കൊച്ചി∙ വിവാദങ്ങളൊന്നും കേൾക്കാനും പാടില്ല, എന്നാൽ അഴിമതി വേണ്ടെന്നു വയ്ക്കാനും മനസ്സില്ല. തിരഞ്ഞെടുപ്പു കാലത്തെ കിറ്റ് വിതരണത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ സ്വീകരിക്കുന്ന നിലപാടാണിത്. ഓണക്കാലത്തും തുടർന്നും കിറ്റുമായി ബന്ധപ്പെട്ട് ഒട്ടേറെ അഴിമതിക്കഥകൾ പുറത്തുവന്നിരുന്നു....Supplyco

കൊച്ചി∙ വിവാദങ്ങളൊന്നും കേൾക്കാനും പാടില്ല, എന്നാൽ അഴിമതി വേണ്ടെന്നു വയ്ക്കാനും മനസ്സില്ല. തിരഞ്ഞെടുപ്പു കാലത്തെ കിറ്റ് വിതരണത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ സ്വീകരിക്കുന്ന നിലപാടാണിത്. ഓണക്കാലത്തും തുടർന്നും കിറ്റുമായി ബന്ധപ്പെട്ട് ഒട്ടേറെ അഴിമതിക്കഥകൾ പുറത്തുവന്നിരുന്നു....Supplyco

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വിവാദങ്ങളൊന്നും കേൾക്കാനും പാടില്ല, എന്നാൽ അഴിമതി വേണ്ടെന്നു വയ്ക്കാനും മനസ്സില്ല. തിരഞ്ഞെടുപ്പു കാലത്തെ കിറ്റ് വിതരണത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ സ്വീകരിക്കുന്ന നിലപാടാണിത്. ഓണക്കാലത്തും തുടർന്നും കിറ്റുമായി ബന്ധപ്പെട്ട് ഒട്ടേറെ അഴിമതിക്കഥകൾ പുറത്തുവന്നിരുന്നു....Supplyco

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വിവാദങ്ങളൊന്നും കേൾക്കാനും പാടില്ല, എന്നാൽ അഴിമതി വേണ്ടെന്നു വയ്ക്കാനും മനസ്സില്ല. തിരഞ്ഞെടുപ്പു കാലത്തെ കിറ്റ് വിതരണത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ സ്വീകരിക്കുന്ന നിലപാടാണിത്. ഓണക്കാലത്തും തുടർന്നും കിറ്റുമായി ബന്ധപ്പെട്ട് ഒട്ടേറെ അഴിമതിക്കഥകൾ പുറത്തുവന്നിരുന്നു. ടെൻഡറില്ലാതെ, ഇഷ്ടക്കാരായ കമ്പനികൾക്കു പല ഉൽപന്നങ്ങൾക്കും വേണ്ടി പർച്ചേസ് ഓർഡർ നൽകാനായിരുന്നു കോവിഡ് അതിജീവനക്കിറ്റുമായി ബന്ധപ്പെട്ട അഴിമതികളിൽ ആദ്യം. നിരന്തരമായി വാർത്തകൾ വന്നതോടെ ഉൽപന്നങ്ങൾക്കായി ടെൻഡറുകൾ വിളിച്ചു. പക്ഷേ, സ്ഥിരം കമ്പനികൾക്കു വേണ്ടി ടെൻഡറുകൾ അട്ടിമറിക്കുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. ഇതിന്റെയെല്ലാം ഫലമായി ഏറ്റവും കൂടുതൽ പഴികേൾക്കേണ്ടി വന്നത് സർക്കാരിന്റെ ഓണക്കിറ്റിലായിരുന്നു.

അളവുകളിൽ കുറവും ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കരയും പപ്പടവും ചില ഉൽപന്നങ്ങളിൽ സാൽമോണല്ല പോലുള്ള ബാക്ടീരിയകളുടെ സാന്നിധ്യവുമൊക്കെ കിറ്റിൽ കടന്നുകൂടി. സാംപിൾ പരിശോധനകളിൽ ഇവയെല്ലാം തെളിയുകയും ചെയ്തു. മാധ്യമങ്ങൾ കൃത്യമായി ഇടപെട്ടതിന്റെ ഫലമായാണ് സാംപിളുകൾ പരിശോധിച്ചത്. എന്നാൽ ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ വിതരണം ചെയ്തവർക്കെതിരെ കാര്യമായ നടപടിയൊന്നും സപ്ലൈകോ എടുത്തില്ല.

