കൊച്ചി∙ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) എന്നിവർ റജിസ്റ്റർ ചെയ്ത കേസുകളില്‍ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു ജാമ്യം... M Sivasankar, Diplomatic Baggage Gold Smuggling, Enforcement Directorate

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) എന്നിവർ റജിസ്റ്റർ ചെയ്ത കേസുകളില്‍ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു ജാമ്യം. ഇഡിയുടെ കേസില്‍ ഹൈക്കോടതിയും കസ്റ്റംസ് കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എസിജെഎം കോടതിയുമാണ് ഇന്നു ജാമ്യം നല്‍കിയത്. അതേസമയം, ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റിലായതിനാൽ ശിവശങ്കറിന് ഇപ്പോൾ ജയിലില്‍നിന്നു പുറത്തിറങ്ങാനാവില്ല. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് അദ്ദേഹമുള്ളത്.

അറസ്റ്റിലായി 89 ദിവസം പിന്നിടുമ്പോഴാണ് ഹൈക്കോടതി എം. ശിവശങ്കറിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇനി ഇല്ലെന്നുമുള്ള ശിവശങ്കറിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്നായിരുന്നു ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

ADVERTISEMENT

കസ്റ്റംസ് കേസില്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടതോടെയാണ് ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ കസ്റ്റംസ് കഴിഞ്ഞ ആഴ്ച ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഡോളര്‍ കടത്തിയ കേസില്‍ എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നു കസ്റ്റംസ് കൊച്ചി അഡിഷണല്‍ സിജെഎം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കേസില്‍ ശിവശങ്കറിനെ  കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കസ്റ്റംസ് വാദം. ശിവശങ്കറിനെ ബുധനാഴ്ച ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

English Summary: M Sivasankar gets bail in ED's case