കണ്ണൂർ ∙ പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ചു കറിയുണ്ടാക്കിയവരുടെ വാർത്ത പുറത്തു വരുമ്പോൾ സ്വന്തം എസ്റ്റേറ്റിൽ സിംഹവും കരടിയും ഉൾപ്പെടെയുള്ള മൃഗങ്ങളെ തീറ്റ നൽകി പരിപാലിച്ചൊരാൾ ഇവിടെയുണ്ട്. ഇന്ത്യൻ സർക്കസിനെ | Circus Doyen | Gemini Sankaran | Man Vs Wild | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ചു കറിയുണ്ടാക്കിയവരുടെ വാർത്ത പുറത്തു വരുമ്പോൾ സ്വന്തം എസ്റ്റേറ്റിൽ സിംഹവും കരടിയും ഉൾപ്പെടെയുള്ള മൃഗങ്ങളെ തീറ്റ നൽകി പരിപാലിച്ചൊരാൾ ഇവിടെയുണ്ട്. ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിലെത്തിച്ച ജെമിനി ശങ്കരൻ എന്ന ശങ്കരേട്ടൻ. മൃഗസംരക്ഷണ നിയമപ്രകാരം, സർക്കസിൽനിന്നു മൃഗങ്ങളെ വെട്ടിക്കുറച്ചതോടെയാണു ജെമിനി ശങ്കരൻ സ്വന്തം എസ്റ്റേറ്റിൽ അവയ്ക്കു പാർപ്പിട സൗകര്യമൊരുക്കിയത്.

ലക്ഷങ്ങൾ മുടക്കി വാങ്ങിയ മൃഗങ്ങളെ നാലു വർഷം ജീവനക്കാരെ നിർത്തി പരിപാലിച്ചു. ഏറ്റവുമൊടുവിൽ അതിനും നിയന്ത്രണം വന്നതോടെ വനം വകുപ്പിനു മൃഗങ്ങളെ കൈമാറുകയായിരുന്നു, പ്രതിഫലമൊന്നും വാങ്ങാതെ. ഗോറില്ല, ഒറാങ് ഉട്ടാൻ, ചിമ്പാൻസി, കടൽ സിംഹം തുടങ്ങിയ മൃഗങ്ങൾ അക്കാലത്തു ജെമിനിയുടെ സർക്കസ് തമ്പിലുണ്ടായിരുന്നു. 20 ആന, 40 സിംഹം, 15 നരി, 30 കുതിര, ആറ് ഒട്ടകം, മൂന്ന് കരടി, മൂന്ന് സീബ്ര, രണ്ട് കടൽ സിംഹം എന്നിങ്ങനെ ഒട്ടേറെ മൃഗങ്ങൾ, ഒരു മൃഗശാലയിലുള്ളതിനേക്കാൾ മൃഗങ്ങൾ.

ജെമിനി ശങ്കരൻ
ADVERTISEMENT

അവയെ അടിച്ചു പഠിപ്പിക്കരുത് എന്ന നിർദേശവും ജെമിനി ശങ്കരൻ പരിശീലകർക്കു നൽകിയിരുന്നു. മനേകാ ഗാന്ധി മൃഗസംരക്ഷണ നിയമം കൊണ്ടു വരുന്നതു വരെ മൃഗശാലയേക്കാൾ പ്രൗഢിയായിരുന്നു ജെമിനിയിൽ. മൃഗസംരക്ഷണ നിയമം വന്നതോടെ സർക്കസിൽ പങ്കെടുപ്പിക്കാവുന്ന മൃഗങ്ങളെ വെട്ടിക്കുറച്ചു. അതോടെ 20 സിഹം, രണ്ട് കരടി, നാല് നരി, രണ്ട് പുള്ളിപ്പുലി, രണ്ട് കുരങ്ങ് എന്നീ മൃഗങ്ങളെ ജെമിനി ശങ്കൻ വയനാട്ടിലെ സ്വന്തം എസ്റ്റേറ്റിലേക്കു മാറ്റി. 

ജെമിനി ശങ്കരൻ

മൃഗങ്ങളെ സ്വന്തം എസ്റ്റേറ്റിൽ വളർത്തിയ ആ കാലത്തെക്കുറിച്ചു ജെമിനി ശങ്കരൻ ഓർക്കുന്നതിങ്ങനെ: ‘വയനാട് മാനന്തവാടിക്കടുത്തായിരുന്നു എന്റെ എസ്റ്റേറ്റ്. 30 വർഷത്തിലേറെ മുൻപായിരുന്നു അവിടെ മൃഗങ്ങളെ വളർത്തിയത്. 45 ഏക്കർ സ്ഥലമുണ്ടായിരുന്ന ആ എസ്റ്റേറ്റിൽ നാലു വർഷത്തോളം മൃഗങ്ങളെ പരിപാലിച്ചു. സിംഹം, കരടി, നരി, പുള്ളിപ്പുലി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയാണ് അവിടെ ഭക്ഷണവും പരിപാലനവുമൊക്കെ നൽകി വളർത്തിയത്.

ADVERTISEMENT

പുറത്തുനിന്നു കൊണ്ടുവന്ന മൃഗങ്ങളും സർക്കസ് തമ്പിൽ നിന്നുണ്ടായ മൃഗങ്ങളുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. എസ്റ്റേറ്റിൽ പ്രത്യേകം ജീവനക്കാരെ നിയമിച്ചാണ് മൃഗങ്ങളെ പരിപാലിച്ചത്. മൃഗങ്ങളെ മൃഗശാലകളിൽ വളർത്തുന്നതിനു സമാനമായി, എസ്റ്റേറ്റിനുള്ളിൽ എല്ലാവിധ സുരക്ഷയും നൽകിയിരുന്നു. ജീവനക്കാർ ആ മൃഗങ്ങളെയെല്ലാം സ്നേഹത്തോടെ പരിപാലിച്ചു. മനേകാ ഗാന്ധി അധികാരത്തിലെത്തിയ ശേഷമാണു പ്രശ്നങ്ങളെല്ലാം ഉണ്ടായത്.

ജെമിനി ശങ്കരൻ

മൃഗങ്ങളെ ഇങ്ങനെ വളർത്താൻ പാടില്ല എന്നു പറഞ്ഞു. അവയെ എല്ലാം തിരുപ്പതിയിൽ കൊണ്ടുപോയി തുറന്നുവിട്ടു. മൃഗങ്ങളെ തുറന്നു വിട്ട സ്ഥലത്തു പിന്നീടും ഞാൻ പോയിരുന്നു. അക്കാര്യത്തിൽ വലിയ സങ്കടം തോന്നിയിട്ടുണ്ട്. എല്ലാം കഴിഞ്ഞകാല സംഭവങ്ങളാണ്, ഇനി അക്കാര്യം പറഞ്ഞിട്ടും കാര്യമില്ലല്ലോ...’

ADVERTISEMENT

English Summary: Gemini Sankaran on the days when he feed lions and leopards in his estate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT