ചൈനീസ് ബന്ധം; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി താമരയാക്കി ഗുജറാത്ത്
അഹമ്മദാബാദ്∙ പഴങ്ങളുടെ കൂട്ടത്തിൽ ഏറെ ഇഷ്ടക്കാരുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ. ഡ്രാഗണ്‍ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും താമര എന്ന അർഥം വരുന്ന കമലം എന്ന പേരിലാകും.Dragon Fruit, Kamalam, Gujarat, Vijay Rupani, Manorama News, China, Breaking News, Manorama Online.

അഹമ്മദാബാദ്∙ പഴങ്ങളുടെ കൂട്ടത്തിൽ ഏറെ ഇഷ്ടക്കാരുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ. ഡ്രാഗണ്‍ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും താമര എന്ന അർഥം വരുന്ന കമലം എന്ന പേരിലാകും സംസ്ഥാനത്ത് അറിയപ്പെടുകയെന്നും മുഖ്യമന്ത്രി വിജയ് രൂപാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പേരിന് ചൈനീസ് ബന്ധമുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ഡ്രാഗൺ ഫ്രൂട്ടിന്‍റെ രൂപം താമരപ്പൂവിനു സമാനമായതിനാലാണ് കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.
കമലം എന്നത് ഒരു സംസ്കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല– മാധ്യമങ്ങളോട് വിജയ് രൂപാണി പറഞ്ഞു. ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ തീരുമാനം ആകുന്നതിന് മുൻപ് തന്നെ കമലം എന്നു തന്നെ ഡ്രാഗൺ ഫ്രൂട്ടിനെ വിളിക്കാനാണ് തീരുമാനമെന്നും രൂപാണി പറഞ്ഞു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയെ സൂചിപ്പിക്കുന്ന പേരായ 'ശ്രീ കമലം' എന്നാണ് ഗാന്ധിനഗറിലെ ബിജെപി ആസ്ഥാന മന്ദിരത്തിന്റെ പേരും. ഏതാനും വർഷങ്ങളായി ഡ്രാഗൺ ഫ്രൂട്ട് ഗുജറാത്തിലെ ചില പ്രദേശങ്ങളിൽ വൻതോതിൽ കൃഷി ചെയ്യുന്നുണ്ട്.
English Summary: Why Gujarat Is Renaming Dragon Fruit "Kamalam"