ന്യൂഡൽഹി∙ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഗ്രാമ സന്ദർശനത്തിന് മുന്നോടിയായി ഹരിയാനയിലെ കർണാലിനടുത്തുള്ള ടോൾ പ്ലാസയിൽ പ്രതിഷേധിച്ച കർഷകരെ ഹരിയാന പൊലീസ് തടഞ്ഞു. കൈംല ഗ്രാമത്തിൽ പ്രവേശിക്കാൻ | Haryana | Farmers Meet | Tear-Gassed | Farmers Protest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡീഗഡ്∙ മുഖ്യമന്ത്രി മനോഹർ ലാർ ഖട്ടർ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി കർഷകർ അടിച്ചു തകർത്തു. കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെ കുറിച്ച് കര്‍ഷകരുമായി സംവദിക്കാനും ഗ്രാമസന്ദര്‍ശനം നടത്താനുമായി സംഘടിപ്പിച്ച മഹാകിസാന്‍ പഞ്ചായത്ത് എന്ന പരിപാടിയുടെ വേദിയാണ് പ്രതിഷേധിക്കുന്ന കർഷകർ അടിച്ചു തകർത്തത്. ഇതോടെ പരിപാടി റദ്ദാക്കിയതായി ഖട്ടർ അറിയിച്ചു.

ഖട്ടറിന്റെ ഗ്രാമ സന്ദർശനത്തിന് മുന്നോടിയായി ഹരിയാനയിലെ കർണാലിനടുത്തുള്ള ടോൾ പ്ലാസയിൽ പ്രതിഷേധിച്ച കർഷകരെ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. കൈംല ഗ്രാമത്തിൽ പ്രവേശിക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ, ജലപീരങ്കികൾ എന്നിവ പ്രയോഗിച്ചു. ബാരിക്കേഡുകൾ‌ സ്ഥാപിക്കുകയും ലാത്തിവീശുകയും ചെയ്തു.

ADVERTISEMENT

സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാൻ കൈംല ഗ്രാമത്തിൽ നടക്കുന്ന കർഷകരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രി എത്താനിരുന്നത്. വെള്ളിയാഴ്ച, മുഖ്യമന്ത്രിയുടെ സന്ദർശനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണരുമായും പ്രാദേശിക ബിജെപി പ്രവർത്തകരുമായും പ്രാദേശിക പ്രതിഷേധക്കാർ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധം റജിസ്റ്റർ ചെയ്യാൻ ഗ്രാമവാസികൾ കർഷകരെ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതാണ് സംഘർഷത്തിനു കാരണം.

കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ഖട്ടറിന്റെ ഗ്രാമസന്ദർശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഞങ്ങൾക്ക് ഭക്ഷണം നൽകുന്നവരുടെ വികാരങ്ങളുമായി കളിക്കുന്നതിലൂടെ, ക്രമസമാധാന സാഹചര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും, നിങ്ങൾക്ക് സംഭാഷണം നടത്തണമെങ്കിൽ കഴിഞ്ഞ 46 ദിവസമായി പ്രതിഷേധിക്കുന്നവരുമായി നടത്തണമെന്നും സുർജേവാല ട്വീറ്റ് ചെയ്തു.

ADVERTISEMENT

English Summary: In Haryana, Protesters Tear-Gassed Ahead Of Chief Minister-Farmers Meet

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT