തിരിച്ചുതരൂ, ഞങ്ങളുടെ ‘പാതിരാക്കുറുക്കനെ’; ഇഷ്ട ബസിനു പിന്നാലെ കുന്നംകുളത്തുകാർ!
തൃശൂർ ∙ ‘ഞങ്ങളുടെ പാതിരാക്കുറുക്കനെ തിരിച്ചുതരിക..’ സമൂഹമാധ്യമങ്ങളിലൂടെ കുന്നംകുളത്തുകാർ മുഴക്കുന്ന മുദ്രാവാക്യംവിളി കേട്ടാൽ ഒറിജിനൽ കുറുക്കനു പോലും കൗതുകം തോന്നും. 38 കൊല്ലമായി നെഞ്ചോടു ചേർത്ത ഒരു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനു കുന്നംകുളത്തുകാർ നൽകിയ ചെല്ലപ്പേരാണ് | Kunnamkulam | KSRTC Service | Bus Passengers | Manorama News

തൃശൂർ ∙ ‘ഞങ്ങളുടെ പാതിരാക്കുറുക്കനെ തിരിച്ചുതരിക..’ സമൂഹമാധ്യമങ്ങളിലൂടെ കുന്നംകുളത്തുകാർ മുഴക്കുന്ന മുദ്രാവാക്യംവിളി കേട്ടാൽ ഒറിജിനൽ കുറുക്കനു പോലും കൗതുകം തോന്നും. 38 കൊല്ലമായി നെഞ്ചോടു ചേർത്ത ഒരു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനു കുന്നംകുളത്തുകാർ നൽകിയ ചെല്ലപ്പേരാണ് പാതിരാക്കുറുക്കൻ. തിരുവനന്തപുരം– പെങ്ങാമുക്ക് റൂട്ടിൽ ഓടിയിരുന്ന ബസ് ലോക്ഡൗണിൽ ഓട്ടം നിർത്തുകയും പിന്നീടു സർവീസ് പുനരാരംഭിക്കാതിരിക്കുകയും ചെയ്തതോടെ ട്രോളുകളിലൂടെയും മറ്റും വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
∙ ആനവണ്ടി പോയ വഴി
ലോക്ഡൗൺ സമയത്തു മറ്റു പല കെഎസ്ആർടിസി ബസുകൾക്കൊപ്പമാണു പെങ്ങാമുക്ക് വണ്ടിയും കുന്നംകുളം വിട്ടത്. എന്നാൽ, മറ്റുള്ളവ തിരിച്ചു വന്നെങ്കിലും ‘പെങ്ങാമുക്കുകാരൻ’ വരാതായതോടെ കുന്നംകുളത്തുകാർ അന്വേഷണം തുടങ്ങി. കെഎസ്ആർടിസി എംഡിക്കു പരാതിയും നൽകി. ഫെയ്സ്ബുക് പേജിലൂടെ ബസിന്റെ ചിത്രങ്ങളും ട്രോളുകളും വച്ചു പ്രചാരണം തുടങ്ങി. സർവീസ് പുനഃസ്ഥാപിക്കുന്നുണ്ടോ എന്നറിയാൻ വിളിച്ച കുന്നംകുളം സ്വദേശി ലിജോ ജോസ് ചീരനു തിരുവനന്തപുരം ഡിപ്പോയിൽനിന്നു ലഭിച്ച മറുപടിയാണു രസകരം–‘ഡ്രൈവറില്ല’!
∙ ആന കുറുക്കനായ വിധം
പകൽവെളിച്ചത്തിൽ ആരും കണ്ടവരില്ല, നേരം വെളുക്കുമ്പോഴേക്കും നാടുവിട്ടിരിക്കും. പിന്നെ വരുന്നതു പാതിരയ്ക്കാണ്. അങ്ങനെ ആനയെ നാട്ടുകാർ പാതിരാകുറുക്കനാക്കി. വെളുപ്പിന് 5.15ന് പെങ്ങാമുക്കിൽനിന്ന് തിരുവനന്തപുരത്തേയ്ക്ക്. രാത്രി 11ന് തിരികെ. ജില്ലയുടെ വടക്കൻ മേഖലയായ കുന്നംകുളത്തിന്റെ സമീപപ്രദേശമായ പഴഞ്ഞി– പെങ്ങാമുക്കുകാർക്ക് വർഷങ്ങളായുള്ള ആശ്രയമാണീ വണ്ടി. കുന്നംകുളത്തെ പഴയകാലത്തെ കച്ചവടക്കാരെ കൊച്ചി നഗരവുമായി ബന്ധിപ്പിച്ച ചരിത്രവും കുറുക്കനുണ്ട്. നാട്ടുകാരെല്ലാം ഉറങ്ങിയ ശേഷം വരവും ഉണരും മുൻപും പോക്കും പതിവാക്കിയ വണ്ടിയായതിനാൽ രാത്രിസഞ്ചാരികൾക്ക് ഇഷ്ടവണ്ടിയായിരുന്നത്രെ.
∙ എംഎൽഎ വണ്ടി
പണ്ട് എല്ലാ എംഎൽഎമാർക്കും നാട്ടിൽനിന്നു തലസ്ഥാനത്തെത്താൻ വണ്ടി അനുവദിച്ചു. കെ.എസ്.നാരായണൻ നമ്പൂതിരിക്കും കിട്ടി ഒന്ന്. 1982ൽ അന്നത്തെ ഗതാഗതകുപ്പുമന്ത്രി കെ.കെ.ബാലകൃഷ്ണൻ പെങ്ങാമുക്കിൽ നേരിട്ടെത്തി സർവീസ് ഉദ്ഘാടനവും ചെയ്തു. അങ്ങനെ നാട്ടുകാർക്ക് എംഎൽഎ വണ്ടിയായി. പിന്നീട് മറ്റെല്ലാ എംഎൽഎ വണ്ടികളും കട്ടപ്പുറത്തായപ്പോഴും പെങ്ങാമുക്കുകാരൻ ഓട്ടം നിർത്തിയില്ല. കാരണം കലക്‌ഷൻ തന്നെ. കെഎസ്ആർടിസിയുടെ ഏറ്റവും പഴക്കമേറിയതും ലാഭകരവുമായ സർവീസുകളിൽ ഒന്നാണിത്.
തുടക്കത്തിൽ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ആയിരുന്നെങ്കിലും തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്ക്കു കീഴിൽ സൂപ്പർ ഫാസ്റ്റ് ആയി സർവീസ് തുടർന്നു. ഏതാ ഈ ‘മുക്ക്’ എന്നു നേരിട്ടറിയാൻ പെങ്ങാമുക്കു തേടി എത്തിയ സഞ്ചാരികളുടെ കൂടി പ്രിയ ബസ് ആണിത്. ഇന്നാട്ടുകാർ ചോദിക്കുകയാണ്, തിരുവനന്തപുരമേ നീയിതു കേൾക്കുന്നുണ്ടോ...?
English Summary: Kunnamkulam natives wanted to bring back their favourite KSRTC service