കുഞ്ഞോമനകളെ കൈവിടുന്നതെന്ത്? ‘ബേബി ബൂമി’ലും ഇത് തുടരുമോ?
പ്രസവശേഷം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയും കൊന്നുകളയുകയും ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ കൂടിവരുകയാണ്. അതിന് സാമൂഹികവും മാനസികവുമായ കാരണങ്ങളുണ്ട്. കോവിഡാനന്തരം ഇത്തരം സംഭവങ്ങൾ കൂടാനിടയുണ്ടോ? അന്വേഷണം. infanticide, neonaticide, killing new born, postpartum depression, PPD, perinatal depressionkerala mother kills new born, murders, babies, mental health, child abuse, reason.
പ്രസവശേഷം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയും കൊന്നുകളയുകയും ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ കൂടിവരുകയാണ്. അതിന് സാമൂഹികവും മാനസികവുമായ കാരണങ്ങളുണ്ട്. കോവിഡാനന്തരം ഇത്തരം സംഭവങ്ങൾ കൂടാനിടയുണ്ടോ? അന്വേഷണം. infanticide, neonaticide, killing new born, postpartum depression, PPD, perinatal depressionkerala mother kills new born, murders, babies, mental health, child abuse, reason.
പ്രസവശേഷം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയും കൊന്നുകളയുകയും ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ കൂടിവരുകയാണ്. അതിന് സാമൂഹികവും മാനസികവുമായ കാരണങ്ങളുണ്ട്. കോവിഡാനന്തരം ഇത്തരം സംഭവങ്ങൾ കൂടാനിടയുണ്ടോ? അന്വേഷണം. infanticide, neonaticide, killing new born, postpartum depression, PPD, perinatal depressionkerala mother kills new born, murders, babies, mental health, child abuse, reason.
പ്രസവശേഷം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയും കൊന്നുകളയുകയും ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ കൂടിവരുകയാണ്. അതിന് സാമൂഹികവും മാനസികവുമായ കാരണങ്ങളുണ്ട്. കോവിഡാനന്തരം ഇത്തരം സംഭവങ്ങൾ കൂടാനിടയുണ്ടോ? ഒരു അന്വേഷണം.
കാസർകോട് നവജാതശിശുവിനെ അമ്മ ഹെഡ്സെറ്റിന്റെ വള്ളി കഴുത്തിൽ മുറുക്കി കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം വായിച്ചത്. അതിനും രണ്ടു ദിവസം മുൻപ് കൊല്ലം ചാത്തന്നൂരിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവും ദാരുണമായി മരിച്ചു. കുറച്ച് നാളുകളായി ഇത്തരം വാർത്തകൾ കേരളത്തിന് പരിചിതമാണ്. പുറത്തറിഞ്ഞാലും ഇല്ലെങ്കിലും ‘ബേബി ബൂം’ ഉണ്ടാവാൻ പോകുന്ന കോവിഡാനന്തര നാളുകളിൽ ഇത്തരം സംഭവങ്ങൾ കൂടുമോ?. നവജാതശിശുക്കളുടെ കൊലപാതകങ്ങൾക്ക് വാർത്താപ്രാധാന്യം കിട്ടുമ്പോൾ ആത്മഹത്യ ചെയ്യുകയോ മരിച്ചു ജീവിക്കുകയോ ചെയ്യുന്ന അമ്മമാരെ കൂടുതൽ പുറംലോകം അറിയുന്നില്ലെന്നതാണ് സത്യം.
2019 ൽ സംസ്ഥാനത്ത് ഇരുപതോളം കുട്ടികളാണ് മാതാപിതാക്കളാൽ മരണപ്പെട്ടത്. അതിൽ എല്ലാവരും നവജാതശിശുക്കൾ അല്ലായിരുന്നുവെങ്കിലും അവർ പ്രായത്തിൽ ചെറിയ കുട്ടികളാണ്. മലപ്പുറം തേഞ്ഞിപ്പലത്ത് മൂന്നുമാസം പ്രായമുള്ള കുട്ടിയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പിന്നീട് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു.
ഭൂരിഭാഗം സംഭവങ്ങളിലും ഇതാണ് നടന്നതെങ്കിലും പ്രസവാനന്തര വിഷാദത്തെ ഗൗരവമായി എടുക്കാൻ നിയമ വ്യവസ്ഥയോ സമൂഹമോ തയാറായിട്ടില്ല. അമ്മമാരുടെ ക്രൂരതയെ വിധിക്കുന്നതിൽ മാത്രമാണ് പലപ്പോഴും വാർത്തകളിന്മേലുള്ള ചർച്ച.
പ്രസവാനന്തര വിഷാദ രോഗത്തെ പോസ്റ്റ്പാർട്ടം ബ്ലൂസ്, പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നിങ്ങനെ രണ്ടായി തിരിക്കാം. പോസ്റ്റ്പാർട്ടം ബ്ലൂസ് പലപ്പോഴും രണ്ടോ മൂന്നോ ആഴ്ച കൊണ്ട് മാറാറുണ്ട്. എല്ലാവരോടും ദേഷ്യം തോന്നുക, പെട്ടെന്ന് വെപ്രാളവും കരച്ചിലും തോന്നുക എന്നിവയാണ് ലക്ഷണങ്ങൾ.
എന്നാൽ. പോസ്റ്റ്പാർട്ടം ഡിപ്രഷൻ അത്ര നിസ്സാരമല്ല. സാധാരണ ഇത്തരം രോഗികളിൽ വിശപ്പും ഉറക്കവും കുറഞ്ഞിരിക്കും. കുട്ടിയെ നോക്കുമ്പോഴോ കുട്ടിയോടൊത്ത് സമയം ചെലവഴിക്കുമ്പോഴോ ഒരു സന്തോഷവും ലഭിച്ചേക്കില്ല. ഈ അവസ്ഥ രൂക്ഷമാവുമ്പോൾ ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നുകയും ചെയ്തേക്കാം. അവസ്ഥ മനസ്സിലാക്കാതിരിക്കുകയും ചികിത്സ എടുക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് കാര്യങ്ങൾ പലപ്പോഴും കൈവിട്ട നീക്കത്തിലേക്കു കടക്കുക.
താൽപര്യമില്ലാത്ത ഗർഭം മുതൽ പുതിയ അമ്മമാരുടെ ബുദ്ധിമുട്ടുകളെ സ്വന്തം ഗര്‍ഭ അനുഭവങ്ങൾ പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നത് വരെ പ്രശ്നങ്ങളെ വലുതാക്കും. കാസർകോട് കൊലപാതകം പോലെ ഞെട്ടിച്ച ഒന്നാണ് രണ്ടു വർഷം മുൻപ് കൊല്ലം പുത്തൂരിൽ പ്രസവിച്ച കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചിട്ട സംഭവം. രണ്ടിലും പ്രതികൾക്ക് പൊതുവായുണ്ടായിരുന്ന കാരണം ആഗ്രഹിക്കാതെയുണ്ടായ കുട്ടിയാണ് എന്നതും പ്രസവം പുറത്തറിയരുത് എന്നതുമായിരുന്നു.
കുട്ടിയുടെ കരച്ചിൽ ബുദ്ധിമുട്ടുണ്ടാക്കിയതാണ് കോട്ടയം ചിങ്ങവനത്ത് കുട്ടിയെ ബക്കറ്റിൽ മുക്കി കൊല്ലാൻ അമ്മയെ പ്രേരിപ്പിച്ചത്. കൊലപാതകത്തെ കുറ്റകൃത്യമായി തന്നെ കാണേണ്ടതുണ്ടെങ്കിലും ഇത്തരം കൊലപാതകങ്ങൾ പൊതുവായി പരിശോധിക്കുമ്പോൾ അമ്മമാരുടെ പ്രായം പലപ്പോഴും 25 ൽ താഴെയാണെന്നും പഠനമോ ജോലിയോ ഉപേക്ഷിക്കേണ്ടി വന്നവരാണെന്നും കാണാം.
പൂർണമായ തയാറെടുപ്പില്ലാതെ സമ്മർദ്ദം കൊണ്ട് ഗർഭം തുടരേണ്ടി വരുക എന്നതാണ് ഇത്തരം കേസുകളുടെയെല്ലാം പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പങ്കാളിയുടെ പിന്തുണ കൊണ്ട് മാത്രം പോസ്റ്റ്പാർട്ടം ഡിപ്രഷൻ തിരിച്ചറിയുകയും കൃത്യമായ മരുന്ന് കഴിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുകയും ചെയ്ത കോഴിക്കോട് സ്വദേശിയായ യുവതി താൽപര്യമില്ലാത്ത ഗർഭം ഒഴിവാക്കാനായി മൂന്ന് ആശുപത്രികളിലാണ് കയറിയിറങ്ങിയത്.