ADVERTISEMENT

പപ്പട വിതരണക്കാർക്കു നൽകിയതു മൂന്നു മാസത്തെ വിലക്കു മാത്രം. ശർക്കര വിതരണക്കാരെ ഒരു വർഷത്തേക്കും വിലക്കി. ടെൻഡർ വ്യവസ്ഥകൾ പ്രകാരം ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളെ രണ്ടു വർഷത്തേക്കു കരിമ്പട്ടികയിൽപ്പെടുത്തുക എന്നതാണു സപ്ലൈകോയുടെ ചട്ടം. എന്നാൽ ഈ വ്യവസ്ഥകളൊന്നും ഇവർക്കെതിരെ നടപടിയെടുക്കുമ്പോൾ സപ്ലൈകോ പാലിച്ചില്ല. പപ്പടം വിതരണം ചെയ്ത ഹഫ്സർ ട്രേഡിങ് കമ്പനിയാകട്ടെ, കൃത്യം മൂന്നു മാസത്തിനു ശേഷം സപ്ലൈകോയുടെ ടെൻഡറിൽ ഇടം പിടിക്കുകയും ചെയ്തു. സപ്ലൈകോ ഇവർക്ക് പർച്ചേസ് ഓർഡറും നൽകി.

കോർപറേഷനിലെ ഉന്നതരുമായും രാഷ്ട്രീയക്കാരുമായും വലിയ അടുപ്പമുള്ള ഈ കമ്പനി മുൻപ് കിറ്റുകൾക്കുവേണ്ടി വിതരണം ചെയ്ത പഞ്ചസാരയും കടലയുമെല്ലാം ഗുണനിലവാരമില്ലെന്നു പലവട്ടം കണ്ടെത്തിയിട്ടുള്ളവയായിരുന്നു. മാധ്യമങ്ങൾ വിടാതെ പിൻതുടർന്നതുകൊണ്ടു മാത്രമാണ് പപ്പട വിഷയത്തിൽ കഴിഞ്ഞ തവണ ഇവർക്കെതിരെ മൂന്നുമാസത്തെ വിലക്കെങ്കിലുമുണ്ടായത്.

കിറ്റ് തയാറാക്കാനുള്ള സഞ്ചിയുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത വിവാദം. എട്ടു രൂപയ്ക്കു താഴെ വിലയിൽ വിപണികളിൽ ലഭ്യമായ തുണിസഞ്ചി 13 രൂപയും ജിഎസ്ടിയും ചേർത്താണ് സപ്ലൈകോ വാങ്ങിയത്. ഒരു സഞ്ചി വാങ്ങുമ്പോൾ മാത്രം പൊതുഖജനാവിന് നഷ്ടം അഞ്ചു രൂപയിലേറെ. ഇങ്ങനെ കോടിക്കണക്കിനു തുണിസഞ്ചിയാണ് കിറ്റ് വിതരണത്തിനായി സപ്ലൈകോ വാങ്ങിയത്.

പല സഞ്ചികളും കിറ്റ് നിറച്ചപ്പോൾ തന്നെ കീറിപ്പോയി. കുടുംബശ്രീ യൂണിറ്റുകളുടെ മറവിലായിരുന്നു, സ്ഥിരം വിതരണക്കാരായ കമ്പനികൾ തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി സപ്ലൈകോക്കു നൽകിയത്. 6.50 പൈസയ്ക്കു വാങ്ങിയ സഞ്ചി വരെ സപ്ലൈകോയ്ക്കു 13 രൂപയ്ക്കു (ജിഎസ്ടി ഇല്ലാതെ) വിറ്റു. സപ്ലൈകോയിലെ ഉന്നത ഉദ്യോഗസ്ഥരും ഈ ഇടപാടിനു കൂട്ടുനിന്ന്, കോടികളുടെ ലാഭമുണ്ടാക്കി.

