എസ്പിബിക്ക് പത്മവിഭൂഷൺ, ചിത്രയ്ക്ക് പത്മഭൂഷൺ; കേരളത്തിൽനിന്ന് 5 പേർക്ക് പത്മശ്രീ
ന്യൂഡൽഹി∙ 2021ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം 7 പേർക്ക് പത്മവിഭൂഷൺ പുരസ്കാരം. മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൺ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ ...Padma awards 2021, Kaithapram Damodaran Namboothiri, Padma Vibhushan Award, KS Chithra, SP Balasubrahmanyam, Manorama Online

ന്യൂഡൽഹി∙ 2021ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം 7 പേർക്ക് പത്മവിഭൂഷൺ പുരസ്കാരം. മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൺ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ കേരളത്തിൽനിന്നുള്ള 5 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ആകെ 102 പേർ.
കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ (കല), ഡോ. ധനഞ്ജയ് ദിവാകർ (മെഡിസിൻ) എന്നിവരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായ കേരളത്തിൽനിന്നുള്ള മറ്റുള്ളവർ.
രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നൽകുന്നതെന്ന് കെ.എസ്.ചിത്ര മനോരമ ന്യൂസിനോട് പറഞ്ഞു. കൈപിടിച്ചു നടത്തിയ എല്ലാവർക്കുമായി പുരസ്കാരം സമർപിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പത്മവിഭൂഷൺ നേടിയവർ:
1. ഷിൻസോ ആബെ
2. എസ്.ബി.ബാലസുബ്രഹ്മണ്യം (മരണാനന്തരം)
3. ഡോ.ബി.എം. ഹെഗ്ഡെ
4. നരിന്ദർ സിങ് കാപാനി (മരണാനന്തരം)
5. മൗലാനാ വാഹിദുദ്ദിൻ ഖാൻ
6. ബി.ബി.ലാൽ
7. സുദർശൻ സാഹു
പത്മഭൂഷൺ നേടിയവർ:
1. കെ.എസ്. ചിത്ര
2. തരുൺ ഗൊഗോയി (മരണാനന്തരം)
3. ചന്ദ്രശേഖര കമ്പാർ
4. സുമിത്ര മഹാജൻ
5. നൃപേന്ദ്ര മിശ്ര
6. രാം വിലാസ് പാസ്വാൻ (മരണാനന്തരം)
7. കേശുഭായ് പട്ടേൽ (മരണാനന്തരം)
8. കൽബെ സാദിഖ് (മരണാനന്തരം)
9. രജനികാന്ത് ദേവിദാസ് ഷ്റോഫ്
10. തർലോച്ചൻ സിങ്
English Summary: Padma Awards 2021 announced