‘ചൈനയ്ക്കെതിരെ മിണ്ടാട്ടമില്ലായിരുന്നു; ഇനി വിമർശിക്കാം’: മോദിക്കെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഇന്ത്യ - ചൈന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടിയെന്ന വാർത്തകൾക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.Rahul Gandhi, China, Prime Minister Narendra Modi, Manorama News, Narendra Modi, India-China Faceoff, Manorama News, China Issue, Manorama Online, Breaking News.

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെ സിക്കിമ്മിൽ ഇന്ത്യ - ചൈന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടിയെന്ന വാർത്തകൾക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മാസങ്ങളായി മിസ്റ്റർ 56 ഇഞ്ചിന് ചൈനയ്ക്കെതിരെ മിണ്ടാട്ടമില്ലായിരുന്നുവെന്നും ഇനി വിമർശനമാകാമെന്നും രാഹുൽ പരിഹസിച്ചു. ചൈന ഇന്ത്യൻ മണ്ണ് കയ്യേറുകയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്ന നയങ്ങളാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നാണ് രാഹുലിന്റെ വിമർശനം.
കാർഷിക നിയമങ്ങളിൽ ഉൾപ്പെടെ കേന്ദ്രത്തിന്‍റെ നിലപാടുകൾക്കെതിരെ തമിഴ്നാട്ടിലെ കരൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും രാഹുൽ ഗാന്ധി വിമർശനം ഉയർത്തി. പരിപാടിയുടെ വിഡിയോ രാഹുൽ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി ആറുവർഷമായി രൂപം നൽകിയത് ദുർബലമായ, വിഭജിക്കപ്പെട്ട ഇന്ത്യയെയാണെന്നായിരുന്നു രാഹുലിന്റെ വിമർശനം. രാജ്യം മുഴുവൻ ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങൾ പടർത്തി വെറുപ്പ് നിറയ്ക്കുകയാണെന്നും കരൂരിൽ നടന്ന പൊതുപരിപാടിയിൽ രാഹുൽ വിമർശിച്ചു.
ഇപ്പോൾ പ്രധാനമന്ത്രി കർഷകരെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. കാർഷിക മേഖലയെ തകർത്ത് മൂന്ന് വ്യവസായികൾക്കായി പങ്കിട്ടു നൽകുന്നതിനു വേണ്ടിയാണ് വിവാദ കാർഷിക നിയമങ്ങൾക്കു രൂപം നൽകിയതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിനിടെയാണ് രാഹുലിന്റെ വിമർശനം. പല ഭാഷകളും സംസ്കാരങ്ങളുമുള്ള ഇന്ത്യയിൽ ഒരു ഭാഷ, ഒരു സംസ്കാരം എന്ന നിലയിൽ അടിച്ചേൽപിക്കാൻ മോദി ശ്രമിക്കുകയാണെന്നു കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ രാഹുൽ വിമർശനം ഉയർത്തിയിരുന്നു.
ഇന്ത്യ - ചൈന സേനകളിലെ ഉന്നത സേനാ കമാൻഡർമാർ തമ്മിൽ അതിർത്തിയിൽ നടന്ന ഒൻപതാം ചർച്ചയ്‌ക്കു മുൻപായിരുന്നു ഇന്ത്യ - ചൈന സേനകൾ ഏറ്റുമുട്ടിയത്. വടക്കൻ സിക്കിം അതിർത്തിയിലുള്ള നാകു ലാ സെക്ടറിൽ 3 ദിവസം മുൻപാണു സംഭവം. അതിർത്തി രേഖ ലംഘിച്ചു കടന്നുകയറാൻ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യൻ സേന തടഞ്ഞതാണു ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇരു ഭാഗത്തും ഏതാനും സൈനികർക്കു പരുക്കേറ്റു.
English Summary: Mr 56" Hasn't Said 'China' In Months": Rahul Gandhi's Swipe At PM