ചെന്നൈ∙ അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനത്തോടെ, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ നിയമസഭാ തിരഞ്ഞെടുപ്പു പര്യടനം | MK Stalin | mk stalin election campaign | DMK | AIADMK | Tamil Nadu Assembly Election 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനത്തോടെ, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ നിയമസഭാ തിരഞ്ഞെടുപ്പു പര്യടനം പ്രഖ്യാപിച്ചു. 29നു തിരുവണ്ണാമലയിൽ തുടങ്ങുന്ന പര്യടനം ഒരു മാസം കൊണ്ട് 234 മണ്ഡലങ്ങളിലുമെത്തും.

‘നിങ്ങളുടെ മണ്ഡലത്തിൽ സ്റ്റാലിൻ’ എന്നു പേരിട്ടിരിക്കുന്ന പ്രചാരണത്തിനിടെ ജനങ്ങളിൽ നിന്നു പരാതികൾ സ്വീകരിക്കും. ഇങ്ങനെ ലഭിക്കുന്ന പരാതികളാണു അധികാരത്തിലേറി 100 ദിവസത്തിനകം പരിഹരിക്കുക. ഇതിനായി മുഖ്യമന്ത്രിയുടെ കീഴിൽ പ്രത്യേക വകുപ്പിനു രൂപം നൽകുമെന്നു സ്റ്റാലിൻ പറഞ്ഞു. 

ADVERTISEMENT

പാർട്ടി ആസ്ഥാനത്തിനു പകരം, മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു സ്റ്റാലിൻ പര്യടനം പ്രഖ്യാപിച്ചത്. അധികാരത്തിലേറിയാൽ ജനങ്ങളുടെ പരാതി പരിഹരിക്കുമെന്നു മുൻ മുഖ്യമന്ത്രിമാരായ അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ പേരിൽ സ്റ്റാലിൻ പ്രതിജ്ഞ ചെയ്തു. www.stalinani.com എന്ന വെബ്സൈറ്റിലൂടെയും 9171091710 എന്ന നമ്പറിലും ജനങ്ങൾക്കു പരാതികൾ അറിയിക്കാം. 

നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യഘട്ടമായി സ്റ്റാലിൻ ഗ്രാമസഭകൾ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഗ്രാമസഭകളിലൂടെ ഒന്നര കോടിയിലേറെ ജനങ്ങളുമായി നേരിട്ടു സംവദിച്ചുവെന്നു സ്റ്റാലിൻ പറഞ്ഞു. സീറ്റു വിഭജന ചർച്ചകൾ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം നടക്കുമെന്നു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ADVERTISEMENT

English Summary: MK Stalin to campaign across the state from Jan 29