‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും; ആവശ്യത്തിന് പണമുണ്ട്, അഴിമതി നടത്തില്ല’
കൊച്ചി ∙ എറണാകുളത്തുനിന്നു നിയമസഭയിലേയ്ക്കു മത്സരിക്കുന്നത് ആലോചിക്കുമെന്ന് ജസ്റ്റിസ് ബി.കെമാൽ പാഷ. പുനലൂരിൽ തനിക്കു സ്വാധീനമുള്ള സ്ഥലമാണെന്നു പരിഗണിച്ചാവണം... B Kemal Pasha, Manorama News

കൊച്ചി ∙ എറണാകുളത്തുനിന്നു നിയമസഭയിലേയ്ക്കു മത്സരിക്കുന്നത് ആലോചിക്കുമെന്ന് ജസ്റ്റിസ് ബി.കെമാൽ പാഷ. പുനലൂരിൽ തനിക്കു സ്വാധീനമുള്ള സ്ഥലമാണെന്നു പരിഗണിച്ചാവണം യുഡിഎഫിൽ ചിലർ തന്നെ അവിടെ മത്സരിപ്പിക്കുന്നതിനു സമീപിച്ചിരുന്നു. എറണാകുളത്തുനിന്നു താമസം മാറി മറ്റൊരു സ്ഥലത്തു പോയി സ്ഥിരതാമസമാക്കുക ബദ്ധപ്പാടായതിനാൽ നിരസിക്കുകയായിരുന്നു.
എറണാകുളത്തു താൻ താമസിക്കുന്ന സ്ഥലമോ ജില്ലയിലെ ഏതെങ്കിലും മണ്ഡലമോ ആണെങ്കിൽ തയാറാണെന്നും നേതാക്കളെ അറിയിച്ചിരുന്നു. എന്തായാലും ഒരുവിഭാഗം തന്നെ ചീത്തവിളിച്ചു കൊണ്ടിരിക്കുകയാണ്. വെറുതെയാണെങ്കിലും ചീത്തവിളി കേൾക്കണം. എന്തെങ്കിലും അഭിപ്രായം പറയുമ്പോൾ ഭീഷണിയും തെറിവിളിയും ഉണ്ടാകുമ്പോൾ കൂട്ടായി ആരെങ്കിലും ഒപ്പമുണ്ടെങ്കിൽ സൗകര്യമാണ്.
രാഷ്ട്രീയക്കാർ അല്ലാത്തവർ രാഷ്ട്രീയത്തിലേയ്ക്കു വരുമ്പോൾ എതിർക്കുന്നത് അറിവില്ലായ്മ കൊണ്ടാണ്. ഓരോ രാഷ്ട്രീയ നേതാക്കളും വന്ന പശ്ചാത്തലവും അവരുടെ തുടക്കവും ഇപ്പോഴത്തെ സാമ്പത്തിക നിലയും എന്താണെന്നു പരിശോധിക്കട്ടെ. മാർക്സിസ്റ്റ് പാർട്ടിയുടെതന്നെ അന്വേഷിക്കട്ടെ. ഇതെല്ലാം അവർ എവിടെനിന്ന് ഉണ്ടാക്കിയതാണെന്നു പറയണം. ഇങ്ങനെ ആളുകൾ ചിന്തിക്കുന്നതു സ്വാഭാവികമാണ്.
ജീവിക്കാനുള്ള പണവും സൗകര്യവും ആവശ്യത്തിനുണ്ടാക്കിയിട്ടുണ്ട്. കിടപ്പാടവുമുണ്ട്. അതു ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. ജനങ്ങളുടെ പിടിച്ചു പറിക്കേണ്ടതില്ല. എനിക്ക് അഴിമതി കാണിക്കുകയും വേണ്ട, കൂടെയുള്ളവരെക്കൊണ്ട് ചെയ്യിക്കുകയുമില്ല. ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരു മാർഗമാണു ജനപ്രതിനിധിയാകുക എന്നത്. അതുകൊണ്ടാണ് ഇത് ആലോചിച്ചതെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.
English Summary: Justice B Kemal Pasha On Contesting in Assembbly Election