വിദ്യാഭ്യാസ മേഖലയ്ക്ക് നേട്ടം; പുതുമയുള്ള ആശയങ്ങളും ബജറ്റിൽ
തിരുവനന്തപുരം∙ ഒരു ഭാഗത്ത് വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ളതാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റെങ്കിൽ മറുഭാഗത്ത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടുമുള്ള | Thomas Isaac | Kerala Budget 2021 | education sector | Manorama Online
തിരുവനന്തപുരം∙ ഒരു ഭാഗത്ത് വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ളതാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റെങ്കിൽ മറുഭാഗത്ത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടുമുള്ള | Thomas Isaac | Kerala Budget 2021 | education sector | Manorama Online
തിരുവനന്തപുരം∙ ഒരു ഭാഗത്ത് വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ളതാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റെങ്കിൽ മറുഭാഗത്ത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടുമുള്ള | Thomas Isaac | Kerala Budget 2021 | education sector | Manorama Online
തിരുവനന്തപുരം∙ കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നമായ തൊഴിൽ മേഖലയെ സ്പർശിക്കാൻ മന്ത്രി ബജറ്റിൽ ശ്രമിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞാണ് മന്ത്രി ബജറ്റ് തുടങ്ങിയിരിക്കുന്നതു തന്നെ. അതിൽ മൂന്നു ലക്ഷം അഭ്യസ്തവിദ്യർക്കും അഞ്ചുലക്ഷം മറ്റുള്ളവർക്കും എന്നാണ് പറയുന്നത്. ഇത് ഏതെല്ലാം രീതിയിൽ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തുടർന്ന് ലഭ്യമാകേണ്ടതുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമുണ്ട്.
വർക്സ്റ്റേഷൻ എന്ന നൂതന സംവിധാനം
വർക്സ്റ്റേഷൻ സൗകര്യങ്ങൾ ഉണ്ടാക്കുമെന്നും 20 കോടി അതിനായി മാറ്റിവയ്ക്കുന്നു എന്നും മന്ത്രി ബജറ്റിൽ പറയുന്നത് തൊഴിൽ മേഖലയുമായി തന്നെ ചേർത്തു വായിക്കണം. തികച്ചും പുതുമയുള്ള ഒരു ആശയമായാണ് ഇതിനെ കാണേണ്ടത്. വർക് ഫ്രം ഹോം ചെയ്യുന്നവർക്ക് അടുത്തായി ഓഫിസ് സൗകര്യമുണ്ടാകത്തക്ക രീതിയിലുള്ള സ്ഥലം എന്നായിരിക്കണം മന്ത്രി കണ്ടിരിക്കുന്നത്. ഇവിടെ പശ്ചാത്തല സൗകര്യം ഒരുക്കപ്പെടുന്നു, മറുവശത്ത് സൗകര്യങ്ങൾ ഉപയോഗിക്കുന്നവർക്ക് സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു.
അവിദഗ്ധ തൊഴിലാളികൾക്കുള്ള പരിശീലന പരിപാടികളാണ് ഒരു പ്രഖ്യാപനം. ഇത് ഒരു മികച്ച നീക്കമായി വേണം വിലയിരുത്താൻ. 50 ലക്ഷം വരുന്ന അവിദഗ്ധ തൊഴിലാളികളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പറയുന്നു. അവിദഗ്ധ തൊഴിലാളികൾക്ക് പരിശീലനം നൽകിയാൽ മാത്രമേ തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാകുകയുള്ളൂ എന്ന വസ്തുത തിരിച്ചറിഞ്ഞുള്ള പ്രഖ്യാപനമാണിത്. തൊഴിലില്ലായ്മ നേരിടുന്നതിൽ നല്ലൊരു പങ്കും തൊഴിൽ വൈദഗ്ധ്യങ്ങൾ നേടിയിട്ടില്ലാത്തവരാണ് എന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ മേഖലയ്ക്കും നേട്ടം
യൂണിവേഴ്സിറ്റികളിൽ അധ്യാപക ഒഴിവുകൾ നികത്തുമെന്നു ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഒഴിഞ്ഞു കിടക്കുന്ന 855 പോസ്റ്റുകൾ നികത്തുമെന്നതും 150 ഒഴിവുകൾ സൃഷ്ടിക്കുമെന്നു പറയുന്നതും വിദ്യാഭ്യാസ മേഖലയ്ക്കു നേട്ടമാകും. പ്രൈമറി തലത്തിൽ ലഭിച്ചിട്ടുള്ള നേട്ടം നിലനിർത്താനും ഉന്നത വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ മനസിലാക്കിയിട്ടുള്ള നിർദേശങ്ങൾ കടന്നു വന്നിട്ടുണ്ടെന്നും കാണാം.
