ഇന്തൊനീഷ്യൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി; തിരച്ചിൽ തുടരുന്നു
ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ ജാവ കടലിൽ തകർന്നു വീണ യാത്ര വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. തിരച്ചിൽ നടക്കുന്ന സ്ഥലത്തുനിന്ന് ബ്ലാക്ക് ബോക്സുകള്‍ ഉടൻ തന്നെ മുങ്ങൽ വിദഗ്ധർ പുറത്തെത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്... Indonesia, Plane crash, Manorama News

ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ ജാവ കടലിൽ തകർന്നു വീണ യാത്ര വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. തിരച്ചിൽ നടക്കുന്ന സ്ഥലത്തുനിന്ന് ബ്ലാക്ക് ബോക്സുകള്‍ ഉടൻ തന്നെ മുങ്ങൽ വിദഗ്ധർ പുറത്തെത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജക്കാർത്തയിൽനിന്ന് കഴിഞ്ഞ ദിവസം പറന്നുയർന്ന ശ്രീവിജയ എയർ ബോയിങ് 737 വിമാനമാണ് 62 യാത്രക്കാരുമായി കാണാതായത്. വിമാനത്തിന്റെ ഭാഗങ്ങൾ ജാവ കടലില്‍ പിന്നീടു കണ്ടെത്തി.
‘കടലിൽ എവിടെയാണ് ബ്ലാക്ക് ബോക്സുകൾ ഉള്ളതെന്ന് ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നുണ്ട്. ഉടൻതന്നെ അവ കണ്ടെത്തിക്കൊണ്ടുവരുമെന്നാണു പ്രതീക്ഷ’ – ഇന്തൊനീഷ്യൻ ഗതാഗത സുരക്ഷാ കമ്മിറ്റിയുടെ തലവൻ സർജാന്റോ ജാജോനോ രാജ്യാന്തര വാര്‍ത്താ ഏജൻസിയോടു വെളിപ്പെടുത്തി. വിമാനത്തിന്റെ പുറംചട്ടയുടെ ഭാഗവും ചക്രവും കണ്ടെത്തിയിട്ടുണ്ട്. അതു പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലമല്ലാത്തതിനാൽ അതിവേഗമാണ് പ്രദേശത്ത് പരിശോധന പുരോഗമിക്കുന്നത്.
അപകടത്തിൽപെട്ട ഒരാളും രക്ഷപെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള തിരച്ചിലിൽനിന്നു ലഭ്യമാകുന്ന വിവരം. തിരച്ചിൽ നടത്തുന്ന ഏജൻസിയിൽനിന്ന് രണ്ട് ബാഗുകൾ ലഭിച്ചതായി ജക്കാർത്ത പൊലീസ് വക്താവ് യുസ്‍രി യൂനുസ് പ്രതികരിച്ചു. ആദ്യത്തെ ബാഗിൽ യാത്രക്കാരുടെ സാധനങ്ങളാണ്. രണ്ടാമത്തേതിൽ ശരീര ഭാഗങ്ങളും. സാധനങ്ങൾ പരിശോധിച്ചു വരികയാണെന്നും ജക്കാർത്ത പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി നിർത്തിവച്ച തിരച്ചിൽ ഞായറാഴ്ച പുലർച്ചെ വീണ്ടും ആരംഭിച്ചിരുന്നു. തിരച്ചിലിൽ സഹായിക്കാനായി നാലു വിമാനങ്ങളും രംഗത്തുണ്ട്.
English Summary: Indonesia Sriwijaya Air Boeing 737 black boxes located