളിച്ച് യുഎസ് പാർലമെന്റായ കാപ്പിറ്റോളിൽ നടന്ന കലാപത്തെ പരിഹസിച്ച് ചൈന. 2019ൽ ഹോങ്കോങ്ങിൽ ഉണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തിയാണ് ചൈനയുടെ ട്വീറ്റുകൾ. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിലാണ് ഇവ രണ്ടും താരതമ്യപ്പെടുത്തിയുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. 

2019 ജൂലൈയിൽ ഹോങ്കോങ്ങിലെ ലെജിസ്‌ലേറ്റീവ് കൗൺസിലിൽ പ്രതിഷേധക്കാർ ഇരച്ചു കയറുന്നതും, കാപ്പിറ്റോൾ മന്ദിരത്തിലെ ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സ് ചേംബറിലേക്ക് ട്രംപ് അനുകൂലികൾ അതിക്രമിച്ച് കയറിയതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ADVERTISEMENT

‘ഒരിക്കൽ നാൻസി പെലോസി ഹോങ്കോങ് പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത് കാണാൻ മനോഹരമായ കാഴ്ച എന്നാണ്. കാപ്പിറ്റോളിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അവർക്ക് ഇതേ അഭിപ്രായം തന്നെയാണോ എന്ന് അറിയേണ്ടിയിരിക്കുന്നു’– യുഎസ് സ്പീക്കർ നാൻസി പെലോസിയെ പരാമർശിച്ച് ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു.

ചൈനയിൽ പ്രവർത്തിക്കുന്ന സമൂഹമാധ്യമമായ വെയ്ബോയിൽ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് പ്രവർത്തകർ ‘മനോഹരമായ കാഴ്ച’ എന്ന അടിക്കുറിപ്പോടെ കാപ്പിറ്റോൾ കലാപ ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. ‘ട്രംപ് അനുകൂലികൾ യുഎസ് കാപ്പിറ്റോളിൽ ആഞ്ഞടിക്കുന്നു’ എന്ന  ഹാഷ്ടാഗ് വെയ്ബോയിൽ ട്രെൻഡിങ്ങാണ്. 2019ൽ ഹോങ്കോങ് ലെജിസ്‌ലേറ്റിവ് കൗൺസിലിൽ എന്താണോ അരങ്ങേറിയത് അതു തന്നെയാണ് യുഎസിൽ ഉണ്ടായത് എന്നതടക്കമുള്ള കമന്റുകളാണ് വെയ്ബോയിൽ പ്രത്യക്ഷപ്പെടുന്നത്. 

ADVERTISEMENT

English Summary:"Beautiful Sight": China Goes Online To Mock US Capitol Chaos