തൊഴിൽ മേഖലയുടെ പ്രായോഗികത ചോദ്യം ചെയ്യപ്പെട്ടേക്കാം. വർഷങ്ങളായി നിലനിൽക്കുന്ന തൊഴിലില്ലായ്മ പ്രശ്നം എന്നത് ഇന്ത്യയെ അപേക്ഷിച്ച് കേരളത്തിൽ കൂടുതലാണ്. ഇത് പരിഹരിക്കാനായി വർഷങ്ങളായി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായി എന്നും പറയാനാവില്ല. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ പ്രശ്നം കൂടുതൽ രൂക്ഷമായിരിക്കുമ്പോൾ തിരിച്ചറിവോടു കൂടിയ പുതിയ പ്രഖ്യാപനങ്ങൾ ഗുണപരമായ നേട്ടങ്ങളുണ്ടാക്കുമെന്നു പ്രതീക്ഷിക്കാം.
ഉന്നത വിദ്യാഭ്യാസത്തിന് കൊടുത്ത പ്രാധാന്യമാണ് അംഗീകരിക്കപ്പെടേണ്ട മറ്റൊന്ന്. പല സംസ്ഥാനങ്ങളെ അപേക്ഷിച്ചും കേരളം ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. കേരളത്തിന്റെ എൻറോൾമെന്റ് നിരക്ക് മെച്ചപ്പെട്ടതാണെങ്കിലും അത് 36ൽ നിന്ന് 75ലേക്ക് എത്തിക്കുമെന്ന പ്രഖ്യാപനം വളരെ പ്രതീക്ഷയുള്ളതാണ്. ഒരു വർഷംകൊണ്ടൊന്നും ഈ നേട്ടത്തിലേക്ക് എത്താനാവില്ല എന്നത് വസ്തുതയാണെങ്കിലും സമീപനം സ്വാഗതം ചെയ്യേണ്ടതാണ്. കൂടുതൽ പണം ഉന്നത വിദ്യാഭ്യാസത്തിന് വകയിരുത്തുന്നു. ടെക്നിക്കൽ യൂണിവേഴ്സിറ്റി, മെഡിക്കൽ യൂണിവേഴ്സിറ്റി, ഇപ്പോൾ തുടങ്ങിയിരിക്കുന്ന ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി, ഇവയ്ക്ക് പുതിയ ഹെഡ്ക്വാർട്ടേഴ്സ് പണിയുന്നതിന് പ്രത്യേക ഫണ്ട് അനുവദിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമ്മുടെ ഇച്ഛാ ശക്തി പ്രഖ്യാപിക്കുന്ന ബജറ്റാണ് ഇതെന്നു പറയാം.
കഴിഞ്ഞ ബജറ്റിൽ പറഞ്ഞതുപോലെ ‘എ’യ്ക്കു മുകളിൽ ഗ്രേഡുള്ള എല്ലാ കോളജുകൾക്കും പുതിയ കോഴ്സുകൾ അനുവദിച്ചുകഴിഞ്ഞു. ചില കോർപറേറ്റ് മാനേജ്മെന്റുകൾക്ക് ഇതിനു പുറമേയും കോഴ്സുകൾ അനുവദിച്ചു. മൊത്തം 197 കോഴ്സുകൾക്കാണ് ഇതിനകം അനുവാദം നൽകിയത്.
സ്ത്രീകൾക്കിടയിലുള്ള തൊഴിലില്ലായ്മ
സ്ത്രീകളുടെ തൊഴിൽ വിഹിതം കുറഞ്ഞിരിക്കുന്ന സംസ്ഥാനത്ത് പ്രത്യേകിച്ചും അഭ്യസ്ഥവിദ്യരായ ഭൂരിപക്ഷം സ്ത്രീകളുള്ള സംസ്ഥാനത്ത് ഇവരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു നടപടിയുണ്ടാകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. സ്ത്രീകൾക്ക് കൃഷിയിൽ ഏർപ്പെടുന്നതിനുള്ള അവസരം കൊടുക്കുമെന്ന പ്രഖ്യാപനവും അതിനായി കൂടുതൽ തുക വകയിരുത്തിയിരിക്കുന്നതും അഭിനന്ദനാർഹമാണ്. ഏറ്റവും ശക്തമായ വിഭാഗമാണ് യുവജനങ്ങൾ. ഇതു മുന്നിൽ കണ്ട് 50 ലക്ഷം യുവജനങ്ങൾക്കായി ഒരു സ്കിൽ മിഷൻ പദ്ധതിയിടുന്നതു ഗുണകരമാണ്. വരുന്ന ഏതാനും വർഷങ്ങൾക്കൊണ്ടെങ്കിലും ഇത് പരിഹരിക്കപ്പെടാനായിൽ നേട്ടമാകും.
Content Highlights: Kerala Budget 2021, Education sector