കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി ഒറ്റമൂലിയൊന്നുമില്ല. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പൊതുഗതാഗത സംവിധാനത്തിന്റെ സ്ഥിതി ഇതു തന്നെയാണ്. ആദ്യകാലത്ത് നാമമാത്രമായ ലാഭമുണ്ടെന്ന് | Road Transport Workers Federation | KK Divakaran | KSRTC Crisis | KSRTC | Manorama Online

കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി ഒറ്റമൂലിയൊന്നുമില്ല. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പൊതുഗതാഗത സംവിധാനത്തിന്റെ സ്ഥിതി ഇതു തന്നെയാണ്. ആദ്യകാലത്ത് നാമമാത്രമായ ലാഭമുണ്ടെന്ന് | Road Transport Workers Federation | KK Divakaran | KSRTC Crisis | KSRTC | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി ഒറ്റമൂലിയൊന്നുമില്ല. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പൊതുഗതാഗത സംവിധാനത്തിന്റെ സ്ഥിതി ഇതു തന്നെയാണ്. ആദ്യകാലത്ത് നാമമാത്രമായ ലാഭമുണ്ടെന്ന് | Road Transport Workers Federation | KK Divakaran | KSRTC Crisis | KSRTC | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഐടിയു ദേശീയ സെക്രട്ടറിയും പാലക്കാട് മുൻ എംഎൽഎയുമായ കെ.കെ. ദിവാകരൻ കെഎസ്ആർടിസിയുടെ ഇന്നത്തെ അവസ്ഥ വിലയിരുത്തുന്നു. 1969 ൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ദീർഘകാലം കെഎസ്ആർടിസി എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു. റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറിയാണ്.

കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി ഒറ്റമൂലിയൊന്നുമില്ല. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പൊതുഗതാഗത സംവിധാനത്തിന്റെ സ്ഥിതി ഇതു തന്നെയാണ്. ആദ്യകാലത്ത് നാമമാത്രമായ ലാഭമുണ്ടെന്ന് പറഞ്ഞിരുന്ന സ്ഥാപനങ്ങളാണ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, മഹാരാഷ്ട്ര, യുപി എന്നിടങ്ങളിലെ പൊതുഗതാഗത സംവിധനാങ്ങൾ എന്നിവ. ഇപ്പോൾ അവിടെയും നഷ്ടമാണ്. ഇതെല്ലാം ജീവനക്കാരുടെ മാത്രം കുഴപ്പമാണെന്ന് പറയുന്നത് ശരിയായ വിലയിരുത്തൽ അല്ല. ഇന്ധനം, സ്പെയർ പാർട്സ് എന്നിവയുടെ വില വർധിക്കുന്നത് ആരും പരിഗണിക്കാറില്ലെന്നതാണ് സത്യം.

ADVERTISEMENT

ഇനി ഇന്ത്യയിലെ കാര്യം വിട്ട് ലോകത്തിലെ കാര്യം നോക്കാം. ലണ്ടനിലെ പൊതുഗതാഗത സംവിധാനത്തിന് നൽകിയിരുന്ന സബ്സിഡികൾ മൂന്നു വർഷം മുൻപ് വെട്ടിക്കുറച്ചു. എന്നിട്ടും ഇപ്പോൾ 30 ശതമാനം സബ്സിഡി നൽകിയാണ് അവിടെ പ്രവർത്തനം. സബ്സിഡികൾ നൽകാനേ പാടില്ല എന്നു പറയുന്ന അമേരിക്ക പോലും പൊതുഗതാഗതത്തെ പിടിച്ചുനിർത്തുന്നത് സബ്സിഡി നൽകിയാണ്.

ലോകത്ത് എവിടെയും പൊതുഗതാഗത സംവിധാനം ലാഭകരമായി പ്രവർത്തിച്ചിട്ടില്ല. ആദ്യമൊക്കെ ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ ലാഭമുണ്ടായിരുന്നു. ഇപ്പോൾ അവിടെയും നഷ്ടമാണ്. ഇനി അപ്പോഴുള്ളതിലും വലിയ നഷ്ടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതും. എവിടെയും ആകെ പിടിക്കാൻ പറ്റുന്നത് തൊഴിലാളികളുടെ വേതനം കുറയ്ക്കുന്നതും അധ്വാന സമയം കൂട്ടിയുമാണ്.

ADVERTISEMENT

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിൽ ഒന്നാണ് മോട്ടോർ വാഹനം. അനുബന്ധ മേഖലകൾ ഉൾപ്പെടെ 10 കോടി തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. അവരുടെ വേതനം വളരെ കുറവും അധ്വാന സമയം വളരെ കൂടുതലുമാണ്. മുംബൈ, ബംഗാൾ, ഹരിയാന എന്നിവിടങ്ങളിലെ റിപ്പോർട്ടുകൾ കഴിഞ്ഞദിവസം കിട്ടി. അവിടെയൊന്നും വേതനം കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല. രണ്ടോ മൂന്നോ തവണകളായിട്ടാണ് കൊടുക്കുന്നത്. ഹരിയാനയിലും ബംഗാളിലും മൂന്ന് മാസത്തെ വേതനം കൊടുക്കാൻ ബാക്കിയുണ്ട്.

കെ.കെ.ദിവാകരൻ (ഫയൽ ചിത്രം)

കമ്പനി രൂപീകരണമാണ് പരിഹാരം എന്ന് പറയുന്നത് ശരിയല്ല. കമ്പനി എന്ന് വച്ചാൽ നിലവിലുള്ള ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് കൊടുക്കേണ്ട എന്നത് മാത്രമാണ് മാറ്റം. അതുകൊണ്ടൊന്നും കോർപ്പറേഷൻ രക്ഷപ്പെടില്ല. തമിഴ്നാട്ടിൽ സർക്കാർ നിയന്ത്രണത്തിലുള്ള 18 കമ്പനികളായിട്ടാണ് പൊതുഗതാഗത സംവിധാനം നടത്തുന്നത്. എന്നിട്ടും ലാഭമാകുന്നില്ല.

ADVERTISEMENT

എണ്ണയുടേയും സ്പെയർ പാർട്സിന്റെയും വില കുറയ്ക്കാൻ പറ്റില്ലെന്നു പറഞ്ഞാൽ പിന്നെ തൊഴിലാളിയെ ദ്രോഹിക്കുക എന്നതല്ല അടുത്ത വഴി. പൊതുഗതാഗതം എന്നത് പബ്ലിക് സർവിസാണെങ്കിൽ അതിന് സർക്കാർ ചെയ്യേണ്ട എല്ലാ സഹായവും ചെയ്തേ പറ്റൂ. രാജ്യത്ത് ഒരിടത്തും ഇവ സബ്സിഡി ഇല്ല. കേരളത്തിൽ സർക്കാർ നഷ്ടം ഏറ്റെടുക്കുകയെങ്കിലും ചെയ്യുന്നുണ്ട്. പരമാവധി നഷ്ടം കുറയ്ക്കാൻ നോക്കുക എന്നതാണ് ഇനി ചെയ്യാവുന്ന കാര്യം.

ഷെഡ്യൂൾ ശാസ്ത്രീയമാക്കണം. ഒരു ബസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് പോയി തിരിച്ചു വരുമ്പോൾ ആളുണ്ടാകില്ലെങ്കിൽ ഉള്ള സമയത്ത് വന്നാൽ മതി. അങ്ങനെ ചെയ്താൽ ജീവനക്കാർക്ക് കുറച്ച് അനൂകൂല്യങ്ങൾ കൊടുക്കേണ്ടി വരും. പക്ഷേ കോർപ്പറേഷന് ലാഭമായിരിക്കും. തൊഴിലാഴിക്ക് 100 രൂപ കൂടുതൽ കൊടുത്താൽ കോർപ്പറേഷന് 1000 രൂപ ലാഭമുണ്ടാകുമെങ്കിൽ അത് ചെയ്യണം. ഇപ്പോഴത്തെ എംഡിക്ക് ഇതേക്കുറിച്ചൊക്കൊ ധാരണയുണ്ടെന്ന് തോന്നുന്നു. ബസ് ഒന്നിന് 2.9 ആണ് ഹരിയാനയിൽ ജീവനക്കാരുടെ എണ്ണം. ആ എണ്ണത്തിൽ സർവീസ് പ്രയാസമാണ്. അവിടെ ബാക്കിയെല്ലാം താൽക്കാലിക ജീവനക്കാരാണ്. എന്നിട്ടും അവിടെ നഷ്ടത്തിലാണ് കോർപ്പറേഷൻ.

ഫയൽ ചിത്രം

കെഎസ്ആർടിസിയിൽ നിന്ന് എംപാനലുകാരെ മുഴുവൻ ഒഴിവാക്കിയിട്ടും ലാഭത്തിൽ വരാൻ കഴിയുന്നില്ല. ആളുണ്ടെങ്കിൽ മാത്രം സർവീസ് നടത്തിയാൽ മതി എന്ന് തീരുമാനിച്ചാൽ അത് ഗ്രാമങ്ങളെ ബാധിക്കും. കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സുകൾ പണിയാൻ തീരുമാനിച്ചകാലത്ത് തന്നെ ഞാൻ എതിർത്തതാണ്. അതിലും ഭേദം ലോഡ്ജ് ആരംഭിക്കുകയായിരുന്നു. എന്നാൽ യാത്രക്കാർക്ക് അത് ഉപകാരപ്പെട്ടേനേ. അല്ലെങ്കിൽ ഹാൾ, കല്യാണ മണ്ഡപം പോലെ എന്തെങ്കിലും.

ഇപ്പോൾ ഉണ്ടാക്കിയ കെട്ടിടങ്ങളിൽ കടമുറികൾ വെറുതേ കിടക്കുകയാണ്. ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ വലിയ ദുരന്തത്തെയാണ് നേരിടുന്നത്. എന്നാൽ ആ സ്ഥാനം കൈടയക്കുന്നത് കോർപ്പറേറ്റുകളാണ്. അത് സ്വകാര്യ ബസുകൾ എന്നു പറയാൻ കഴിയില്ല. പുതിയ നിയമ ഭേദഗതി അനുസരിച്ച് പെർമിറ്റില്ലാതെ എത്ര ദൂരം വേണമെങ്കിലും സർവിസ് നടത്താം. ഉദാഹരണത്തിന് പാലക്കാട് നിന്ന് പട്യാലക്ക് 30 പേരുമായി യാത്ര പോകാൻ ഒരു പെർമിറ്റും വേണ്ട. അവിടെ എത്തിയാൽ വേണമെങ്കിൽ പട്യാലയിൽ നിന്ന് ഡൽഹിക്ക് ആളുമായി പോകാം. ഇത് അരാജകത്വമായിരിക്കും ഉണ്ടാക്കുക.

ഇങ്ങനെ പോയാൽ ഇത് വലിയ താമസമില്ലാതെ അടച്ചിടേണ്ടി വരും. പൊതുഗതാഗത സംവിധാനങ്ങൾക്ക് പിടിച്ചു നിൽക്കാൻ ഗവേഷണങ്ങളിലൂടെ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ കണ്ടെത്തണം. പക്ഷേ, അങ്ങനെ വരുന്ന ടെക്നോളജിക്ക് വലിയ വില നൽകേണ്ടി വരുമെന്നതിനാൽ അതും പ്രതിസന്ധിയാണ്. അടിസ്ഥാനപരമായി നമ്മൾ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യം, പൊലീസ്, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് തുല്യമായി പൊതുഗതാഗതത്തെയും സർക്കാർ പരിഗണിക്കുക എന്നത് മാത്രമാണ് പോംവഴി.

English Summary: Road Transport Workers Federation leader KK Divakaran on KSRTC Crisis