‘തിരഞ്ഞെടുപ്പ് നേരത്തു മമത നന്ദിഗ്രാം ഓർക്കും; അരലക്ഷം വോട്ടിന് തോൽക്കും’
കൊൽക്കത്ത ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നു മത്സരിക്കുമെന്നു പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജിക്കെതിരെ പ്രസ്താവനയുമായി അടുത്തിടെ ബിജെപിയിൽ ചേർന്ന | Mamata | Suvendu | Manorama News

കൊൽക്കത്ത ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നു മത്സരിക്കുമെന്നു പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജിക്കെതിരെ പ്രസ്താവനയുമായി അടുത്തിടെ ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി രംഗത്ത്. തിരഞ്ഞെടുപ്പ് വേളയിൽ മാത്രമാണു മമതയ്ക്കു നന്ദിഗ്രാം ഓർമയുള്ളൂ എന്നായിരുന്നു സുവേന്ദുവിന്റെ വാക്കുകൾ. നിലവിൽ നന്ദിഗ്രാമിനെ പ്രതിനിധീകരിക്കുന്നതു സുവേന്ദുവാണ്.
തൃണമൂലിൽ മമത കഴിഞ്ഞാലുള്ള ജനകീയ നേതാവായിരുന്നു സുവേന്ദു. മമതയുമായി ഇടഞ്ഞു പാർട്ടി മാറിയതോടെ ബിജെപിയുടെ കരുത്തുറ്റ മുഖമായി മാറി. കൊൽക്കത്തയിൽനിന്ന് 130 കിലോമീറ്റർ തെക്കുപടിഞ്ഞാറായുള്ള നന്ദിഗ്രാമിലെ സമരത്തിന്റെ മുഖമായിരുന്നു സുവേന്ദു. ഇടതുപക്ഷത്തെ മറികടന്നു മമതയ്ക്കു മേഖലയിൽ സ്വാധീനമുണ്ടാക്കുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.
അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നന്ദിഗ്രാമിലെ ജനങ്ങളെ മമത പിന്നീട് മറന്നതായി സുവേന്ദു ആരോപിച്ചിരുന്നു. ‘നന്ദിഗ്രാമിൽ മമത അര ലക്ഷം വോട്ടിന് തോറ്റിരിക്കും. ഇല്ലെങ്കിൽ ഞാൻ കളം വിടും. നന്ദിഗ്രാമിൽ മത്സരിക്കാനുള്ള എന്റെ തീരുമാനത്തെക്കുറിച്ച് റാലിയിൽ നിങ്ങളെ അറിയിക്കും.’– സുവേന്ദു പറഞ്ഞു.
തൃണമൂൽ നേതാക്കൾ കൂട്ടമായി ബിജെപിയിലേക്കു ചേക്കേറുന്ന സാഹചര്യത്തിൽ, ബംഗാളിനെ ബിജെപിക്ക് വിൽക്കാൻ താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ആരെയും അനുവദിക്കില്ലെന്നാണു മമതയുടെ നിലപാട്. ഏപ്രിൽ-മേയ് മാസങ്ങളിലായിരിക്കും സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ്.
English Summary: 'She'll Lose by Half a Lakh Votes or I'll Quit': On Mamata's Nandigram Decision, Suvendu Predicts Bengal Poll Results