വാഷിങ്ടന്‍∙ അമേരിക്കയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം. ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള | US Travel Ban, US Covid, Joe Biden, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടന്‍∙ അമേരിക്കയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം. ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ളവര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നാണു സൂചന. 

കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. മാസ്‌ക് ധരിക്കുന്നതു കര്‍ശനമായും പാലിക്കണമെന്ന് ജോ ബൈഡന്‍ കഴിഞ്ഞയാഴ്ച തന്നെ നിര്‍ദേശിച്ചിരുന്നു. മറ്റു രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്ത മാസത്തോടെ കോവിഡ് മരണ നിരക്ക് അഞ്ചു ലക്ഷത്തോളമാകുമെന്നും ശക്തമായ നിയന്ത്രണ സംവിധാനങ്ങള്‍ വേണ്ടിവരുമെന്നും ബൈഡന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അടിയന്തരഘട്ടമാണെന്നും അതനുസരിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം അറിയിച്ചു. 

ADVERTISEMENT

യൂറോപ്പില്‍നിന്ന് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍ലിക്കുന്നതായി ഭരണത്തിന്റെ അവസാന ദിവസങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ജനുവരി 26 മുതല്‍ യാത്രാവിലക്ക് വീണ്ടും പ്രാബല്യത്തിലാക്കിയാണ് ബൈഡന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. 

2020 ജനുവരി 31ന് ചൈനയില്‍നിന്നുള്ള യുഎസ് പൗരന്മാരല്ലാത്തവര്‍ക്കാണ് ട്രംപ് ഭരണകൂടം ആദ്യമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 14ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും വിലക്ക് ബാധകമാക്കുകയായിരുന്നു. ഏകദേശം 2.5 കോടി ആളുകള്‍ക്കാണ് യുഎസില്‍ ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാലു ലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു. 

ADVERTISEMENT

സത്വരമായ കോവിഡ് നിയന്ത്രണത്തിനാണ് ബൈഡന്‍ ഭരണകൂടം മുന്‍ഗണന നല്‍കുന്നത്. 1.9 ട്രില്യണ്‍ ഡോളറിന്റെ സമാശ്വാസ പാക്കേജിന് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാര്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 100 ദിവത്തിനുള്ളില്‍ 10 കോടി പേര്‍ക്കെങ്കിലും വാക്‌സീന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. 100 ദിവസം എല്ലാവരും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

English Summary: Joe Biden To Reinstate Coronavirus Travel Restrictions: White House Official