കൊച്ചി∙ അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ഹരികൃഷ്ണനെ ചോദ്യം ചെയ്യലിനിടെ പീഡിപ്പിച്ചെന്ന സംസ്ഥാനത്തിന്റെ പരാതിയിൽ കസ്റ്റംസിനോടു വിശദീകരണം തേടി കേന്ദ്രം. Gold Smuggling, Customs Department, Assistant Protocol Officer Harikrishnan's questioning, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ഹരികൃഷ്ണനെ ചോദ്യം ചെയ്യലിനിടെ പീഡിപ്പിച്ചെന്ന സംസ്ഥാനത്തിന്റെ പരാതിയിൽ കസ്റ്റംസിനോടു വിശദീകരണം തേടി കേന്ദ്രം. ചീഫ് സെക്രട്ടറി 11ന് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തെഴുതിയ വിവരം മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് കസ്റ്റംസിനോടു കേന്ദ്രം ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയ വിവരം പുറത്തു വരുന്നത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ ഹരികൃഷ്ണനോടു മോശമായി പെരുമാറിയിട്ടില്ല എന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള വിവരങ്ങൾ പൂർണമായും ക്യാമറയില്‍ പകർത്തിയിട്ടുണ്ട്. ഇതിനു പുറമേ കസ്റ്റംസ് ഓഫിസ് മുഴുവനായും സിസിടിവി പരിധിയിലാണ്. അതുകൊണ്ടുതന്നെ അവിടെ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും ദൃശ്യങ്ങളിൽ ലഭ്യമാണ്. സംസ്ഥാന ചീഫ് സെക്രട്ടറി അയച്ച കത്ത് സംസ്ഥാനം അയച്ച കത്തായതിനാൽ അന്വേഷണത്തെ അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് നിലപാട്. ഈ വിവരങ്ങളെല്ലാം കേന്ദ്രത്തെ ധരിപ്പിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. 

ADVERTISEMENT

എന്നാൽ ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥരുടെ പേരു സഹിതമാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ സമയബന്ധിതമായി നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഇത്തരത്തിലുള്ള അപക്വവും മര്യാദയില്ലാത്തതുമായ പെരുമാറ്റം ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടാണ് കേന്ദ്രത്തിനു കത്തയച്ചത് എന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. 

English Summary: Centre asks Customs Department's explanation regarding State's complaint on Assistant Protocol Officer Harikrishnan's questioning

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT