അതിർത്തി ലംഘിക്കാൻ ചൈനീസ് ശ്രമം; വടക്കൻ സിക്കിമിൽ ഇന്ത്യ - ചൈന ഏറ്റുമുട്ടൽ
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഇന്ത്യ - ചൈന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. വടക്കൻ സിക്കിം അതിർത്തിയിലുള്ള നാകു ലാ സെക്ടറിൽ 3 ദിവസം മുൻപാണു സംഭവം. അതിർത്തി രേഖ ലംഘിച്ചു ...| India China Dispute | Manorama News

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഇന്ത്യ - ചൈന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. വടക്കൻ സിക്കിം അതിർത്തിയിലുള്ള നാകു ലാ സെക്ടറിൽ 3 ദിവസം മുൻപാണു സംഭവം. അതിർത്തി രേഖ ലംഘിച്ചു കടന്നുകയറാൻ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യൻ സേന തടഞ്ഞതാണു ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇരു ഭാഗത്തും ഏതാനും സൈനികർക്കു പരുക്കേറ്റു.
സംഭവത്തെത്തുടർന്ന് അതിർത്തിയിൽ സംഘർഷാവസ്ഥ കനത്തു. ഇന്ത്യ - ചൈന സേനകളിലെ ഉന്നത സേനാ കമാൻഡർമാർ തമ്മിൽ അതിർത്തിയിൽ നടന്ന ഒൻപതാം ചർച്ചയ്‌ക്കു മുൻപായിരുന്നു സംഭവം. അതിർത്തിയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ ഇന്നലെ നടന്ന ചർച്ച 16 മണിക്കൂർ നീണ്ടു. ചർച്ചയിലെ വിശദാംശങ്ങൾ ഇരു സേനകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
English Summary : India, China troops clash at Naku La in Sikkim, injuries on both sides