‘‘ഗൂഢാലോചന, വഞ്ചന, പ്രതിബന്ധങ്ങൾ എന്നിവയെല്ലാം തരണം ചെയ്ത് ‍ഞാൻ മടങ്ങിവരുമെന്നു പ്രതിജ്ഞ ചെയ്യുന്നു.’’ ഒരു നിമിഷം അമ്പരന്നുനിന്ന നേതാക്കളും പ്രവർത്തകരും പിന്നെ ഉച്ചത്തിൽ വിളിച്ചു:..VK Sasikala, Tamil Nadu Politics, AIADMK

‘‘ഗൂഢാലോചന, വഞ്ചന, പ്രതിബന്ധങ്ങൾ എന്നിവയെല്ലാം തരണം ചെയ്ത് ‍ഞാൻ മടങ്ങിവരുമെന്നു പ്രതിജ്ഞ ചെയ്യുന്നു.’’ ഒരു നിമിഷം അമ്പരന്നുനിന്ന നേതാക്കളും പ്രവർത്തകരും പിന്നെ ഉച്ചത്തിൽ വിളിച്ചു:..VK Sasikala, Tamil Nadu Politics, AIADMK

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഗൂഢാലോചന, വഞ്ചന, പ്രതിബന്ധങ്ങൾ എന്നിവയെല്ലാം തരണം ചെയ്ത് ‍ഞാൻ മടങ്ങിവരുമെന്നു പ്രതിജ്ഞ ചെയ്യുന്നു.’’ ഒരു നിമിഷം അമ്പരന്നുനിന്ന നേതാക്കളും പ്രവർത്തകരും പിന്നെ ഉച്ചത്തിൽ വിളിച്ചു:..VK Sasikala, Tamil Nadu Politics, AIADMK

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഗൂഢാലോചന, വഞ്ചന, പ്രതിബന്ധങ്ങൾ എന്നിവയെല്ലാം തരണം ചെയ്ത് ‍ഞാൻ മടങ്ങിവരുമെന്നു പ്രതിജ്ഞ ചെയ്യുന്നു.’’ ഒരു നിമിഷം അമ്പരന്നുനിന്ന നേതാക്കളും പ്രവർത്തകരും പിന്നെ ഉച്ചത്തിൽ വിളിച്ചു: ‘‘ത്യാഗ തലൈവി ചിന്നമ്മ, വാഴ്ക!’’. 2017 ഫെബ്രുവരിയിൽ ബെംഗളൂരുവിലെ ജയിലിലേക്കു പുറപ്പെടുന്നതിനു മുമ്പ് മറീന ബീച്ചിലെ ജയലളിതയുടെ സമാധിയിൽ മൂന്നു തവണ അടിച്ച് വി.കെ.ശശികല ചെയ്ത ശപഥം ഇങ്ങനെയായിരുന്നു. നാലു വർഷത്തെ ഇടവേളയ്ക്കുശേഷം അണികളുടെ ചിന്നമ്മ തിരിച്ചെത്തുകയാണ്. 

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടു ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല ഈ മാസം 27ന് ജയിൽ മോചിതയാകും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിനിടെയാണു 2017 ഫെബ്രുവരിയിൽ ശശികല ജയിലിലായത്. ജയലളിതയുടെ പിൻഗാമിയായി സ്വയം അവരോധിക്കാനുള്ള ശ്രമത്തിനിടെ അഴിക്കുള്ളിലായ ചിന്നമ്മയുടെ തിരിച്ചുവരവ് ഒരു തിരഞ്ഞെടുപ്പു സമയത്താണെന്നത് കൗതുകമുള്ളൊരു യാദൃച്ഛികതയാണ്. 

