പ്രമേയത്തിനു പിന്നാലെ എംഎല്‍എയുടെ സീറ്റ് പോയെന്ന് സ്പീക്കർ; ഇവിടെയുണ്ടെന്ന് മറുപടി
തിരുവനന്തപുരം ∙ തനിക്കെതിരെ പ്രമേയം കൊണ്ടുവന്നതിന്റെ പിറ്റേദിവസം എം.ഉമ്മര്‍ എംഎല്‍എയ്ക്ക് സീറ്റ് തന്നെ നഷ്ടമായെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. എന്നാൽ, താന്‍ ഇരിക്കുന്ന | P Sreeramakrishnan | M Ummer | Kerala Assembly | Muslim League | Speaker | MLA | Manorama Online

തിരുവനന്തപുരം ∙ തനിക്കെതിരെ പ്രമേയം കൊണ്ടുവന്നതിന്റെ പിറ്റേദിവസം എം.ഉമ്മര്‍ എംഎല്‍എയ്ക്ക് സീറ്റ് തന്നെ നഷ്ടമായെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. എന്നാൽ, താന്‍ ഇരിക്കുന്ന സീറ്റ് ഇവിടെ തന്നെയുണ്ടെന്ന് എംഎല്‍എ സ്പീക്കർക്കു മറുപടി നൽകി.
നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പോകുമ്പോള്‍ എം.ഉമ്മറിന് മുസ്‌ലിം ലീഗ് ഇനി സീറ്റു നല്‍കില്ലെന്നാണ് സ്പീക്കർ സഭയില്‍ പറയാന്‍ ശ്രമിച്ചത്. എന്നാല്‍, സ്പീക്കര്‍ പറയാനുദ്ദേശിച്ച രാഷ്ട്രീയം വ്യക്തമാക്കണമെന്നും തനിക്കു സീറ്റ് നഷ്ടമായിട്ടില്ലെന്നുമായിരുന്നു ഉമ്മറിന്റെ മറുപടി.
മൂന്നു വട്ടം നിയമസഭാംഗമായ ഉമ്മര്‍, ഇനി മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യം സംശയമാണ്. പി.വി.അബ്ദുല്‍ വഹാബ് ഏറനാട്ടില്‍ മത്സരിക്കുകയാണങ്കില്‍ ഒരുപക്ഷേ പി.കെ.ബഷീര്‍, എം.ഉമ്മറിന്റെ മണ്ഡലമായ മഞ്ചേരിയിലേക്ക് മാറാനും സാധ്യതയുണ്ട്.
അല്ലെങ്കില്‍ അബ്ദുല്‍ വഹാബ് മഞ്ചേരിയില്‍ മത്സരിക്കാനുളള സാധ്യതയും തള്ളിക്കളായാനാവില്ല. പി.ശ്രീരാമകൃഷ്ണന്റെ തറവാട് ഉള്‍പ്പെടുന്ന കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തും മഞ്ചേരി നിയമസഭാ മണ്ഡലത്തിലാണന്ന പ്രത്യേകതയുമുണ്ട്.
English Summary: Speaker P Sreeramakrishnan against M Ummer MLA