ന്യൂഡൽഹി ∙ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ കടുത്ത നിയന്ത്രണങ്ങളിലാണു രാജ്യതലസ്ഥാന നഗരം. കോവിഡും കർഷകരുടെ സമരവും പരേഡിന്റെ കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാൻ കാരണമായി. മുൻവർഷങ്ങളിൽ | republic day parade | republic day | parade | rafale jet | Manorama Online

ന്യൂഡൽഹി ∙ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ കടുത്ത നിയന്ത്രണങ്ങളിലാണു രാജ്യതലസ്ഥാന നഗരം. കോവിഡും കർഷകരുടെ സമരവും പരേഡിന്റെ കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാൻ കാരണമായി. മുൻവർഷങ്ങളിൽ | republic day parade | republic day | parade | rafale jet | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ കടുത്ത നിയന്ത്രണങ്ങളിലാണു രാജ്യതലസ്ഥാന നഗരം. കോവിഡും കർഷകരുടെ സമരവും പരേഡിന്റെ കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാൻ കാരണമായി. മുൻവർഷങ്ങളിൽ | republic day parade | republic day | parade | rafale jet | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ കടുത്ത നിയന്ത്രണങ്ങളിലാണു രാജ്യതലസ്ഥാന നഗരം. കോവിഡും  കർഷകരുടെ സമരവും പരേഡിന്റെ കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാൻ കാരണമായി. മുൻവർഷങ്ങളിൽ 1.25 ലക്ഷം ആസ്വാദകരെ അനുവദിച്ചിരുന്ന  സ്ഥാനത്ത് ഇക്കുറി 25,000 പേർ മാത്രം. അതിൽതന്നെ പൊതുജനങ്ങൾക്കുള്ള പാസ് ലഭിച്ചതു 4000 പേർക്ക്. ബാക്കിയുള്ളതെല്ലാം വിവിഐപി, വിഐപികൾ. പരേഡിന്റെ നീളം കുറഞ്ഞു. വിജയ് ചൗക്കിൽ നിന്നാരംഭിച്ചു ചെങ്കോട്ട വരെയായിരുന്നു സാധാരണ ആർഡി പരേഡെങ്കിൽ ഇക്കുറിയതു ഇന്ത്യാഗേറ്റ് സി–ഹെക്സഗൺ ഭാഗത്തെ ധ്യാൻചന്ദ് നാഷനൽ സ്റ്റഡിയം വരെ മാത്രമാക്കി. പരേഡിലെ ഓരോ വിഭാഗത്തിലും സാധാരണ 144 സേനാംഗങ്ങളായിരുന്നു ഭാഗമായിരുന്നതെങ്കിൽ ഇക്കുറി 90 പേർ വീതമുള്ള സംഘങ്ങൾ. 

∙ അതിഥിയില്ലാത്ത പരേഡ്

ADVERTISEMENT

50 വർഷത്തിനിടെ ആദ്യമായാണ് അതിഥിയില്ലാതെ റിപ്പബ്ലിക് ദിനം കടന്നുപോകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇക്കുറി അതിഥിയായി നിശ്ചയിച്ചിരുന്നെങ്കിലും ബ്രിട്ടനിൽ കോവിഡ് രൂക്ഷമായതോടെ അദ്ദേഹം യാത്ര റദ്ദാക്കി. 1952, 1953, 1966 വർഷങ്ങളിലും റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയുണ്ടായിരുന്നില്ല. 

രാവിലെ 8 മണിക്കു പതാക ഉയർത്തുന്നതോടെയാണു പരേഡിനു തുടക്കമാകുക. വിജയ് ചൗക്കിൽനിന്നു രാജ്പഥും അമർ ജവാൻ ജ്യോതിയും ഇന്ത്യാഗേറ്റ് പ്രിൻസസ് പാലസും കടന്നു തിലക് മാർഗിലൂടെ ഇന്ത്യാഗേറ്റ് സി–ഹെക്സൺ ഭാഗത്തെ നാഷനൽ സ്റ്റേഡിയത്തിലെത്തി അവസാനിക്കും. 

റഫാൽ ജെറ്റ് (ഫയൽ ചിത്രം)

റഫാൽ ജെറ്റുകളാണ് ഈ വർഷത്തെ തിളക്കങ്ങളിലൊന്ന്. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ഭവാനാ കാന്തും ബംഗ്ലാദേശ് സായുധ സേനയുടെ സംഘവും ഇക്കുറി പരേഡിനുണ്ട്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50–ാം വാർഷികത്തിന്റെ ഭാഗമാണിത്. കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്കിന്റെ നിശ്ചലദൃശ്യം ആദ്യമായി പരേഡിലുണ്ടാകും. ലഡാക്കിന്റെ പൈതൃകത്തിന്റെ അടയാളമായ തിക്സെ മൊണാസ്ട്രിയാണു പരേഡിലുണ്ടാകുക. കയറിന്റെ കഥയുമായി കേരളവും പരേഡിലുണ്ട്. പരേഡിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ മോട്ടോർ സൈക്കിൾ സ്റ്റണ്ട് ഇക്കുറിയില്ല. 

∙ ബീറ്റിങ് റിട്രീറ്റ് എന്ന തിളക്കം

ADVERTISEMENT

സംഗീതപ്രേമികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സംഗീത വിസ്മയമാണു റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനമായി 29നു നടക്കുന്ന ബീറ്റിങ് റിട്രീറ്റ്. ലോകത്തിലെ തന്നെ ഏറ്റവും വർണോജ്വലമായ സൈനിക സംഗീതവിരുന്ന്. വൈകിട്ട് ഡൽഹിയിലെ തണുപ്പിൽ സൗത്ത്–നോർത്ത ബ്ലോക്കുകൾക്കും രാഷ്ട്രപതിഭവനും പാർലമെന്റുമെല്ലാം നിൽക്കുന്ന വിജയ് ചൗക്കിൽ സൈനിക ബാൻഡുകൾ അണിനിരക്കുന്നതൊരു സുന്ദരകാഴ്ചയാണ്. 

ഫയൽ ചിത്രം

17–ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണു ബീറ്റിങ് റിട്രീറ്റ് എന്ന മിലിറ്ററി പാരമ്പര്യത്തിന്റെ തുടക്കം. ജയിംസ് രണ്ടാമൻ രാജാവ് യുദ്ധ ദിവസം അവസാനിച്ചത് അറിയിക്കാൻ പതാക താഴ്ത്തി ഡ്രമ്മുകൾ മുഴക്കാൻ നിർദേശം നൽകി. ഇതാണു ബീറ്റിങ് റിട്രീറ്റായി മാറിയത്. ഇപ്പോൾ യുകെ, യുഎസ്, കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണു ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടത്തുന്നത്. 

ഇന്ത്യയിൽ ഇതൊരു ചടങ്ങായത് 1950ലാണ്. ഇന്ത്യൻ ആർമിയിലെ മേജർ റോബർട്സ് എന്ന ഉദ്യോഗസ്ഥനാണ് ഇതൊരു ചടങ്ങായി വികസിപ്പിച്ചെടുത്തത്. പ്രതിരോധ വിഭാഗത്തിന്റെ സെക്ഷൻ ഡി(സെറിമോണിയൽസ്) ആണ് ഈ ചടങ്ങ് ക്രമീകരിക്കുന്നത്. 

∙ സ്വർണിം വിജയ്

ADVERTISEMENT

ഈ വർഷത്തെ ബീറ്റിങ് റിട്രീറ്റിന്റെ പ്രധാന ആകർഷണം ‘സ്വർണിം വിജയ്’ എന്ന പുതിയ കംപോസിഷനാണ്. 1971ലെ പാക്കിസ്ഥാനെതിരായ യുദ്ധവിജയത്തിന്റെ 50–ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ഗാനം പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 16നു ‘വിജയ് ദിവസ്’ ആഘോഷത്തിൽ നാഷനൽ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വർണിം വിജയ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചത്. 

കഴിഞ്ഞ വർഷം 26 പ്രകടനങ്ങളാണ് ആകെ ബീറ്റിങ് റിട്രീറ്റിൽ അരങ്ങേറിയത്. 15 സേനാ ബാൻഡുകളും 16 പൈപ്സ് ആൻഡ് ഡ്രംസ് ബാൻഡുകളും റിട്രീറ്റിൽ ഭാഗമായി. ഗംഗാ യമുനാ, അഭിയാൻ, നൃത്യ സരിത, ഗാന്ധിജിയുടെ പ്രിയപ്പെട്ട ‘അബൈഡ് വിത്ത് മീ’ തുടങ്ങിയ ഗാനങ്ങളെല്ലാം  കഴിഞ്ഞ വർഷവും സേനാ ബാൻഡുകൾ അവതരിപ്പിച്ചിരുന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന ഗാനവുമായാണു ബീറ്റിങ് റിട്രീറ്റ് അവസാനിക്കുന്നത്.

Content Highlight: Republic Day Parade preparations