ADVERTISEMENT

കോഴിക്കോട്∙ കോർപ്പറേഷൻ 49 ാം വാർഡ് തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർഥി ഷൈമ പൊന്നത്ത് കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചു. ‌മാറാട് ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്ക്കാൻ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി ഹർജിയിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

ഇടതു മുന്നണി സ്ഥാനാർഥി ആസൂത്രിതമായി കള്ളവോട്ട് ചെയ്യിച്ചുവെന്നും മുൻനിശ്ചയപ്രകാരം നിരവധി പേർ വിവിധ ബൂത്തുകളിൽ ഇരട്ട വോട്ടുകൾ ചെയ്തുവെന്നും പരാതിയിലുണ്ട്. കൂടാതെ സിപിഎം അനുകൂല യൂണിയനിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ പോസ്റ്റൽ വോട്ടിൽ തിരിമറി നടത്തിയെന്നും നിയമവിരുദ്ധമായി ബിജെപി വോട്ടുകൾ അസാധുവാക്കിയെന്നും ഹർജിയിൽ ആരോപണമുണ്ട്. 14 വോട്ടിനാണ് ഷൈമ പൊന്നത്ത് ഇടതു സ്ഥാനാർഥിയോട് പരാജയപ്പെട്ടത്.

English Summary : BJP accuses bogus vote against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com