കൊൽക്കത്ത ∙ മമത സർക്കാരിൽനിന്നും രാജിവച്ച വനം മന്ത്രി രാജീവ് ബാനർജി മാധ്യമങ്ങളെ അഭിമുഖീകരിക്കവെ വിതുമ്പി. ഗവർണർക്ക് രാജിക്കത്ത് നൽകി മടങ്ങവെ മാധ്യമങ്ങളെ ... Bengal Forest Minister Rajib Banerjee, Bengal Forest Minister Rajib Banerjee latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ മമത സർക്കാരിൽനിന്നും രാജിവച്ച വനം മന്ത്രി രാജീവ് ബാനർജി മാധ്യമങ്ങളെ അഭിമുഖീകരിക്കവെ വിതുമ്പി. ഗവർണർക്ക് രാജിക്കത്ത് നൽകി മടങ്ങവെ മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹം വികാരാധീനനായത്. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് തന്റെ വകുപ്പ് മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു.

രാജിവയ്ക്കേണ്ടി വന്നതിൽ ഖേദമുണ്ട്. വകുപ്പ് മാറ്റിയതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ അതു ചെയ്ത രീതി വളരെ വേദനിപ്പിച്ചു. മാർഗ നിർദേശങ്ങൾ നൽകിയതിന് മുഖ്യമന്ത്രി മമത ബാനർജിക്ക് നന്ദി പറയുന്നു. പാർട്ടിയിലെ ചില ആളുകൾ തനിക്കെതിരായി പ്രചാരണം നടത്തുകയാണ്. ബംഗാളിലെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ജലസേചന വകുപ്പായിരുന്നു രാജീവിന് ആദ്യം ലഭിച്ചിരുന്നത്. രണ്ട് മാസമായി അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്. തൃണമൂലിലെ മുതിർന്ന നേതാവ് പാർഥ ചാറ്റർജി രണ്ട് തവണ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

ഇതോടെ മൂന്നു മന്ത്രിമാരാണ് മമത മന്ത്രിസഭയിൽനിന്നു രാജിവച്ചത്. ഡിസംബറിൽ മുതിർന്ന നേതാവ് സുവേന്ദു അധികാരി രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ജനുവരിയിൽ കായിക മന്ത്രി ലക്ഷ്മി രത്തൻ ശുക്ലയും രാജി വച്ചു. നിരവധി എംപിമാരും എംഎൽഎമാരും ഇതിനകം തൃണമൂലിൽനിന്ന് ബിജെപിയിൽ ചേർന്നിട്ടുണ്ട്.

ADVERTISEMENT

Content Highlights: Bengal minister resigns over portfolio change

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT