വാഷിങ്ടൻ ∙ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലേക്കു മാർച്ച് നടത്താൻ അനുയായികളോട് ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിലക്കേർപ്പെടുത്തി യൂട്യൂബും. Donald Trump Impeachment, Joe Biden, US Presidential Election, Donald Trump, US Capitol Attack, Capitol Riot, Malayala Manorama, Manorama Online, Manorama News, YouTube, Social Media, Twitter, Facebook.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലേക്കു മാർച്ച് നടത്താൻ അനുയായികളോട് ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിലക്കേർപ്പെടുത്തി യൂട്യൂബും. ട്രംപിന്റെ പേരിലുള്ള ചാനലിനാണ് വിലക്കേർപ്പെടുത്തിയത്. നിലവിൽ നിരോധനം ഒരാഴ്ചത്തേക്കു മാത്രമാണെന്നും വിലക്ക് നീളാമെന്നും യൂട്യൂബ് മുന്നറിയിപ്പ് നൽകി.

ട്രംപിന്റെ ഭാഗത്തു നിന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. കാപ്പിറ്റോൾ ആക്രമണത്തിന് സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് നടത്തിയ പ്രസ്താവനകളും അക്രമാഹ്വാനങ്ങളും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കാപ്പിറ്റോൾ ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രതികരണവും തന്റെ  യൂട്യൂബ് ചാനലിലൂടെ ട്രംപ് പുറത്തുവിട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഏഴു ദിവസത്തേക്കു പുതിയ ഒരു സന്ദേശവും വിഡിയോയും പ്രസംഗവും തന്റെ യൂട്യൂബ് ചാനലിലൂടെ ട്രംപിന് പുറത്തു വിടാനാകില്ല. യുട്യൂബ് ആയിരക്കണക്കിനു ട്രംപ് അനുകൂല വിഡിയോകൾ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു.

ADVERTISEMENT

കാപ്പിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടികളാണ് സമൂഹമാധ്യമങ്ങൾ ട്രംപിനെതിരെ സ്വീകരിച്ചത്. തിരഞ്ഞെടുപ്പുകാലം മുതൽ ട്രംപുമായി നിരന്തര സംഘർഷത്തിലായിരുന്ന ട്വിറ്റർ അദ്ദേഹത്തിന്റെ 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് (@realDonaldTrump) എന്നെന്നേക്കുമായി വിലക്കിയിരുന്നു.

കൂടാതെ, യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ (@POTUS) ആദ്യ വിലക്ക് നീക്കിയ ശേഷം ട്രംപ് കുറിച്ച ട്വീറ്റ് ഒഴിവാക്കി. ഈ അക്കൗണ്ട് 20ന് ബൈഡനു കൈമാറും. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടും (@TeamTrump) സസ്പെൻഡ് ചെയ്തു. ട്രംപിന്റെ മുൻസുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ, ട്രംപ് അനുകൂല അറ്റോണി സിഡ്നി പവൽ എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റർ വിലക്കിയിരുന്നു. 

മറ്റു സമൂഹമാധ്യമങ്ങൾ ട്രംപിനെതിരെ സ്വീകരിച്ച നടപടികൾ 

∙ അധികാരമൊഴിയും വരെ ട്രംപിന് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വിലക്ക്. 

ADVERTISEMENT

∙ ട്രംപ് അനുകൂലികളുടെ ‘പാർലർ’ സമൂഹമാധ്യമം പ്ലേസ്റ്റോറിൽനിന്ന് ഗൂഗിൾ നീക്കി. 

∙ സ്നാപ്ചാറ്റ് ട്രംപിന്റെ അക്കൗണ്ട് ലോക്ക് ചെയ്തു. 

∙ സ്ട്രീമിങ് സേവനമായ ട്വിച് ട്രംപിന്റെ ചാനൽ നിഷ്ക്രിയമാക്കി. 

∙ സമൂഹമാധ്യമമായ റെഡിറ്റ് ട്രംപിന്റെ പേരിലുള്ള ഗ്രൂപ്പ് നീക്കം ചെയ്തു.

ADVERTISEMENT

∙ ഡിസ്കോഡ് ട്രംപിന്റെ പേരിലുള്ള ചാറ്റ് സെർവർ നീക്കി.

∙ ഷോപ്പിഫൈ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം ട്രംപുമായി ബന്ധമുള്ള 2 ഓൺലൈൻ സ്റ്റോറുകൾ നീക്കം ചെയ്തു.

∙ ടിക്ടോക് ട്രംപ് അനുകൂല വിഡിയോകളും ഹാഷ്ടാഗുകളും നീക്കി.

∙ പിന്ററസ്റ്റ് ട്രംപ് അനുകൂല ഹാഷ്ടാഗുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. 

English Summary: YouTube temporarily blocks Donald Trump account, disables comments