യുഡിഎഫ് സമീപിച്ചത് പുനലൂരില്‍ മത്സരിക്കാൻ; മനസ്സിൽ കളമശേരി: കെമാല്‍ പാഷ
കൊച്ചി∙ യോജിച്ച മണ്ഡലം ലഭിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ആവര്‍ത്തിച്ച് ജസ്റ്റിസ് ബി.കെമാല്‍ പാഷ. കക്ഷി രാഷ്ട്രീയത്തോട് താല്‍പര്യമില്ല. B Kemal Pasha, Breaking News, Manorama News, UDF, Kerala Assembly Election, Malayalam News.

കൊച്ചി∙ യോജിച്ച മണ്ഡലം ലഭിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ആവര്‍ത്തിച്ച് ജസ്റ്റിസ് ബി.കെമാല്‍ പാഷ. കക്ഷി രാഷ്ട്രീയത്തോട് താല്‍പര്യമില്ല. എന്നാല്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
രാഷ്ട്രീയം ആരുടെയും കുത്തകയല്ലെന്നാണ് ജസ്റ്റിസ് ബി.കെമാല്‍ പാഷയുടെ പക്ഷം. മുന്‍പരിചയമല്ല രാഷ്ട്രീയത്തെ കുറിച്ച് കൃത്യമായ അവബോധമാണാവശ്യം. ശരിയായ ഓഫര്‍ ലഭിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉറപ്പായും ജനവിധി തേടുമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുമെന്നും കെമാല്‍ പാഷ പറഞ്ഞു.
പുനലൂരില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് സമീപിച്ചതെങ്കിലും കളമശേരിയടക്കം എറണാകുളത്തെവിടെയെങ്കിലും മല്‍സരിക്കാനാണ് താല്‍പര്യമെന്ന് കെമാല്‍ പാഷ ആവര്‍ത്തിച്ചു. പുനലൂരിൽ നല്ല സ്വാധീനമുണ്ട് എന്നുള്ളത് വസ്തുതയാണ്. എന്നാൽ 1995ൽ അവിടെനിന്നു താമസം മാറിയതാണ്. എംഎൽഎ ആയാൽ എറണാകുളത്ത് നിന്നുകൊണ്ട് പുനലൂരിൽ പ്രവർത്തനം നടത്തുന്നതു സാധ്യമല്ല. അവിടുത്തെ ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്. എന്നാൽ ദേശാടനപക്ഷിപ്പോലെ പോകുന്നത് ശരിയല്ല.
അതുകൊണ്ട് എറണാകുളത്ത് തന്നെ ഏതെങ്കിലും സീറ്റാണ് ഞാൻ ആവശ്യപ്പെട്ടത്. ഞാൻ താമസിക്കുന്നത് തൃക്കാക്കരയാണ്. തൊട്ടടുത്ത് കളമശേരിയും ഉണ്ട്. അങ്ങനെയുള്ളപ്പോൾ ഞാൻ ഇവിടെനിന്ന് താമസം മാറേണ്ട ആവശ്യവുമില്ല. തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് എന്റെ ആവശ്യമായല്ല. ജനങ്ങളുടെ ആവശ്യമാണ്. അവർക്ക് വേണമെങ്കിൽ ഞാൻ അവരെ സേവിക്കും. എനിക്ക് സർക്കാർ ഖജനാവിൽ നിന്ന് ഒരു ചില്ലിക്കാശ് വേണ്ട. ജീവിക്കാൻ പെൻഷൻ ഉണ്ട്– കെമാല്‍ പാഷ പറഞ്ഞു.
English Summary: Approached by UDF to contest Assembly polls; says Justice Kemal Pasha