‘ബിജെപി മാവോയിസ്റ്റുകളേക്കാൾ അപകടം; വസ്ത്രംപോലെ രാഷ്ട്രീയം മാറാനാവില്ല’
പുരുലിയ ∙ മാവോയിസ്റ്റുകളേക്കാൾ അപകടകാരികളാണു ബിജെപിയെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. തിരഞ്ഞെടുപ്പിനു മുൻപു അവർ ജനങ്ങൾക്കു വ്യാജവാഗ്ദാനങ്ങൾ നൽകി. | Mamata Banerjee | BJP | Bengal Election | Manorama News

പുരുലിയ ∙ മാവോയിസ്റ്റുകളേക്കാൾ അപകടകാരികളാണു ബിജെപിയെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. തിരഞ്ഞെടുപ്പിനു മുൻപു അവർ ജനങ്ങൾക്കു വ്യാജവാഗ്ദാനങ്ങൾ നൽകി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂൽ നേതാക്കളെ ബിജെപി കൂട്ടത്തോടെ അടർത്തി മാറ്റുന്ന സാഹചര്യത്തിലാണു മമതയുടെ പ്രതികരണം.
‘രാഷ്ട്രീയം ഒരു പ്രത്യയശാസ്ത്രവും തത്ത്വചിന്തയുമാണ്. വസ്ത്രം പോലെ ദിവസവും പ്രത്യയശാസ്ത്രങ്ങൾ മാറാൻ കഴിയില്ല. മാവോയിസ്റ്റുകളേക്കാൾ അപകടകാരിയാണു ബിജെപി. ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പുറത്തുപോകാം. എന്നാൽ ഞങ്ങൾ ഒരിക്കലും കാവിപ്പാർട്ടിക്കു മുന്നിൽ തല കുനിക്കില്ല.’– മമത പറഞ്ഞു. ഇടതു തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്ന പുരുലിയ ജില്ലയിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
പുരുലിയയിലെ ജംഗൽമഹൽ പ്രദേശത്തെ ആദിവാസികളെ വ്യാജ വാഗ്ദാനങ്ങൾ നൽകി ബിജെപി നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം നേതാക്കൾ ഇവിടെ സന്ദർശിച്ചില്ലെന്നും മമത പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുരുലിയ ഉൾപ്പെടെ ജംഗൽമഹൽ മേഖലയിലെ എല്ലാ സീറ്റുകളിലും ബിജെപിയാണു വിജയിച്ചത്.
English Summary: BJP more dangerous than Maoists: Mamata