ജക്കാർത്ത ∙ 50 യാത്രക്കാരും 12 ജീവനക്കാരുമായി കടലില്‍ തകര്‍ന്നുവീണ ഇന്തൊനീഷ്യൻ വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ജക്കാർത്തയിൽ | Indonesian flight | flight crash | Boeing 737-500 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത ∙ 50 യാത്രക്കാരും 12 ജീവനക്കാരുമായി കടലില്‍ തകര്‍ന്നുവീണ ഇന്തൊനീഷ്യൻ വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ജക്കാർത്തയിൽനിന്നു പറന്നുയർന്ന ശ്രീവിജയ എയറിന്റെ ബോയിങ് 737–500 വിമാനമാണു ദുരന്തത്തിനിരയായത്. പറന്നുപൊങ്ങി 11,000 അടി വരെ എത്തിയശേഷം പെട്ടെന്നു താഴേക്കു പതിക്കുകയായിരുന്നു.

ബോണിയോ ദ്വീപിലെ പോണ്ട്യാനക്കിലേക്ക് 2.36നു പുറപ്പെട്ട വിമാനവുമായുള്ള റഡാർ ബന്ധം 2.40ന് നഷ്ടമായി. യാത്രക്കാരിൽ 7 പേർ കുട്ടികളാണ്. അപകടകാരണം വ്യക്തമല്ല. ജക്കാർത്തയ്ക്കു സമീപമുള്ള ദ്വീപുസമൂഹത്തിനരികെ മൂന്നരയോടെ മത്സ്യത്തൊഴിലാളികളാണ് കടലിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ADVERTISEMENT

ഒരു തീഗോളമായി പടര്‍ന്ന് കടലില്‍ പതിക്കുന്നത് കണ്ടതായി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കേബിളും വസ്ത്രഭാഗങ്ങളും ലോഹക്കഷണങ്ങളുമാണു ലഭിച്ചത്. കനത്ത മഴയും കാറ്റും തിരച്ചിലിന് തടസ്സമാവുകയാണ്. അഞ്ച് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍.

കഴിഞ്ഞ വർഷങ്ങളിൽ അപകടങ്ങൾക്കിരയായ ബോയിങ് 737 മാക്സിനെക്കാൾ പഴക്കമുള്ള ബോയിങ് 737–500ന് 27 വർഷമാണു പ്രായം. വിമാനത്തിലെ സോഫ്റ്റ്‌‌വെയറും വ്യത്യസ്തമാണ്. മികച്ച സേവനചരിത്രമുള്ള ശ്രീവിജയ എയർ ഇന്തൊനീഷ്യയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാണ്. 

ADVERTISEMENT

English Summary: Indonesia Flight Missing: Search operation underway