അതിഭീകരമായ ഗർഭാനന്തര വിഷാദം അനുഭവിക്കുകയും കുറ്റകൃത്യങ്ങളിലോ ആത്മഹത്യകളിലോ ചെന്നെത്തിയവർക്കും സമാനമായ പശ്ചാത്തലം ഉണ്ട്. അബോർഷൻ നിയമവിധേയമാണെങ്കിൽ കൂടി കുടുംബത്തിന്റെ പിന്തുണ ഇല്ലാതിരിക്കുക, സാമ്പത്തികമോ സാമൂഹികമോ ആയി തീരുമാനം എടുക്കാനുള്ള പ്രിവിലേജ് ഇല്ലാതിരിക്കുക എന്നിവയാണ് ഇതു തടയുന്ന പ്രധാന കാരണങ്ങൾ.
ഗൈനക്കോളജിസ്റ്റുകൾ ഏറിയ പങ്കും സർക്കാർ മേഖലയില്‍ ഉൾപ്പെടെ ഇതിന് തയാറാവില്ലെന്ന് അനുഭവസ്ഥർ പറയുന്നു. ഗർഭനിരോധന മാർഗങ്ങൾ കുടുംബത്തിന്റെ അറിവോടെയല്ലാതെ ചെയ്തു കൊടുക്കാൻ വിസമ്മതിക്കുന്നവരും ഉണ്ട്. ഗർഭവും പ്രസവവും സ്ത്രീയുടെ ചോയ്സ് ആണെന്നിരിക്കേ കൺമുന്നിൽ നടക്കുന്ന അവകാശലംഘനങ്ങളും മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
കോവിഡാനന്തര കാലത്ത് ‘ബേബി ബൂം’ ഉണ്ടാകുമെന്നും ജനസംഖ്യ വർധിക്കുമെന്നും തുടക്കം മുതൽ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ആശുപത്രി സേവനങ്ങളും ജനജീവിതവും തടസ്സപ്പെട്ടിരുന്നതിനാൽ ഗർഭനിരോധന മാർഗങ്ങളും സുലഭമായിരുന്നില്ല.
കോവിഡ് ഭീതി നിലനിൽക്കുമ്പോൾ പ്രതീക്ഷിക്കാത്ത ഗർഭം പേറേണ്ടി വന്ന ഒരുപാട് പേർ നമുക്ക് ചുറ്റും തന്നെയുണ്ട്. കുട്ടികൾക്കോ തനിക്കോ എന്തെങ്കിലും സംഭവിച്ചേക്കുമോ എന്ന ആധിയിൽ കടുത്ത മാനസിക ബുദ്ധിമുട്ടുകളിൽപ്പെട്ടുപോയവർക്ക് പല തവണ ഫോളോഅപ്പ് കൗൺസലിങ് നടത്തേണ്ടി വന്നുവെന്ന് കോവിഡ് കാലത്ത് സൈക്കോ സോഷ്യൽ സപ്പോർട്ടിനായി നിയോഗിക്കപ്പെട്ട കൗൺസലർമാർ പറയുന്നു.
ആളുകളിൽ മാനസിക സമ്മർദ്ദം വല്ലാതെ വർധിക്കുകയും ആയിരത്തോളം പേർക്ക് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ സംസ്ഥാനത്ത് ആരംഭിക്കേണ്ടിയും വന്നിരുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വന്നവരിൽ ഏറിയ പങ്കും സ്ത്രീകളാണ്.
മറ്റേത് സമയത്തെക്കാളും കൂടുതൽ നിർബന്ധിത ഗർഭങ്ങൾ ചുമക്കേണ്ടി വരുകയും മാനസിക പിരിമുറുക്കങ്ങൾ നേരിടേണ്ടി വരുകയും ചെയ്ത സമയമായതിനാൽ വിഷാദത്തെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്കും സാധ്യതയേറെയാണ്.
കൃത്യമായ സമയത്ത് തിരിച്ചറിയുകയും ചികിത്സ എടുക്കുകയും ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന അവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. നവജാത അമ്മയ്ക്ക് ഉറക്കകുറവോ മൂഡ് സ്വിങ്സോ അനിഷ്ടങ്ങളോ തോന്നിയാൽ ഓർക്കുക വേണ്ടത് കുറ്റപ്പെടുത്തലല്ല, കൈത്താങ്ങാണ്.
English Summary: Special report on why some new borns are killed by mothers