തുറുപ്പുചീട്ട് ക്രിക്കറ്റ് കളിയിലില്ല. രാഷ്ട്രീയക്കളിയിലുണ്ട്. ബംഗാളിൽ ബിജെപിയുടെ തുറുപ്പുചീട്ട് സൗരവ് ഗാംഗുലിയാണ്. പക്ഷേ തുറുപ്പുചീട്ട് ഇറക്കണമോ എന്ന കാര്യത്തിൽ ബിജെപിയിൽ രണ്ടുമനസ്സാണ്.. West Bengal Assembly Elections 2021, Bengal Election, Mamata Banerjee, Sourav Ganguly, BJP, Trinamool Congress

തുറുപ്പുചീട്ട് ക്രിക്കറ്റ് കളിയിലില്ല. രാഷ്ട്രീയക്കളിയിലുണ്ട്. ബംഗാളിൽ ബിജെപിയുടെ തുറുപ്പുചീട്ട് സൗരവ് ഗാംഗുലിയാണ്. പക്ഷേ തുറുപ്പുചീട്ട് ഇറക്കണമോ എന്ന കാര്യത്തിൽ ബിജെപിയിൽ രണ്ടുമനസ്സാണ്.. West Bengal Assembly Elections 2021, Bengal Election, Mamata Banerjee, Sourav Ganguly, BJP, Trinamool Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറുപ്പുചീട്ട് ക്രിക്കറ്റ് കളിയിലില്ല. രാഷ്ട്രീയക്കളിയിലുണ്ട്. ബംഗാളിൽ ബിജെപിയുടെ തുറുപ്പുചീട്ട് സൗരവ് ഗാംഗുലിയാണ്. പക്ഷേ തുറുപ്പുചീട്ട് ഇറക്കണമോ എന്ന കാര്യത്തിൽ ബിജെപിയിൽ രണ്ടുമനസ്സാണ്.. West Bengal Assembly Elections 2021, Bengal Election, Mamata Banerjee, Sourav Ganguly, BJP, Trinamool Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറുപ്പുചീട്ട് ക്രിക്കറ്റ് കളിയിലില്ല. രാഷ്ട്രീയക്കളിയിലുണ്ട്. ബംഗാളിൽ ബിജെപിയുടെ തുറുപ്പുചീട്ട് സൗരവ് ഗാംഗുലിയാണ്. പക്ഷേ തുറുപ്പുചീട്ട് ഇറക്കണമോ എന്ന കാര്യത്തിൽ ബിജെപിയിൽ രണ്ടുമനസ്സാണ്.

മോദി– ദീദി മത്സരത്തെ ദീദി– ദാദ എന്ന ക്രമത്തിലേക്ക് മാറ്റാൻ ഗാംഗുലിയുടെ വരവിന് സാധിക്കുമെന്നാണ് സർവേകൾ പറയുന്നത്. എന്നാൽ എന്താണ് ഗാംഗുലിയുടേയും ബിജെപി നേതൃത്വത്തിന്റേയും ഉള്ളിലിരിപ്പ് എന്ന് വ്യക്തമല്ലാത്തതിനാൽ തൽക്കാലം ചർച്ചകൾ തുടരും. ഈ മാസം 30ന് കേന്ദ്രമന്ത്രി അമിത് ഷാ സൗരവ് ഗാംഗുലിയെ സന്ദർശിക്കുന്നുണ്ട്. ഉത്തരം അതിനു ശേഷം വന്നേക്കാം.

ADVERTISEMENT

മോദിയോ ഗാംഗുലിയോ?

ബിജെപിയുടെ ആശയക്കുഴപ്പം ഇതാണ്– ഒരു മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി മത്സരിക്കണോ അതോ നരേന്ദ്ര മോദിയെ മുൻനിർത്തി വോട്ടു നേടണമോ? 2017ൽ ഉത്തർ പ്രദേശിൽ മത്സര സമയത്ത് ചിത്രത്തിൽ ഇല്ലായിരുന്ന യോഗി ആദിത്യനാഥ് ആണ് മുഖ്യമന്ത്രി പദവിയിലേക്ക് വന്നത്. 2016ൽ അസമിലും മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടായിരുന്നില്ല.

2018ൽ ഇടതുകോട്ടയായ ത്രിപുര പിടിച്ച ശേഷമാണ് ബിപ്ലവ് ദേവ് മുഖ്യമന്ത്രിയായി വന്നത്. അതുപോലെ ബംഗാളിലും മുഖ്യമന്ത്രി സ്ഥാനാർഥി വേണ്ട എന്നാണ് ബിജെപി കരുതുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 42 സീറ്റിൽ 18 എണ്ണം നേടിയാണ് രാഷ്ട്രീയകേന്ദ്രങ്ങളെ ബിജെപി ഞെട്ടിച്ചത്. മോദിയുടെ പ്രതിഛായയാണ് അന്ന് കരുത്തായത്. 2015ൽ ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി കിരൺ ബേദിയെ മുന്നിൽ നിർത്തി ഉണ്ടായത് നാണംകെട്ട പരാജയവുമാണ്.

ഗാംഗുലി ഇല്ലെങ്കിൽ

മമത ബാനര്‍ജി, സൗരവ് ഗാംഗുലി
ADVERTISEMENT

മോദിയും ദീദിയും തമ്മിലുള്ള ഏറ്റുമുട്ടലായി ഇത്തവണ തിരഞ്ഞെടുപ്പു മാറും. മമത ബാനർജിയെ നേരിടാൻ കെൽപുള്ള നേതാവോ രാഷ്ട്രീയസഖ്യമോ തൽക്കാലമില്ല. ബിജെപിക്ക് മോദിയുടെ പ്രതിഛായയുടെ പുറത്ത് വോട്ടുനേടാം. ബിജെപി വിജയിച്ചാലോ അല്ലെങ്കിൽ വൻനേട്ടമുണ്ടാക്കിയാലോ മോദിയുടെ പ്രധാനമന്ത്രി എന്നുള്ള പ്രതിഛായ പിന്നെയും വർധിക്കും. എന്നാൽ ഗാംഗുലിയെ മുൻനിർത്തി പോരാടിയാൽ നേട്ടം ദാദ കൊണ്ടുപോകും. ഇത് ഒരു പ്രശ്നം തന്നെയാണ്.

മറുവശത്ത് ബിജെപി പിന്നാക്കം പോയാൽ അതു മോദിക്ക് ക്ഷീണമാകും എന്നതിനാൽ മോദി– ദീദി ഏറ്റുമുട്ടൽ എന്ന പ്രതീതി സൃഷ്ടിക്കരുത് എന്ന് വാദിക്കുന്നവരും ഉണ്ട്. എങ്കിലും മോദിയാണ് ബംഗാളിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം തൽക്കാലം ഏറ്റവും നല്ല തുറുപ്പുചീട്ട് എന്നത് വസ്തുതയാണ്.

എങ്കിൽ എന്തുകൊണ്ട് ഗാംഗുലി?

മമത ബാനർജിയെപ്പോലെ ദേശീയ ശ്രദ്ധ ആകർഷിച്ച ഒരു നേതാവിനെ മാറ്റുമ്പോൾ ആരാവും ആ കസേരയിൽ ഇരിക്കുക? ഈ ചോദ്യത്തിനു മുൻപിൽ ബിജെപി പതറുന്നുണ്ട്. മികച്ചൊരാളെ എടുത്തുകാണിക്കാൻ കഴിയാത്തതാണ് ഉത്തരമില്ലായ്മയ്ക്ക് കാരണം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവർക്ക് നല്ല പ്രതിഛായ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.

ADVERTISEMENT

തൃണമൂൽ വിട്ടുവരുന്ന വൻതോക്കുകൾക്ക് വിശ്വാസ്യതയില്ല. ചുരുക്കത്തിൽ മോദിയും ദീദിയും തമ്മിലുള്ള യുദ്ധത്തിൽ മോദിയുടെ പക്ഷം ചേരാൻ ജനങ്ങൾ തയാറായേക്കും. പക്ഷേ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും? ആ ചോദ്യത്തിന് ഉത്തരം കൂടി അവർ പ്രതീക്ഷിക്കുന്നു. യുപി, ത്രിപുര, അസം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിൽ നിന്ന് ബംഗാളിന് ചില വ്യത്യസ്തതകൾ ഉണ്ട്. അതുതന്നെയാണ് ഈ ചോദ്യം ഉയരുന്നതിനു കാരണം.

ഭദ്രലോകത്തിലേക്ക് പ്രവേശനം

ബംഗാൾ ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്ന വാചകം ഉരുവിടുന്നവരാണ് ബംഗാളികൾ. കൊൽക്കത്ത എന്ന നഷ്ടപ്രതാപം അയവിറക്കുന്ന നഗരത്തിലെ ബുദ്ധിജീവികളാണ് ബംഗാളിന് ഈ പട്ടം കിട്ടാനിടയാക്കിയത്. കോഫിഹൗസ് സംസ്കാരം നഗരത്തിലുണ്ടായിരുന്നു. ഉന്നതരായ ബുദ്ധിജീവികളും എഴുത്തുകാരും രാഷ്ട്രീയക്കാരും സിനിമാപ്രവർത്തകരും ചേരുന്ന ഒരു ഭദ്രലോക് കൊൽക്കത്തയെ വേറിട്ടുനിർത്തിയിരുന്നു.

ടഗോർ മുതൽ സത്യജിത് റായ് വരെയുള്ളവരും നിരവധി ഇടതു ബുദ്ധിജീവികളും അമർത്യാസെന്നും അഭിജിത് ബാനർജിയും അടക്കമുള്ള രാജ്യാന്തര പ്രശസ്തരും ബംഗാളിന്റെ പ്രതാപത്തെ ഇന്നും ഓർമിപ്പിക്കുന്നു. ഈ ലോകത്തേക്ക് പ്രവേശനം ലഭിക്കാൻ യോഗ്യതയുള്ള ബിജെപി നേതാക്കൾ ഇല്ല എന്നത് പാർട്ടിയെ വേവലാതിപ്പെടുത്തുന്നു. അതിനുള്ള ഉത്തരം കൂടിയാണ് സൗരവ് ഗാംഗുലി എന്നു കരുതാം.

ഗാംഗുലിയെ ഉയർത്തിക്കാട്ടിയാൽ?

അടുത്തിടെ പ്രമുഖ ചാനൽ നടത്തിയ സർവേ അനുസരിച്ചു നോക്കിയാൽ മുഖ്യമന്ത്രി പദവിയിലേക്ക് 48 % വോട്ട് ഗാംഗുലിക്കാണ്. പരമ്പരാഗത ഇടതു വോട്ടർമാരിലും വിള്ളലുണ്ടാക്കാൻ ഗാംഗുലിക്ക് കഴിയും. ബിജെപി അണികൾക്കിടയിലെ ജനപ്രീതിയുടെ കാര്യമാണ് രസകരം. ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനെയും ടിഎംസിയിൽ നിന്ന് വന്ന ശക്തനായ നേതാവ് സുവേന്ദു അധികാരിയെയും പാർട്ടിക്കുള്ളിലെ ജനപ്രീതിയുടെ കാര്യത്തിൽ ദാദ മലർത്തിയടിച്ചു. 34% ഗാംഗുലിക്ക് ഒപ്പമെങ്കിൽ ദിലീപ് ഘോഷിന് 15% വും സുവേന്ദു അധികാരിക്ക് 12% വും മാത്രം പിന്തുണ. രണ്ടുപേരുടെയും പിന്തുണ കൂട്ടിയാലും ഗാംഗുലി മുന്നിലാണ്.

ക്രിക്കറ്റുകാർ കാത്തുനിൽക്കുന്നു

രോഗബാധിതനായി വിശ്രമിക്കുന്ന ഗാംഗുലിയെ കാണാനാണ് ഈ മാസം 30ന് അമിത് ഷാ എത്തുന്നത്. ആ കൂടിക്കാഴ്ച നിർണായകമാണ്. അമിത് ഷാ രണ്ടുദിവസം സംസ്ഥാനത്തു തന്നെ ഉണ്ടാവും. കഴിഞ്ഞമാസം സംസ്ഥാന ഗവർണർ ജഗ്ദീപ് ധൻകറെ ഗാംഗുലി സന്ദർശിച്ചതും വലിയ വാർത്തയായിരുന്നു. ഗവർണർ തസ്തികയിലിരുന്ന് രാഷ്ട്രീയം കളിക്കുന്ന വ്യക്തിയെന്ന ആരോപണം മറ്റു പാർട്ടികളിൽ നിന്ന് നേരിടുന്നയാളാണ് ധൻകർ.

ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് ഗാംഗുലി പ്രതികരിച്ചിരുന്നു. സൗരവ് ഗാംഗുലി മാത്രമല്ല ക്രിക്കറ്റ് ബന്ധമുള്ള രാഷ്ട്രീയക്കാർ മറ്റു പലരും ബിജെപിയിലേക്ക് ചായുന്നതായാണ് സൂചന. ജഗ്​മോഹൻ ഡാൽമിയയുടെ മകൾ വൈശാലി അടുത്തിടെയാണ് നിയമസഭാഗത്വം രാജിവച്ചത്. ബല്ലി മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ എംഎൽഎ ആയിരുന്നു വൈശാലി. ബംഗാൾ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ലക്ഷ്മി രത്തൻ ശുക്ല മമത മന്ത്രിസഭയിൽ നിന്നു തന്നെ രാജിവച്ചു. ഇവരൊക്കെ കാത്തുനിൽക്കുന്നത് സൗരവ് ഗാംഗുലിയുടെ വരവാണെന്നും പറയാം.

