വന്നത് ജനങ്ങളെ കേള്‍ക്കാന്‍, മൻ കി ബാത്തിന് അല്ല; തടയേണ്ടത് കർഷകരെയുമല്ല: രാഹുൽ
ചെന്നൈ∙ താൻ തമിഴ്നാട്ടിൽ വന്നത് മൻ കി ബാത്ത് സംഘടിപ്പിക്കാനല്ലെന്നും ജനങ്ങൾ പറയുന്നത് കേട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി | Rahul Gandhi | Mann ki Baat | Congress | Tamil Nadu Assembly Election 2021 | Manorama Online

ചെന്നൈ∙ താൻ തമിഴ്നാട്ടിൽ വന്നത് മൻ കി ബാത്ത് സംഘടിപ്പിക്കാനല്ലെന്നും ജനങ്ങൾ പറയുന്നത് കേട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നമിട്ടാണ് രാഹുലിന്റെ പരാമർശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയുടെ പേര് എടുത്തുപറഞ്ഞ് രാഹുൽ ആഞ്ഞടിച്ചത്.
ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് കർഷകർ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് റാലി സംഘടിപ്പിക്കുന്നത്. കർഷകർക്ക് അവകാശപ്പെട്ടത് അവരിൽനിന്നു തട്ടിമാറ്റിയെടുത്തതാണ് അവരെ പ്രകോപിപ്പിച്ചത്. ഞാനിവിടെ വന്നിരിക്കുന്നത് എന്റെ കാര്യങ്ങൾ മൻ കി ബാത്തെന്ന പേരിൽ പറയാനോ നിങ്ങൾ എന്തു ചെയ്യണമെന്നു പറയാനോ അല്ല. നിങ്ങളെ കേൾക്കാനാണ്. കേട്ടു മനസ്സിലാക്കി, അതിനനുസരിച്ചു പ്രശ്നങ്ങൾ പരിഹരിക്കാനാണ് എന്റെ വരവ്’– ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു.
തമിഴ്നാട്ടിലെ ജനങ്ങളെയും ഭാഷയെയും സംസ്കാരത്തെയും അനാദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുൽ നേരത്തേ വിമര്‍ശിച്ചിരുന്നു. താനും തന്റെ പാർട്ടിയും തമിഴ്നാടിനെ ചേർത്തുനിർത്തുമെന്നും രാഹുൽ പറഞ്ഞു. ആര്‍എസ്എസിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ആർഎസ്എസിൽ പുരുഷാധിപത്യവും സ്വേച്ഛാധിപത്യവും മാത്രമാണുളളതെന്ന് രാഹുൽ ആരോപിച്ചു.
ഡൽഹി അതിർത്തിയിൽ കർഷകരെ തടയുന്നതിനെതിരെയും രാഹുൽ ട്വീറ്റ് ചെയ്തു. ചൈനീസ് അധിനിവേശത്തെ അതിർത്തിയിൽ തടയുകയെന്നതാകണം കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അല്ലാതെ ഡൽഹി അതിർത്തിയിൽ പോരാടുന്ന, അന്നദാതാക്കളായ കർഷകരെയല്ല തടയേണ്ടത്. അയോഗ്യതയുടെയും അഹങ്കാരത്തിന്റെയും അടയാളമാണ് മോദി സർക്കാരെന്നും രാഹുൽ പറഞ്ഞു.
English Summary: Not here to tell you my 'Mann ki Baat' but to understand your problems: Rahul Gandhi