ADVERTISEMENT

ശശികല മുഖ്യമന്ത്രിസ്ഥാനത്തേക്കു നിയോഗിച്ച എടപ്പാടി കെ.പളനി സാമി പോലും ഇപ്പോൾ അവരോടൊപ്പമില്ല.  അന്നു വിമതപക്ഷക്കാരനായിരുന്ന ഒ.പനീർസെൽവത്തോടൊപ്പമാണ് അദ്ദേഹം. അണ്ണാഡിഎംകെ എംഎൽഎമാരിൽ പലർക്കും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റു നൽകിയതു ശശികലയാണ്. അവരോടു കൂറുള്ള നല്ലൊരു വിഭാഗം ഇപ്പോഴും പാർട്ടിയിലുണ്ട്. ‘തലൈവി’യായി വാഴാനുള്ള കുതന്ത്രങ്ങളുമായിട്ടാകുമോ ശശികല ജയിലിൽനിന്നു പുറത്തിറങ്ങുന്നത്? അതോ രാഷ്ട്രീയ മോഹങ്ങൾ വെടിഞ്ഞ്, ഒതുങ്ങിക്കൂടുമോ? ഉത്തരമറിയാൻ ദിവസങ്ങൾ‌ മാത്രമാണ് ബാക്കി

അമ്മയുടെ ‘ചിന്നമ്മ’

‌തഞ്ചാവൂരിനടുത്ത് മന്നാർഗുഡിയിൽ ജനിച്ച വി.കെ.ശശികല, 1974 ൽ സർക്കാർ അസി.പിആർഒ എം.നടരാജനെ വിവാഹം ചെയ്ത‌് ചെന്നൈയിലെത്തിയ കാലത്ത് ആൽവാർപേട്ടിൽ ഒരു വിഡിയോ കട തുറന്നു. 1984 ൽ അണ്ണാ ഡിഎംകെയുടെ പ്രചാരണ പരിപാടികളുടെ വിഡിയോ ചിത്രീകരണത്തിന് അനുമതി തേടിയാണ് ശശികല  ആദ്യമായി ജയലളിതയെ കണ്ടത്. പ്രചാരണ പരിപാടികളിൽ ജയയെ അനുഗമിച്ച ശശികല പിന്നീട് അവരുടെ സന്തത സഹചാരിയായി. ഒടുവിൽ പോയസ്‌ഗാർഡനിലേക്കു താമസം മാറ്റി. 

1991 ൽ ജയലളിത ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ ശശികലയുടെ സ്വാധീനവും അധികാരവും കൂടി. ഭരണത്തിൽ നിറഞ്ഞ ശശികലയും ബന്ധുക്കളും ‘മന്നാർഗുഡി മാഫിയ’ എന്നു കുപ്രസിദ്ധി നേടി. സ്വന്തം പേരിലും ബെനാമി പേരിലും സ്വത്തുക്കൾ വാങ്ങിക്കൂട്ടി. ജയലളിത നേരിട്ടിരുന്ന കേസുകളിലെല്ലാം ശശികലയും പങ്കാളിയാണ്.

ശശികലയും ജയലളിതയും
ADVERTISEMENT

തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് 1996 ലും, പാർട്ടിയിൽ മറ്റൊരു അധികാരകേന്ദ്രമായതോടെ 2011ലും ജയ ശശികലയെ അകറ്റി നിർത്തി. പാർട്ടിയിൽനിന്നും പോയസ്‌ഗാർഡനിലെ വസതിയിൽനിന്നും പുറത്താക്കി. ബന്ധുക്കളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്നു വാക്കുനൽകിയാണു ശശികല പോയസ്‌ഗാർഡനിലേക്കു മടങ്ങിയെത്തിയത്. തുടർന്ന് ജയയുടെ നിഴൽ മാത്രമായി ഒതുങ്ങാൻ ശ്രദ്ധിച്ച ശശികല അപ്പോളോ ആശുപത്രിയിൽ ജയയുടെ അന്ത്യനിമിഷങ്ങൾ വരെ കൂടെയുണ്ടായിരുന്നു. അമ്മയുടെ ഉറ്റതോഴിയെ അണികൾ ചിന്നമ്മ എന്നുവിളിച്ചു.

