ശരീരത്തിൽ പരുക്കുകളില്ല; കാസർകോട് മര്‍ദനമേറ്റു മരിച്ചയാളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കാസർകോട്∙ നഗരത്തിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിനിരായ ചെരിപ്പ് മൊത്തവ്യാപാരി ചെമ്മനാട് സ്വദേശി റഫീഖ് (48) മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റഫീഖിന്റെ ശരീരത്തില്‍ | Kasargod rafeeq death | Mob Lynching | Rafeeq | Postmortem | Manorama Online

കാസർകോട്∙ നഗരത്തിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിനിരയായ വ്യാപാരി ചെമ്മനാട് സ്വദേശി സി.എച്ച്.മുഹമ്മദ് റഫീഖ് (48) മരിച്ചത് ഹൃദയാഘാതം കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റഫീഖിന്റെ ശരീരത്തില്‍ ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ശനിയാഴ്ചയാണു സംഭവം നടന്നത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മകന്റെ ചികിത്സയ്ക്കായി എത്തിയ 35കാരിയെ റഫീഖ് അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. യുവതി ചോദ്യം ചെയ്തതോടെ റഫീഖ് ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടി.
യുവതി ബഹളം വച്ചതോടെ റോഡിലുണ്ടായിരുന്ന ചിലര്‍ റഫീഖിനെ കയ്യേറ്റം ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ കഴുത്തിനു പിടിച്ചു തള്ളുന്നതു വ്യക്തമായി കാണാം. കുഴഞ്ഞു വീണു കിടന്ന റഫീഖിനെ ആംബുലൻസ് ഡ്രൈവർമാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റുമോർട്ടം.
English Summary: Kasargod Muhammed Rafeeq death– follow-up