വാഷിങ്ടൻ∙ കാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഡെമോക്രാറ്റുകൾ. കലിഫോർണിയയിൽനിന്നുള്ള ഡെമോക്രാറ്റ് അംഗം ടെഡ് ലിയു ഇംപീച്ച്മെന്റ് നീക്കം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ... USA, Trump, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ കാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഡെമോക്രാറ്റുകൾ. കലിഫോർണിയയിൽനിന്നുള്ള ഡെമോക്രാറ്റ് അംഗം ടെഡ് ലിയു ഇംപീച്ച്മെന്റ് നീക്കം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റ് പ്രതിനിധിയാണ് ടെഡ്. 180 പേരുടെ പിന്തുണ നീക്കത്തിനു പിന്നിലുണ്ട്.

തിങ്കളാഴ്ച യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സിൽ ഡെമോക്രാറ്റുകൾ ട്രംപിനെതിരായ ഇംപീച്ച്മെന്റുമായി മുന്നോട്ടുപോകുമെന്ന് ഷിൻഹുവ വാർത്താ ഏജൻസി റിപ്പോർ‌ട്ട് ചെയ്തു. ലിയുവിനു പുറമേ റോ‍ഡ് ഐലൻഡിൽനിന്നുള്ള ഡേവിഡ് സിസിലിൻ, മേരിലാൻഡിലെ ജേമി റാസ്കിൻ എന്നിവരും കാപിറ്റോളിലെ കലാപത്തിൽ ട്രംപിനെതിരെ നടപടി ആവശ്യപ്പെട്ട് ആർട്ടിക്കിൾ ഓഫ് ഇംപീച്ച്മെന്റിന്റെ ഭാഗമായിട്ടുണ്ട്. കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്നാണ് ആരോപണം.

ADVERTISEMENT

യുഎസ് പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടത് ഔദ്യോഗികമായി അംഗീകരിക്കാൻ കാപിറ്റോളിൽ ചേർന്ന യോഗത്തിലേക്കാണ് ജനുവരി ആറിന് ട്രംപിന്റെ അനുയായികൾ സുരക്ഷ മറികടന്ന് ഇരച്ചുകയറിയത്. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുൻപ് അനുയായികളോട് കാപിറ്റോളിലേക്കു മാർച്ച് ചെയ്യാൻ ട്രംപ് വൈറ്റ്ഹൗസിൽ ആഹ്വാനം ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറല്‍ ഡിസ്ട്രിക്ട് കോടതിയിൽ 17 കേസുകളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സുപീരിയർ കോടതിയിൽ 40 കേസുകളുമാണു റജിസ്റ്റർ ചെയ്തത്.

English Summary: Democrats Push Toward Second Trump Impeachment