കൊച്ചി∙സംസ്ഥാനത്തു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാൻ കേരളം കത്തയച്ചുവെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നു അധികൃതർ. കേരളം ആവശ്യപ്പെടാത്തതു കൊണ്ടാണു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണു റെയിൽവേ .... | Indian railway | Passenger Train | Mnaorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙സംസ്ഥാനത്തു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാൻ കേരളം കത്തയച്ചുവെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നു അധികൃതർ. കേരളം ആവശ്യപ്പെടാത്തതു കൊണ്ടാണു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണു റെയിൽവേ ഇത്രയും ദിവസവും പറഞ്ഞു കൊണ്ടിരുന്നത്.

ജനുവരി 9ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അയച്ച കത്തിൽ അൺ റിസർവ്ഡ് ട്രെയിനുകൾ ഒാടിക്കാൻ നടപടി സ്വീകരിക്കണമെന്നാണു പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംസ്ഥാനത്തിനുള്ളിൽ അൺറിസർവ്ഡ് ട്രെയിനുകളോടിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകൾ തുടർന്നും റിസർവ്ഡ് ട്രെയിനുകളായി ഒാടിക്കണമെന്നുമാണു ആവശ്യപ്പെട്ടത്. ഇതോടെ പാസഞ്ചർ ട്രെയിനുകളോടിക്കുന്ന കാര്യത്തിൽ പന്ത് ഇനി റെയിൽവേയുടെയും കേന്ദ്രത്തിന്റെയും കോർട്ടിലാണ്. 

ADVERTISEMENT

കേരളം ആവശ്യപ്പെടാത്തതു കൊണ്ടു പാസഞ്ചർ ട്രെയിനുകൾ ഒാടിക്കുന്നില്ലെന്ന ന്യായം ഇനി വിലപ്പോകില്ല. കത്തിന്റെ പകർപ്പു  ലഭിച്ചുവെന്നും ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്കു കൈമാറിയെന്നുമാണു തിരുവനന്തപുരം ഡിവിഷൻ വിശദീകരിക്കുന്നത്. ഏതൊക്കെ സെക്ടറുകളിലാണു ട്രെയിനുകൾ ഒാടിക്കേണ്ടതെന്നും യാത്രക്കാരുടെ എണ്ണം തിരിച്ചുള്ള കണക്കും നേരത്തെ തന്നെ ഡിവിഷൻ തയാറാക്കിയിരുന്നു.

കേരളം അയച്ച കത്തിന്റെ പകർപ്പ്

സംസ്ഥാനത്തിന്റെ കത്ത് റെയിൽവേ ബോർഡിലേക്കു  പോയതിനാൽ തീരുമാനം മുകളിൽ നിന്നു വരണമെന്ന നിലപാടാണു ഡിവിഷനുള്ളത്. സാമൂഹിക അകലം പാലിച്ചു മെമു ട്രെയിനുകളോടിക്കാൻ മധ്യത്തിലുള്ള സീറ്റ് ഒഴിച്ചിട്ടാൽ മതിയെന്നിരിക്കെ മുട്ടാപ്പോക്കുകൾ പറഞ്ഞു ജനങ്ങളെ റിസർവേഷൻ ടിക്കറ്റ് എടുപ്പിച്ചു ലാഭം കൊയ്യാനുള്ള ശ്രമത്തിലാണു റെയിൽവേയെന്നു യാത്രക്കാരുടെ സംഘടനകൾ ആരോപിച്ചു.

ADVERTISEMENT

ആദ്യ ഘട്ടത്തിൽ രാവിലെയും വൈകിട്ടും സ്ഥിരം യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മെമു, പാസഞ്ചർ ട്രെയിനുകൾ സർവീസ് ആരംഭിക്കണമെന്നു തൃശൂർ റെയിൽവേ പാസഞ്ചർ അസോസിയേഷൻ ആവശ്യപ്പെട്ടു. 

English Summary : Kerala send letter to Railway for resuming passenger, memu services

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT