ഓണ്‍ലൈന്‍ റമ്മി: വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടിസ്
കൊച്ചി∙ ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കു ഹൈക്കോടതി നോട്ടിസ് അയച്ചു. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു | Online Rummy, Manorama News

കൊച്ചി∙ ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കു ഹൈക്കോടതി നോട്ടിസ് അയച്ചു. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു ഹൈക്കോടതി നടപടി. തൃശൂര്‍ സ്വദേശി പോളി വടക്കനു വേണ്ടി അഭിഭാഷകൻ ജോമി കെ. ജോസാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.
സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി. ഓണ്‍ലൈന്‍ റമ്മി നടത്തുന്ന സ്ഥാപനങ്ങളെയും സര്‍ക്കാരിനെയും ഐടി വകുപ്പിനെയും ടെലികോം റെഗുലേറ്ററി അതോറിറ്റിയെയും കക്ഷികളാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ റമ്മി കളിച്ച് 22 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് മരിച്ച സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണു പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്. കേരളാ ഗെയിമിങ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഓണ്‍ലൈനിലും മറ്റും ഇതിനു നിയന്ത്രണമില്ല. സംസ്ഥാന സര്‍ക്കാരാണ് ഇതിനെതിരെ നിയമം നിര്‍മിക്കേണ്ടത്. കേസില്‍ കഴമ്പുണ്ടെന്നു തോന്നിയതു കൊണ്ടാണ് പത്തു ദിവസത്തിനുള്ളില്‍ നടപടി അറിയിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
English Summary: Online Rummy: High Court notice to Virat Kohli, Tamanna, Aju varghese