തലൈവിക്കുശേഷം

ജയലളിതയുടെ മരണത്തിനു പിന്നാലെ, അവരുടെ വിശ്വസ്തനായിരുന്ന ഒ.പനീർസെൽവം 2016 ഡിസംബർ 5 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 ന് ശശികലയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എന്നാൽ 2017 ഫെബ്രുവരി 5ന് ശശികലയെ എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെ‌ടുത്തതോടെ ഇടഞ്ഞ പനീർസെൽവം, മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 7 ന് വൈകിട്ട് മറീന ബീച്ചിലെ ജയസമാധിയിൽ 40 മിനിറ്റ് ധ്യാനത്തിനു ശേഷം പനീർസെൽവം ശശികലയ്ക്കെതിരെ പൊട്ടിത്തെറിച്ചു. ശശികലക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവരിൽ ജയലളിതയുടെ സഹോദരീപുത്രി ദീപ ജയകുമാറും മുൻ സ്പീക്കർ പി.എച്ച്. പാണ്ഡ്യനുമുണ്ടായിരുന്നു.

തങ്ങൾക്കൊപ്പമുള്ള 130 എംഎൽഎമാരെ ശശികല ക്യാംപ് രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇതിനു പിന്നാലെ പനീർസെൽവവും ശശികലയും ഗവർണറെ കണ്ട് ചർച്ച നടത്തി. അണ്ണാ ഡിഎംകെ പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ പനീർസെൽവം പക്ഷത്തേക്കു മാറി. പുതിയ പ്രസീഡിയം ചെയർമാനായി മുൻമന്ത്രി കെ.എ. സെങ്കോട്ടയ്യനെ നിയമിച്ചു. 10ന് ശശികല പക്ഷത്തെ എംഎൽഎമാർ തടങ്കലിലാണെന്ന ആരോപണത്തെക്കുറിച്ചു മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി. 

ശശികല അണ്ണഡിഎംകെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ
ADVERTISEMENT

പാർട്ടി നേതൃത്വത്തിലേക്കു വന്നതു മുതൽ ജയലളിതയുടെ ‘തനിപ്പകർപ്പ്’ ആകാനുള്ള ശ്രമത്തിലായിരുന്നു ശശികല. സർക്കാർ രൂപീകരണം എളുപ്പമല്ലെന്നു കണ്ടതോടെ ജയ സ്റ്റൈലിൽ ചിന്നമ്മയുടെ ഉഗ്രശപഥം വന്നു; ‘‘ മന്ത്രിസഭ രൂപീകരിക്കും. ചുമതലയേറ്റ ശേഷം മറീനയിലെ ജയലളിത സ്മാരകത്തിലെത്തി എല്ലാവർക്കുമൊപ്പം ഫോട്ടോയെടുക്കും.’’ പക്ഷേ സുപ്രീം കോടതി വിധി വന്നതോടെ അതു നനഞ്ഞ പടക്കമായി.

എങ്ങനെ ജയിലിലായി?

2014 സെപ്‌റ്റംബർ 27ന് ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജയലളിത, വി.കെ.ശശികല, ശശികലയുടെ ബന്ധുക്കളായ വി.എൻ. സുധാകരൻ, ജെ. ഇളവരശി എന്നിവർക്ക് ആദ്യം ശിക്ഷ വിധിച്ചത്. ഇവരുടെ അപ്പീൽ അനുവദിച്ച കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് 2015 മേയ് 11നു നാലു പേരെയും കുറ്റവിമുക്‌തരാക്കി. അതിനെതിരെ കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ.അൻപഴകനും നൽകിയ അപ്പീലുകളാണ് 2017 ഫെബ്രുവരിയിൽ സുപ്രീം കോടതി പരിഗണിച്ചത്.

ജയലളിത തമിഴ്നാട്ടിൽ ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991 –1996 കാലത്ത് അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കോടതിയെ സമീപിച്ചത്. ജയയും കൂട്ടാളികളും അനധികൃതമായി സമ്പാദിച്ച സ്വത്ത് കണക്കുകൂട്ടിയതിൽ തെറ്റ് പറ്റിയെന്നു പറഞ്ഞാണു ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കിയത്. പക്ഷേ നാലു പേരും അനധികൃതമായി 53.6 കോടി രൂപ സമ്പാദിച്ചെന്നു കണക്കാക്കിയുള്ള വിചാരണക്കോടതി വിധിയാണു സുപ്രീം കോടതി ശരിവച്ചത്.

