യുഎസ് പ്രസിഡന്റ് കൊതിച്ച ‘കിളിപ്പാട്ട്’, സൂര്യൻ തളർത്തിയ ഫ്രോസ്റ്റ്ന്റെ കവിത
വാഷിങ്ടന്‍ ഡിസിയിലെ മാര്‍ച്ചുമാസ മഞ്ഞില്‍ പ്രസംഗിച്ചു നിന്നു ന്യൂമോണിയ പിടിച്ച പ്രസിഡന്റുണ്ടായിരുന്നു അമേരിക്കയില്‍ - വില്യം ഹെന്റി ഹാരിസന്. 1841 മാര്‍ച്ച് 4ന്, കൊടുംമഞ്ഞിൽ തൊപ്പിയും കോട്ടുമില്ലാതെ സുദീര്‍ഘമായി പ്രസംഗിച്ച ഹാരിസന് പിന്നാലെ
വാഷിങ്ടന്‍ ഡിസിയിലെ മാര്‍ച്ചുമാസ മഞ്ഞില്‍ പ്രസംഗിച്ചു നിന്നു ന്യൂമോണിയ പിടിച്ച പ്രസിഡന്റുണ്ടായിരുന്നു അമേരിക്കയില്‍ - വില്യം ഹെന്റി ഹാരിസന്. 1841 മാര്‍ച്ച് 4ന്, കൊടുംമഞ്ഞിൽ തൊപ്പിയും കോട്ടുമില്ലാതെ സുദീര്‍ഘമായി പ്രസംഗിച്ച ഹാരിസന് പിന്നാലെ
വാഷിങ്ടന്‍ ഡിസിയിലെ മാര്‍ച്ചുമാസ മഞ്ഞില്‍ പ്രസംഗിച്ചു നിന്നു ന്യൂമോണിയ പിടിച്ച പ്രസിഡന്റുണ്ടായിരുന്നു അമേരിക്കയില്‍ - വില്യം ഹെന്റി ഹാരിസന്. 1841 മാര്‍ച്ച് 4ന്, കൊടുംമഞ്ഞിൽ തൊപ്പിയും കോട്ടുമില്ലാതെ സുദീര്‍ഘമായി പ്രസംഗിച്ച ഹാരിസന് പിന്നാലെ
വാഷിങ്ടന്‍ ഡിസിയിലെ മാര്‍ച്ചുമാസ മഞ്ഞില്‍ പ്രസംഗിച്ചു നിന്നു ന്യൂമോണിയ പിടിച്ച പ്രസിഡന്റുണ്ടായിരുന്നു അമേരിക്കയില്‍ - വില്യം ഹെന്റി ഹാരിസന്. 1841 മാര്‍ച്ച് 4ന്, കൊടുംമഞ്ഞിൽ തൊപ്പിയും കോട്ടുമില്ലാതെ സുദീര്‍ഘമായി പ്രസംഗിച്ച ഹാരിസന് പിന്നാലെ കിടപ്പിലായി, ന്യൂമോണിയ കലശലായി അന്തരിച്ചു. സത്യപ്രതിജ്ഞ ചെയ്ത് 32ാം ദിവസം 68ാം വയസ്സില്‍ അന്തരിച്ച ഹാരിസനാണ് ഏറ്റവും ഹ്രസ്വകാലം ഭരിച്ച യുഎസ് പ്രസിഡന്റ്.
പ്രസംഗദൈര്ഘ്യത്തിനുള്ള റെക്കോര്‍ഡും അദ്ദേഹത്തിനു തന്നെ. ഡിസിയിലെ അന്നത്തെ മാലിന്യപ്രശ്നങ്ങളും പ്രസിഡന്റിന്റെ അകാലചരമത്തില്‍ പങ്കുവഹിച്ചതായി പുതിയ പഠനങ്ങളില്‍ വാദമുണ്ടെങ്കിലും അന്നത്തെ ആ പ്രസംഗം തന്നെയാണ് അദ്ദേഹത്തിനു വിനയായതെന്നു കരുതിയവരാണു പിന്നീടു വന്നവരെല്ലാം.
