വായ്പ 12,000, ബാധ്യത 12 ലക്ഷം; കടം കൊടുത്ത് ജീവിതം കുടുക്കി ആപ്പുകൾ
കൊച്ചി ∙ ഓണ്‍ലൈന്‍ വായ്പ ആപ്പില്‍നിന്ന് 12,000 രൂപ വായ്പയെടുത്ത കൊച്ചിയിലെ ചെറുപ്പക്കാരന്‍ നിലവില്‍ 12 ലക്ഷത്തിന്റെ കടക്കാരന്‍. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ....| Online Fraud | Instant Loan App | Manorama News

കൊച്ചി ∙ ഓണ്‍ലൈന്‍ വായ്പ ആപ്പില്‍നിന്ന് 12,000 രൂപ വായ്പയെടുത്ത കൊച്ചിയിലെ ചെറുപ്പക്കാരന്‍ നിലവില്‍ 12 ലക്ഷത്തിന്റെ കടക്കാരന്‍. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ആപ്പുകള്‍ കടം നൽകി കുടുക്കുന്നതിന്‍റെ ദയനീയമായ ചിത്രമാണിത്. ദിനംപ്രതി തിരിച്ചടയ്ക്കേണ്ട ഭീമമായ തുക ഡയറിയില്‍ കുറിച്ചിട്ട്, അവയ്ക്കായി പുതിയ ആപ്പുകള്‍ പരതി കടമെടുത്ത് കൊണ്ടേയിരിക്കുന്ന ഈ യുവാവ് ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്.
ഓണ്‍ലൈന്‍ വായ്പാ ആപ്പില്‍നിന്നു പണമെടുത്ത് ജീവിതം വഴിമുട്ടിയവരുടെ ഞെട്ടിക്കുന്ന കഥകളാണ് കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് സമാന ദുരന്തങ്ങളിൽ പെട്ടത്. ഈടൊന്നും വേണ്ടെന്ന പ്രലോഭനത്തില്‍ കുടുങ്ങി ചില്ലറ തുകകളുടെ വായ്പയെടുത്തശേഷം ലക്ഷങ്ങളുടെ കടക്കാരായി ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നരാണ് പലരും.
പന്ത്രണ്ടായിരമായിരുന്നു ആവശ്യം, ആദ്യം ആപ്പില്‍നിന്നെടുത്ത വായ്പ അത് മാത്രമായിരുന്നു, കമ്പനി നിശ്ചയിച്ച കൊള്ളപ്പലിശ അടക്കം അതടച്ചു തീര്‍ക്കാന്‍ മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വന്നു. എല്ലാവരും ദുരിതത്തിലായ കോവിഡുകാലത്ത് മറ്റാരില്‍നിന്നും കടം വാങ്ങാതെ ആപ്പിനെ ആശ്രയിച്ചതാണ്. ഒടുവില്‍ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ആലോചന. മുന്‍പ് നല്‍കിയ പരാതികള്‍ ഫലംകണ്ടില്ലെങ്കിലും ഇപ്പോഴത്തെ ഡിജിപിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയുണ്ടെന്നാണ് കെണിയിൽപ്പെട്ടവർ പറയുന്നത്.
English Summary : Many fell in instant loan app fraud