മമത ശരി.. അടുത്തതാര്?

തൽക്കാലം ബംഗാളിൽ ഒരു നേതാവേയുള്ളൂ. അതു മമത ബാനർജി തന്നെയാണ്. പത്തുവർഷം ഭരിച്ച മമത ഇനിയും ഒരു 5 വർഷം കൂടി ഭരിക്കും എന്നു തന്നെയാണ് പൊതു ചിന്ത. അട്ടിമറി നടത്താൻ കെൽപ്പുള്ള രാഷ്ട്രീയ പാർട്ടിയോ നേതാവോ ബംഗാളിൽ ഇല്ല. അവിടെയാണ് സൗരവ് ഗാംഗുലിയെന്ന പേര് വാർത്തകൾ സൃഷ്ടിക്കുന്നത്.

എതിർ കക്ഷികളിൽ മമതയ്ക്ക് പകരം ആളില്ല എന്നു പറയുമ്പോൾ തന്നെ ഇതേ വിഷയം തൃണമൂൽ കോൺഗ്രസിനേയും തിരിഞ്ഞുകൊത്തുന്നു. തൃണമൂൽ കോൺഗ്രസിൽ മമത അല്ലാതെ വേറെ ആരാണ് നേതാവായി ഉള്ളത്? ഇക്കാര്യം എല്ലാവരും ചർച്ച ചെയ്യുന്നു. മുങ്ങുന്ന കപ്പലിൽ നിന്ന് എന്നപോലെ ഉന്നത നേതാക്കളടക്കം വിട്ടുപോകുകയാണ്.

എന്നിട്ടും വളരാത്ത ബംഗാൾ

വളർച്ചയുടെ കാര്യം നോക്കുമ്പോൾ ഇടതുപക്ഷത്തിന്റെ സുസ്ഥിര ഭരണം രാജ്യത്തിന്റെ ദു:ഖമായി സംസ്ഥാനത്തെ മാറ്റി എന്ന് ബംഗാളികൾ പോലും സമ്മതിക്കും. ഇടതുപക്ഷത്തെ തൂത്തെറിയാൻ രണ്ടുകാരണങ്ങളാണ് നാട്ടുകാർ കണ്ടത്– അക്രമവും വികസനവിരോധവും. എന്നാൽ പിന്നീടും കാര്യങ്ങൾ അനുകൂലമായില്ല. 2018ലെ കണക്ക് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ കൊലപാതക ശ്രമങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ബംഗാൾ.

അക്രമങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ സ്ത്രീകളെ കാണാതാവുന്നതും ബംഗാളിലാണ്. സിപിഎമ്മിന്റെ അക്രമവും രക്തച്ചൊരിച്ചിലും ഒഴിവാക്കാനാണ് മമത വോട്ടുചോദിച്ചത്. എന്നാൽ അതു വർധിച്ചെന്നാണ് ആരോപണം. വ്യവസായത്തിന്റെ കാര്യത്തിൽ സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഒന്നാം സ്ഥാനം. ഇപ്പോൾ 15. ബിജെപി സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യവുമായി ഇറങ്ങുമ്പോൾ എതിർക്കാൻ തൃണമൂലിനും കഴിയുന്നില്ല. നരേന്ദ്ര മോദി തന്നെ ഒരു യോഗത്തിൽ പറഞ്ഞത് മമത സംസ്ഥാനത്തെ നശിപ്പിക്കുന്നു എന്നാണ്. അതു ജനങ്ങളുടെ മനസ്സിൽ തട്ടുന്ന പ്രയോഗമാണ്.

ബംഗാളി രാജ്യത്തിനു നൽകിയ വാക്കാണ് സസ്യശ്യാമള കോമള.. എന്ന് അവകാശപ്പെടുന്നവരുണ്ട്. മമതയുടെ ഇഷ്ട വാക്കായ ‘പരിവർത്തൻ’ പ്രായോഗികമായാൽ ബിജെപിയെ കാത്തിരിക്കുന്നത് ശ്യാമളമായ കാലമായിരിക്കും.

English Summary: Modi or Ganguly - BJP dilemma on Bengal