ശശികല ജയലളിതയുടെ സമാധിയിൽ കണ്ണീരോടെ

ശിക്ഷ ശരിവച്ചെങ്കിലും അന്തരിച്ചതിനാൽ ജയലളിതയ്‌ക്കെതിരെയുള്ള അപ്പീലുകൾ അസാധുവായി. അവർക്കു വിധിച്ച പിഴയായ 100 കോടി രൂപ ഈടാക്കിയതുമില്ല. നാലുവർഷം തടവും 10 കോടി രൂപ വീതം പിഴയുമാണ് വിചാരണക്കോടതി മറ്റു മൂന്നുപേർക്കും വിധിച്ചത്. ശശികലയുടെ ആറു കമ്പനികൾ കണ്ടുകെട്ടണമെന്നും സുപ്രീം കോടതി വിധിച്ചു. 

നോട്ട് നിരോധനത്തിനു പിന്നാലെ, റദ്ദാക്കിയ നോട്ടുകൾ ഉപയോഗിച്ചു ശശികല 1674 കോടിയുടെ സ്വത്തുക്കൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നു  2019 നവംബറിൽ നടപടിയെടുത്തിരുന്നു. ചെന്നൈയിലും പരിസരത്തുമായി 5 മാളുകൾ, സോഫ്റ്റ്‌വെയർ കമ്പനി, കോയമ്പത്തൂരിൽ വിൻഡ് മില്ലുകൾ, ഷുഗർ മിൽ, റിസോർട്ട്, പേപ്പർ മിൽ എന്നിവ ഇതിലുൾപ്പെടും. ശശികല, സഹോദര ഭാര്യ ഇളവരശി, വി.എൻ. സുധാകരൻ എന്നിവരുടെ 2,300 കോടി രൂപയുടെ സ്വത്ത് കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ബെനാമി നിരോധന നിയമപ്രകാരമാണു നടപടി.

അണ്ണൻ–തമ്പി ഒന്നിച്ചു; ശശികല ഔട്ട്

ശശികല ജയിലിലായതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും സർക്കാരും പ്രതിസന്ധിയിലായി. വിമതപക്ഷവുമായി ഒന്നിക്കുകയല്ലാതെ അവർക്കു മറ്റു മാർഗങ്ങളിലായിരുന്നു. അങ്ങനെ ബിജെപിയുടെ ആശീർവാദത്തോടെ അണ്ണാ ഡിഎംകെയിലെ രണ്ടു വിഭാഗങ്ങൾ 2017 ഓഗസ്റ്റിൽ ലയിച്ചു. മൂന്നു തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഒ. പനീർസെൽവം ഉപമുഖ്യമന്ത്രിയായി. ‘അണ്ണൻ’ പാർട്ടിയെയും ‘തമ്പി’ സർക്കാരിനെയും നയിക്കുകയെന്ന ഫോർമുലയോടെയായിരുന്നു ഇരുവിഭാഗങ്ങളുടെയും ലയനം. ശശികലയെ ജനറൽ സെ‌ക്രട്ടറിസ്ഥാനത്തുനിന്നു പുറത്താക്കുകയും ചെയ്തു. 

ശശികല 3.0

ജയയുടെ നിഴൽ മാത്രമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട ശശികല പാർട്ടി നേതൃത്വത്തിലേക്കെത്തിയതോടെ ആളാകെ മാറിയിരുന്നു. ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കാനെത്തിയപ്പോഴാണു സാധാരണ പ്രവർത്തകർ അവരുടെ പ്രസംഗം ആദ്യമായി കേട്ടത്. നോക്കി വായിക്കുകയായിരുന്നെങ്കിലും പതറാത്ത ശബ്ദം, ജയയെപ്പറ്റി പറഞ്ഞപ്പോൾ കരഞ്ഞും തൊണ്ടയിടറിയും മികച്ച പെർഫോമൻസ്. ഹൈനെക്ക് ബ്ലൗസും ബൺ കെട്ടിവച്ച തലമുടിയുമായി പാർട്ടി മേധാവിക്കൊത്ത ‘മേക്ക് ഓവറും’.

