കടിയേറ്റ് ഉത്ര കരഞ്ഞ് നിലവിളിച്ചു; സൂരജ് ആശ്വസിപ്പിച്ചില്ല; കുടുക്കി മൊഴി
കൊല്ലം∙ നാടിനെ ഞെട്ടിച്ച ഉത്തര വധക്കേസിൽ വീണ്ടും ഭർത്താവ് സൂരജിനെതിരെ മൊഴി. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറഞ്ഞതായി കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനായ... Uthra Murder Case, Anchal Murder Case

കൊല്ലം∙ നാടിനെ ഞെട്ടിച്ച ഉത്തര വധക്കേസിൽ വീണ്ടും ഭർത്താവ് സൂരജിനെതിരെ മൊഴി. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറഞ്ഞതായി കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനായ ചാവരുകാവ് സുരേഷിന്റെ മകൾ കോടതിയിൽ മൊഴിനൽകി. ഉത്ര മരിച്ചതിന്റെ അടുത്ത ദിവസമാണ് സൂരജ് വിളിച്ച്, താനാണ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയതെന്നു സുരേഷിനോടു പറഞ്ഞതെന്നാണ് ആറാം അഡീഷനൽ ജില്ലാ കോടതി ജഡ്ജി എം.മനോജ് മുൻപാകെ യുവതി മൊഴി നൽകിയത്.
പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഉത്ര വേദന കൊണ്ടു കരഞ്ഞെങ്കിലും സൂരജ് ആശ്വസിപ്പിച്ചില്ലെന്ന് ആംബുലൻസ് ജീവനക്കാരനായ 13–ാം സാക്ഷി അനുരാജ് മൊഴി നൽകി. കല്ലുവാതുക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തുനിന്ന് അണലിയെയും ആറ്റിങ്ങൽ ആലങ്കോട്ടു നിന്നു മൂർഖനെയും സുരേഷ് പിടിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ 11–ാം സാക്ഷി അനീഷ്, 12–ാം സാക്ഷി ഷിബു, പൊലീസിനു നൽകാൻ സൂരജിനു പരാതി എഴുതിക്കൊടുത്ത വക്കീൽ ഗുമസ്തൻ 14–ാം സാക്ഷി ബൈജു എന്നിവരെയും വിസ്തരിച്ചു. കേസിൽ സൂരജിനെതിരെ ശക്തമായ തെളിവുകളാണ് അന്വേഷണ സംഘം ഹാജരാക്കിയത്.
English Summary: Uthra murder case, Anchal Uthra Murder Case, Sooraj, Crime News