ഹാരിസന് സംഭവത്തിനു ശേഷം എല്ലാ പ്രസിഡന്റുമാരും പ്രസംഗം പേരിനു മാത്രമാക്കി റിസ്ക് എടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചെന്നാണു ഡോ. ലാറ ബ്രൗണിനെപ്പോലെയുള്ള പ്രസിഡന്റ് ചരിത്രവിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്. തണുപ്പുകാലമാണെന്നും തുറസ്സായ സ്ഥലത്താണു സ്ഥാനാരോഹണച്ചടങ്ങെന്നുമുള്ള അടിസ്ഥാന വസ്തുതകള്‍ക്കു പ്രാധാന്യം നല്‍കിത്തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍, ആരോഗ്യം ശ്രദ്ധിച്ചു.
1873ലെ സ്ഥാനാരോഹണത്തിനു പ്രസിഡന്റ് യുലിസസ് എസ്. ഗ്രാന്റ് സ്വന്തം ആരോഗ്യം ശ്രദ്ധിച്ചെങ്കിലും കുറേ പക്ഷികളുടെ ആരോഗ്യകാര്യം മറന്നു പോയി. സ്ഥാനാരോഹണത്തിനു വേറിട്ട ഇനമായി കുറേ കാനറിപ്പക്ഷികളെ അദ്ദേഹം ഏര്‍പ്പാടു ചെയ്തിരുന്നു. നൂറുകണക്കിന് മൈനകള്‍. സ്ഥാനാരോഹണച്ചടങ്ങിലെ വിരുന്നു നടക്കുമ്പോള്‍ അവയെല്ലാം പാടുന്നതിന്റ മധുരതരമായ പശ്ചാത്തലസംഗീതമായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. പക്ഷേ, പക്ഷികള്‍ പാടിയില്ല. കാപ്പിറ്റല്‍ ഹില്ലിലെത്തിച്ച അവയെല്ലാം അപ്പോഴേയ്ക്കും തണുപ്പേറ്റു ചത്തുപോയിരുന്നു. എത്ര മികച്ച പ്ലാനിങ്ങും പാളിയേക്കാമെന്നതിന്റെ ഉദാഹരണമായി ഡോ. ബ്രൗണ്‍ ചൂണ്ടിക്കാട്ടുന്നത് ഈ സംഭവമാണ്.
ചെറിയ തീപിടിത്തങ്ങള്‍, അശുഭസൂചനകള്‍, സത്യവാചകം പറയുമ്പോഴുണ്ടാകുന്ന അബദ്ധങ്ങള്‍ തുടങ്ങി ഒട്ടേറെ കൗതുകങ്ങളും ചരിത്രപുസ്തകങ്ങളില്‍ വായിക്കാം. 1961ല്‍ ജോണ്‍ എഫ് കെന്നഡിയുടെ സ്ഥാനാരോഹണച്ചടങ്ങിലെ പ്രാര്‍ഥനാശുശ്രൂഷ നടക്കുമ്പോള്‍ പ്രസംഗപീഠത്തിനു തീപിടിച്ചു. സ്ഥാനാരോഹണത്തിനു കവിത ചൊല്ലാന്‍ ക്ഷണം സ്വീകരിച്ചെത്തിയ വിശ്വവിഖ്യാത കവി റോബര്‍ട്ട് ഫ്രോസ്റ്റിന്, പുതുതായി എഴുതിക്കൊണ്ടു വന്ന കവിത സൂര്യപ്രകാശത്തിന്റെ അതിപ്രസരം മൂലം വായിക്കാനാകാതെ വന്ന സന്ദര്‍ഭവുമുണ്ടായി.
മഞ്ഞിലൂടെ അരിച്ചെത്തി മൈതാനത്തു സ്വര്‍ണപ്രഭ ചൊരിഞ്ഞ സൂര്യന് 86 വയസ്സുള്ള കവിയുടെ ക്ഷീണിത നേത്രങ്ങളെ തളര്‍ത്തി. വൈസ് പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്സന് ഓടിയെത്തി തന്റെ തൊപ്പിയുപയോഗിച്ചു കവിതക്കടലാസിനു മേല്‍ തണല്‍ വീഴ്ത്തിക്കൊടുത്തു. പക്ഷേ ഫ്രോസ്റ്റിന് അതൊന്നും സഹായകരമായില്ല. അധികം കുഴങ്ങി നില്‍ക്കാതെ ഓര്‍മയില്‍നിന്ന് ‘ദ് ഗിഫ്റ്റ് ഔട്ട്റൈറ്റ്’ എന്ന പഴയ കവിത ചൊല്ലി അദ്ദേഹം വേദി വിട്ടു.