ജയയുടെ മരണത്തിലുള്ള ദുഃഖത്തിന്റെ നിഴലിലായിരുന്നു ആദ്യപ്രസംഗത്തിന്റെ പതിഞ്ഞ ശൈലിയെങ്കിൽ, പനീർസെൽവം ഇടഞ്ഞുമാറിയപ്പോൾ മുതൽ കണ്ടത് ഉരുക്കുചിന്നമ്മയെ. നോക്കി വായിക്കാതെ, വീറോടെ വാക്കുകൾ. ജയയെപ്പോലെ മിനുക്കിയ തമിഴിലല്ല, ഗ്രാമങ്ങളിൽ കേട്ടു പരിചയമുള്ള നാടൻ തമിഴിൽ. തട്ടും തടവുമില്ലാതെ ഉറച്ച ശബ്ദം, അധികാരത്തിന്റെ ശരീരഭാഷ. അതായിരുന്നു ശശികലയുടെ രണ്ടാം ‘വേർഷൻ’.

എന്നാൽ ജയിലിൽനിന്ന് തിരിച്ചെത്തുന്ന ശശികല 3.0 എങ്ങനെയായിരിക്കുമെന്നാണ് ഇനിയുള്ള ആകാംക്ഷ. ജയിൽ മോചന വിവരങ്ങൾ പരസ്യമാക്കരുതെന്ന് ആവശ്യപ്പെട്ട് പാരപ്പന അഗ്രഹാര ജയിൽ അധികൃതർക്കു ശശികല കഴിഞ്ഞ സെപ്റ്റംബറിൽ കത്ത് നൽകിയിരുന്നു. ഈ ‘രഹസ്യാത്മകത’ എല്ലാ തീരുമാനങ്ങളിലും പാലിക്കുന്നയാളാണ് ശശികല. ശശികലയോടൊപ്പമുള്ള ടി.ടി.വി. ദിനകരന്റെ ‘അമ്മമക്കൾ മുന്നേറ്റ കഴകം അണ്ണാഡിഎംകെയുമായി ലയന ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ശശികല

ബിജെപിയാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കുക, ഭരണത്തിൽ ഇപിഎസ്-ഒപിഎസ് ഇരട്ട നേതൃത്വം തുടരുക എന്ന സമവായ ഫോർമുലയാണ് ഒരുങ്ങുന്നതെന്നാണ് അഭ്യൂഹം. അണ്ണാഡിഎംകെയിൽ നിന്നു പുറത്താക്കപ്പെട്ടതിനെ തുടർന്നാണു ദിനകരൻ അമ്മമക്കൾ മുന്നേറ്റ കഴകം രൂപീകരിച്ചത്. ആർകെ നഗറിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ചു ജയിക്കുകയും ചെയ്തു. 

പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ പ്രചാരണം നടത്തിയെങ്കിലും 5 ശതമാനം വോട്ടു മാത്രമാണു ലഭിച്ചത്.  എന്നാൽ ഈ അ‍ഞ്ച് ശതമാനം അണ്ണാ ഡിഎംകെയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. ശശികല തിരിച്ചുവന്നാൽ ഏറ്റവുമധികം ബാധിക്കുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ തന്നെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നീക്കങ്ങളും നിർണായകമാകും. 

നാലു വർഷം തടവു പൂർത്തിയാക്കിയശേഷം ജനപ്രാതിനിധ്യ നിയമ പ്രകാരം ആറു വർഷം അയോഗ്യതയുണ്ടാവുമെന്നതിനാൽ ശശികലയ്ക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല. പക്ഷേ പിന്നിൽ സീറ്റിൽ ഇരുന്ന് സ്റ്റിയറിങ് തിരിക്കാനായിരിക്കും അവരുടെ ശ്രമം. ചിന്നമ്മ ‘പെരിയ തലൈവി’ ആകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് തമിഴകം. 

English Summary: What lies ahead for VK Sasikala after Release from Prison