ADVERTISEMENT

അഴിമതിക്കഥ പുറത്തായപ്പോൾ പാലക്കാട് കേന്ദ്രീകരിച്ചുള്ള ചില കുടംബശ്രീ യൂണിറ്റുകളിലേക്കു മാത്രം അന്വേഷണം ചുരുക്കുകയാണ് സപ്ലൈകോ വിജിലൻസ് ചെയ്തത്. എന്നാൽ അഴിമതിയും വിവാദങ്ങളും നിറഞ്ഞ കിറ്റ് തിരഞ്ഞെടുപ്പു കാലത്തു വോട്ടിനെ ബാധിക്കുമെന്ന ബോധ്യം സർക്കാരിനുണ്ട്.

സൗജന്യ ഭക്ഷ്യക്കിറ്റിനു തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനമുണ്ടെന്ന് രാഷ്ട്രീയപ്പാർട്ടികൾക്കും അറിയാം. വിവാദങ്ങളൊന്നുമില്ലാതെ കിറ്റ് വിതരണം തിരഞ്ഞെടുപ്പു മാസങ്ങളിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആഗ്രഹം സർക്കാരിനുണ്ട്. സർക്കാർ എംബ്ലം പതിച്ച സഞ്ചിയിൽ മാത്രം കിറ്റ് വിതരണം നടത്തിയാൽ മതിയെന്ന തീരുമാനം എടുത്തതും വോട്ട് ലക്ഷ്യം വച്ചാണ്. അഴിമതിയില്ലാത്ത കിറ്റുവിതരണമെന്നു സർക്കാർ പറയുമ്പോഴും മുൻപത്തെ അഴിമതി വഴിയേ തന്നെയാണ് സപ്ലൈകോയുടെ നിലവിലെ നീക്കം.

∙പഴികേൾക്കാതിരിക്കാൻ കരുതലേറെ

തിരഞ്ഞെടുപ്പിനോടടുക്കുന്ന മാസങ്ങളിൽ കിറ്റ് വിതരണം കുറ്റമറ്റതാക്കാനുള്ള തീവ്ര യജ്ഞത്തിലാണ് കോർപറേഷൻ. സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റ് വിതരണം അവതാളത്തിലാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നെന്ന മുന്നറിയിപ്പ് ജീവനക്കാർക്കു നൽകിക്കഴിഞ്ഞു. ഇതിനെതിരെ ജീവനക്കാർ അതീവ ജാഗ്രത പുലർത്തണമെന്നു ചൂണ്ടിക്കാട്ടി സപ്ലൈകോ ജനറൽ മാനേജർ എല്ലാ ക്വാളിറ്റി അഷ്വറൻസ് മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കും മേഖലാ മാനേജർമാർക്കും കഴിഞ്ഞ ദിവസം കത്തയച്ചു.

ADVERTISEMENT

ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കിറ്റ് വിതരണത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ചാണ് ജനറൽ മാനേജരുടെ കത്ത്. കിറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രത്യേക നിർദേശമുണ്ട്. പായ്ക്ക് ചെയ്തു വരുന്ന ഇനങ്ങളായ മുളകുപൊടി, ഉപ്പ്, തേയില, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങൾക്ക് പാക്കിങ് ആൻഡ് ലേബലിങ് റഗുലേഷൻസ് അനുസരിച്ചുള്ള ലേബൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. നിശ്ചിത എണ്ണം പാക്കറ്റ് സാംപിളുകളുടെ ഭൗതിക പരിശോധനയും രാസപരിശോധനയും നിർബന്ധമായി നടത്തണം. എല്ലാ വിതരണക്കാരും നൽകുന്ന ഉൽപന്നങ്ങളുടെ സാംപിളുകൾ പരിശോധനയ്ക്കു വിധേയമാക്കണം.

സപ്ലൈകോ തന്നെ പായ്ക്ക് ചെയ്യുന്ന ചെറുപയർ, ഉഴുന്ന്, തുവര, കടുക്, ഉലുവ, പഞ്ചസാര എന്നിവ ഡിപ്പോ തലത്തിൽതന്നെ പരിശോധിക്കണം. ഗുണനിലവാരം പാലിക്കാത്ത ഉൽപന്നങ്ങൾ അവിടെവച്ചുതന്നെ നിരസിക്കണമെന്നും ജനറൽ മാനേജർ നിർദേശിക്കുന്നുണ്ട്. ഗുണനിലവാരം സംബന്ധിച്ചു സംശയം തോന്നുന്ന ഉൽപന്നങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കി ഗുണമേൻമ ഉറപ്പാക്കണം. പാക്കിങ് സെന്ററുകൾ വൃത്തിയുള്ളതും കീടവിമുക്തവുമായിരക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.

കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സാധനങ്ങൾ വാങ്ങുന്നതിൽ സുതാര്യത ഉറപ്പാക്കണം. ഗുണമേൻമയുള്ള സാധനങ്ങൾ റേഷൻ കടകൾ വഴി കൃത്യമായ സമയത്ത് ജനങ്ങളിൽ എത്തിച്ചേരുന്നുവെന്ന് ഡിപ്പോ മാനേജർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഓണക്കിറ്റുമായി ബന്ധപ്പെട്ടുണ്ടായതുപോലുള്ള വിവാദങ്ങൾ ഇനിയുള്ള കിറ്റിലുണ്ടായാൽ അതു വോട്ടിനെ ബാധിക്കുമോയെന്ന ആശങ്കയാണു സുതാര്യതയും ഗുണനിലവാരവുമുറപ്പാക്കാനുള്ള നീക്കത്തിനു പിന്നിൽ.

∙വീണ്ടും അഴിമതിക്കു വഴി വെട്ടി

വിവാദങ്ങളില്ലാത്ത കിറ്റ് വിതരണം ലക്ഷ്യമായി പ്രഖ്യാപിക്കുമ്പോഴും പഴയ അഴിമതി വഴിയിൽത്തന്നെയാണു സപ്ലൈകോ ഇപ്പോഴും. തുണിസഞ്ചി വാങ്ങുന്നതിൽ സപ്ലൈകോയുടെ ടെൻഡർ വീണ്ടും പ്രഹസനം മാത്രമായി. ടെൻഡർ തുറക്കുന്നതിന്റെ തലേന്നു തന്നെ ഉയർന്ന വിലയ്ക്ക് സപ്ലൈകോ തുണിസഞ്ചിക്കായുള്ള പർച്ചേസ് ഓർഡർ കുടുംബശ്രീക്കു നൽകി. ഒരു കോടി സഞ്ചികൾ നൽകാനാണ് ഓർഡർ.

സപ്ലൈകോയുടെ തുണി സഞ്ചിക്കായുള്ള ടെൻഡറിൽ ശുദ്ധമായ കോട്ടൺ എന്നു പ്രത്യേകം പറയുന്നില്ല. നിലവിൽ കിറ്റ് വിതരണത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള തുണിസഞ്ചി 7–8 രൂപയ്ക്കു വിപണികളിൽ ലഭിക്കും. സപ്ലൈകോ വിളിച്ച ടെൻഡറിൽ 7.87 രൂപയ്ക്കു ക്വോട്ട് ചെയ്ത കമ്പനിയാണ് ഒന്നാമതെത്തിയത് (എൽ–1). 8 രൂപയ്ക്കു താഴെയുള്ള വിലയിൽ ക്വോട്ട് ചെയ്ത മറ്റു കമ്പനികളുമുണ്ട്.

ഈ സാഹചര്യത്തിലാണ് 13 രൂപയും ജിഎസ്ടിയും ചേർന്ന വിലയിൽ കുടുംബശ്രീക്ക് ഒരു കോടി തുണിസഞ്ചികളുടെ ഓർഡർ നൽകുന്നത്. കോയമ്പത്തൂരിലും മറ്റും 7 രൂപയ്ക്കു താഴെ ഇത്തരം തുണി സഞ്ചികൾ ലഭ്യമാണ്. ഇവിടെ നിന്നു വാങ്ങുന്ന സഞ്ചികൾ ഇരട്ടി വിലയ്ക്കാണ് ചില കമ്പനികൾ സപ്ലൈകോക്ക് നൽകുന്നത്. വീണ്ടും ഒരു കോടി സഞ്ചിക്കായുള്ള പർച്ചേസ് ഓർഡർ കുടുംബശ്രീയിലേക്കു പോകുമ്പോൾ വലിയ അഴിമതി നടക്കാനുള്ള സാധ്യതയാണു തെളിയുന്നതും.

English Summary: Tender deals smells foul in Supplyco food Kit distribution