ചരിത്രപുസ്തകത്തിലേക്കൊരു പ്രസംഗം
78ാം വയസ്സില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ബൈഡന് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റാണ്. ചെറുപ്പത്തിന്റെ റെക്കോര്‍ഡ് ടെഡി റൂസ്വെല്‍റ്റിന്റെ പേരിലാണ്- 1901 ല്‍ അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് 42 വയസ്സായിരുന്നു പ്രായം. കുടുംബത്തിലെ പഴയ ബൈബിളാണ് ബൈഡന് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിക്കുക. അഞ്ചിഞ്ച് പൊക്കമുള്ളതും അരികുകള്‍ ദ്രവിച്ചു തുടങ്ങിയതുമായ ഈ പതിപ്പ് 1893 ലേതാണ്.
ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ആദ്യ സ്ഥാനാരോഹണം 1949 ല്‍ ഹാരി എസ്. ട്രൂമാന്റേതാണ്. ലൈവ്സ്ട്രീം സംവിധാനം ഒരുക്കിയ ആദ്യ സ്ഥാനാരോഹണം 1997 ല്‍ ബില്‍ ക്ലിന്റന്റെ രണ്ടാം ടേമിന്റേതും. അവയെല്ലാം അധികമായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങളായിരുന്നെന്ന് ഓര്‍ക്കണം. നാഷനല്‍ മാള്‍ മൈതാനത്ത് ആയിരക്കണക്കിനാളുകള്‍ ചടങ്ങു കാണാന്‍ നേരിട്ടും എത്തിയിരുന്നല്ലോ. ഇപ്പോഴിതാ, ഈ കോവിഡ് കാലത്തു ബൈഡന്റെ സ്ഥാനാരോഹണത്തിന് ലൈവ്സ്ട്രീം എന്നത്അവശ്യമാധ്യമമായി മാറി.
സ്ഥാനാരോഹണവേളയില്‍ പ്രസിഡന്റ് നടത്തുന്ന പ്രസംഗം വളരെ പ്രധാനപ്പെട്ടതും ചരിത്രപുസ്തകങ്ങളില്‍ ഇടം പിടിക്കാറുള്ളതുമാണ്. ‘ഭയക്കേണ്ടതു ഭയത്തെ മാത്രം’ എന്നു ഫ്രാങ്ക്ലിന് റൂസ്വെല്‍റ്റ് സ്ഥാനാരോഹണപ്രസംഗത്തില്‍ പറഞ്ഞതു പ്രസിദ്ധമായ ഉദ്ധരണിയായി മാറിയതു പോലെ, ശ്രദ്ധേയ വാക്യങ്ങള്‍ ചിരപ്രതിഷ്ഠ നേടും.
1865ല്‍ ഏബ്രഹാം ലിങ്കന്റ രണ്ടാം സ്ഥാനാരോഹണപ്രസംഗം വളരെ പ്രസിദ്ധമായി മാറി. ‘ഫോര്‍ സ്കോര്‍ ആന്‍ഡ് സെവന് ഇയേഴ്സ് എഗോ...’ എന്നു പറഞ്ഞു തുടങ്ങുന്ന പ്രശസ്തമായ ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തിനൊപ്പം, വാഷിങ്ടന്‍ ഡിസിയിലെ ലിങ്കണ് മെമോറിയലിന്റെ ചുവരുകളില്‍ രണ്ടാം സ്ഥാനാരോഹണപ്രസംഗഭാഗവും കൊത്തിവച്ചിട്ടുണ്ട്.
വിഭജിത നാടുകളുടേതായ അന്നത്തെ അമേരിക്കയ്ക്കു വേണ്ട, വിഷാദഭരിതവും ഒപ്പം ഊര്‍ജസ്വലവുമായ ഐക്യ ആഹ്വാനമായിരുന്നു ലിങ്കന്റെ പ്രസംഗം. വിഭജിത ഹൃദയങ്ങളുടെ നാടായി മാറിയിരിക്കുന്ന ഇന്നത്തെ അമേരിക്കയ്ക്ക് ബൈഡന്റെ ‘അമേരിക്ക യുണൈറ്റഡ്’ എന്ന പ്രമേയത്തിലുള്ള സ്ഥാനാരോഹണ പ്രസംഗം എത്രത്തോളം ഉള്‍ക്കൊള്ളാനാകുമെന്നാണു ലോകം ഉറ്റുനോക്കുന്നത്.
English Summary: A look at US presidential inauguration precedents