വാഷിങ്ടന്‍ ∙ യുഎസിലെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐടി വമ്പന്മാരായ ഗൂഗിളും ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് പുത്തന്‍ | Joe Biden, US Immigration, Manorama News, Google, Apple, Sundar Pichai

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടന്‍ ∙ യുഎസിലെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐടി വമ്പന്മാരായ ഗൂഗിളും ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് പുത്തന്‍ ഉണര്‍വിനു കാരണമാകുമെന്നും ഇവര്‍ വ്യക്തമാക്കി. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യുഎസിലേക്കെത്തുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ അന്തസ്സും നീതിബോധവും പ്രതിഫലിക്കുന്ന സമഗ്ര ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളാണ് ബൈഡന്‍ നടപ്പാക്കുന്നതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.  

ADVERTISEMENT

ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ ഉടച്ചു വാര്‍ത്തു കൊണ്ടാണ് ബൈഡന്‍ പുതിയ ബില്‍ യുഎസ് കോണ്‍ഗ്രസിനു മുന്നില്‍ വച്ചിരിക്കുന്നത്. രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ആയിരങ്ങള്‍ക്ക് നിയമപരമായി പൗരത്വം നേടാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണു ബില്ലിലുള്ളത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആക്ട് 2021 പ്രകാരം ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള സമയദൈര്‍ഘ്യം കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കും.

ഓരോ രാജ്യങ്ങള്‍ക്കും തൊഴില്‍ അടിസ്ഥാനപ്പെടുത്തി നല്‍കുന്ന ഗ്രീന്‍ കാര്‍ഡുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കിയേക്കും. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ യുഎസ് ഐടി വമ്പന്മാര്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് നിരവധി ആളുകളെയാണു നിയമിക്കുന്നത്.

ADVERTISEMENT

എന്നാല്‍ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പല നീക്കങ്ങളും ഇവര്‍ക്കു വലിയ തലവേദനയാണു സൃഷ്ടിച്ചിരുന്നത്. ബൈഡന്റെ പുതിയ കുടിയേറ്റ നയം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു യുഎസില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്നാണു വിലയിരുത്തല്‍.

English Summary: Google's Sundar Pichai, Apple's Tim Cook Applaud Joe Biden's Immigration Reforms

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT