ന്യൂയോര്‍ക്ക്∙ ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി യുഎസിലെ ഇലക്ട്രിക് കാര്‍ കമ്പനി ടെസ്‌ലയുടെ സ്ഥാപകനും സ്‌പേസ് | Elon Musk, Jeff Bezoz, Manorama News, World's Richest Person

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്∙ ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി യുഎസിലെ ഇലക്ട്രിക് കാര്‍ കമ്പനി ടെസ്‌ലയുടെ സ്ഥാപകനും സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌ക്. ടെസ്‌ലയുടെ ഓഹരിമൂല്യത്തില്‍ 4.8 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതോടെയാണ് ബ്ലൂംബര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡെക്‌സില്‍ (ലോകത്തെ 500 ശതകോടീശ്വര പട്ടിക) ജെഫ് ബെസോസിനെ മസ്‌ക് പിന്തള്ളിയത്.

2017 ഒക്‌ടോബര്‍ മുതല്‍ ബെസോസായിരുന്നു പട്ടികയില്‍ ഒന്നാമന്‍. ന്യൂയോര്‍ക്കില്‍ രാവിലെ 10.15ലെ കണക്കനുസരിച്ച് 190 ബില്യൻ ഡോളറാണ് (ഏകദേശം 14 ലക്ഷം കോടി) മസ്‌ക്കിന്റെ ആസ്തി. ബെസോസിനെക്കോള്‍ 1.5 ബില്യൻ ഡോളര്‍ അധികം. ബെസോസിന്റെ ആസ്തി ഇപ്പോള്‍ 187.50 ബില്യൻ ഡോളറാണ്. 

ADVERTISEMENT

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മസ്ക് കടത്തിവെട്ടിയത്. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെസ്‌ലയുടെ ഓഹരിവില അന്ന് 14 ശതമാനം ഉയര്‍ന്നതോടെ മസ്‌കിന്റെ ആസ്തി 11750 കോടി ഡോളര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ആസ്തിയില്‍ 9000 കോടി ഡോളറിനടുത്ത് വര്‍ധനയാണ് ഉണ്ടായിരുന്നത്.

English Summary: Elon Musk Is World's Richest Person, Surpasses Jeff Bezos