ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ്; കേരളത്തിലും വ്യാപകപ്രതിഷേധം
പാലക്കാട്∙ കർഷകർക്ക് പിന്തുണയുമായി പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ട്രെയിൻ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്നു ചെന്നൈയിലേക്കു പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്.....| Youth Congress | Farmers Protest | Manorama News

പാലക്കാട്∙ കർഷകർക്ക് പിന്തുണയുമായി പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ട്രെയിൻ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്നു ചെന്നൈയിലേക്കു പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്.
കര്‍ഷകസമരത്തിന് പിന്തുണയുമായി രാജ്ഭവനിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലിയും നടത്തി. സോളിഡാരിറ്റി ഒാണ്‍ പെഡല്‍സ് എന്ന പേരിലായിരുന്നു സൈക്കിള്‍ റാലി. പാലക്കാട് കോട്ടയില്‍നിന്നു തുടങ്ങി നഗരത്തിലൂടെ ഇരുപതു കിലോമീറ്റര്‍ സഞ്ചരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം പേര്‍ പങ്കെടുത്തു. പ്രണവ് ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു.
സമരത്തെ അഭിവാദ്യം ചെയ്ത് കൊച്ചിയിലും ട്രാക്ടര്‍ റാലി നടത്തി. ട്രാക്ടറും കാളവണ്ടിയും കാര്‍ഷിക ഉപകരണങ്ങളും ഉല്‍പന്നങ്ങളും അണിനിരത്തിയാണ് റാലി സംഘടിപ്പിച്ചത്. തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പി.ടി. തോമസ് എംഎല്‍എ പതാക ഉയര്‍ത്തി. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് , തൈക്കൂടം പള്ളി വികാരി ജോണ്‍സണ്‍ ഡിക്കൂഞ്ഞ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary : Youth Congress protest in Kerala, extends support to farmers