ചണ്ഡീഗഡ്∙ കർഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നിലെന്നു ആരോപിക്കപ്പെടുന്ന പഞ്ചാബി സിനിമാതാരം ദീപ് സിദ്ധുവിന്റെ ഉടപെടലുകൾ കർഷക സമരത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ... Deep Sidhu ,Jarnail Singh Bhindranwale, Farmers Protest, Tractor Rally, Tractor Rally At New Delhi, Tractor Rally By Farmers, Tractor Rally Farmers Protest, Tractor Rally Ghazipur Route, Tractor Rally Update,Khalistan.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡീഗഡ്∙ കർഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നിലെന്നു ആരോപിക്കപ്പെടുന്ന പഞ്ചാബി സിനിമാതാരം ദീപ് സിദ്ധുവിന്റെ ഉടപെടലുകൾ കർഷക സമരത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് തന്നെ ആദ്യമായി കർഷകർക്കു പിന്തുണയുമായി രംഗത്തെത്തിയ സെലിബ്രിറ്റിയായിരുന്നു പഞ്ചാബിലെ മുക്സർ ജില്ലയിൽനിന്നുള്ള ദീപ് സിദ്ധു.

ദീപ് സിദ്ധുവിന്റെ സാന്നിധ്യം തുടക്കം മുതൽ കാർഷിക സമരത്തിൽ കല്ലുകടിയായിരുന്നു. ഖലിസ്ഥാൻ പ്രസ്ഥാനത്തെയും ഖലിസ്ഥാൻ വിഘടനവാദികളുടെ നേതാവ് ജർനൈൽ സിങ് ബിന്ദ്രൻവാലെയെയും ദീപ് സിദ്ധു പരസ്യമായി പിന്തുണച്ചിരുന്നു എന്ന ആരോപണം തുടക്കം മുതൽ സജീവമായിരുന്നു. പല വേദികളിലും ജർനൈൽ സിങ് ബിന്ദ്രൻവാലെയുടെ ആശയങ്ങൾ ദീപ് സിദ്ധു അവതരിപ്പിച്ചിരുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു,

ADVERTISEMENT

കർഷക സമരം സിംഘു അതിർത്തിയിലേക്കു വ്യാപിക്കുന്നതിനു വളരെ മുൻപ് തന്നെ പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിലേക്കു സമരം വ്യാപിപ്പിക്കാൻ സിദ്ധു മുൻകൈ എടുത്തിരുന്നു. ഈ പ്രദേശങ്ങളിൽ നടന്ന സമരങ്ങളിലാണ് ഖലിസ്ഥാൻ ഭീകരർ നുഴഞ്ഞുകയറിയെന്ന ആരോപണം ബിജെപിയും ആർഎസ്എസും മറ്റു പോഷക സംഘടനകളും ആദ്യമായി ഉയർത്തിയത്.

ഈ വാദം പിന്നീട് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ വരെ ഉയർത്തുകയും ചെയ്തു. ബിജെപിയുടെ സണ്ണി ഡിയോളിനായി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താരപ്രചാരകനായി എത്തിയ ദീപ് സിദ്ധു ഗാസിയാബാദിൽ നടന്ന ഡൽഹി ചലോ മാർച്ചിൽ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത് കർഷക സംഘടനകളിൽ ഭിന്നിപ്പിനു കാരണമായിരുന്നു. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നയാൾ കർഷക പ്രക്ഷോഭത്തിൽ ഇടം പിടിച്ചത് എങ്ങനെയെന്ന് കർഷക സംഘടനകളിൽനിന്നു തന്നെ ചോദ്യമുയർന്നിരുന്നു.

ADVERTISEMENT

കർഷക പ്രക്ഷോഭത്തിൽ ഖലിസ്ഥാൻ വാദികളുടെ സാന്നിധ്യമുണ്ടെന്നു ബിജെപി നേതാക്കളടക്കമുള്ളവർ ആരോപണമുന്നയിച്ചപ്പോൾ കർഷക നേതാക്കൾ ഇത്തരക്കാരെ അകറ്റി നിർത്താൻ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ കർഷക പ്രതിഷേധങ്ങൾ സജീവ സാന്നിധ്യമായി സിദ്ധു കളം നിറഞ്ഞു. നിരോധിത സംഘടനയായ ‘സിഖ് ഫോർ ജസ്റ്റിസു’ മായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരിൽ ദീപ് സിദ്ധുവും ഉണ്ടായിരുന്നു. നിരോധിത ഖലിസ്ഥാൻ സംഘടനയുടെ നേതാവ് ഗുർപന്ത്‌വന്ദ് സിങ് പന്നുവിനെതിരായ യുഎപിഎ കേസുമായി ബന്ധപ്പെട്ട് കർഷക നേതാവ് ബൽദേവ് സിങ് സിർസ അടക്കമുള്ള നേതാക്കൾക്കൊപ്പം ദീപ് സിദ്ധുവിനെയും എൻഎഐ വിളിപ്പിച്ചിരുന്നു.

കർഷകർ ഖലിസ്ഥാൻ, മാവോയിസ്റ്റ് അനുകൂല സംഘടനകളിൽനിന്നു പണം സ്വീകരിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കൾ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കർശന നടപടികൾ കർഷക നേതാക്കൾ സ്വീകരിച്ചിരുന്നു. ഖലിസ്ഥാൻ, മാവോയിസ്റ്റ് അനുകൂല സംഘടനകളിൽനിന്നു പണം സ്വീകരിക്കരുതെന്നു കർശന നിർദേശം നേതാക്കൾ കർഷകർക്കു നൽകിയിരുന്നു. സഹകരണം ഒഴിവാക്കേണ്ട സംഘടനകളുടെ വിലക്കുപട്ടിക തയാറാക്കിയിട്ടും സാമൂഹിക ദ്രോഹികൾ തങ്ങളുടെ സമരത്തിൽ കയറിപ്പറ്റിയെന്നാണ് സംഘടന നേതാക്കൾ തന്നെ പറയുന്നത്.

ചെങ്കോട്ടയ്ക്കു മുന്നിൽ തടിച്ചുകൂടിയിരിക്കുന്ന പ്രതിഷേധക്കാർ. (Photo: Sajjad HUSSAIN / AFP)
ADVERTISEMENT

ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി ദീപ് സിദ്ധു അടുത്ത ബന്ധം പുലർത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിതരാക്കി സമരം കലുഷിതമാക്കാൻ ദീപ് സിദ്ധുവും ലഖ സിദാനയും എത്തിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു. ദീപ് സിദ്ധു ബിജെപിയുടെ ഏജന്റാണെന്നും സമരം പൊളിക്കാൻ ഇടപെട്ടുവെന്നുമാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആരോപണം. ദീപ് സിദ്ധു കർഷകരെ വഴിതെറ്റിച്ചുവെന്നായിരുന്നു ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാനയിലെ നേതാവ് ഗുർം സിങ് ചദൂനിയുടെ ആരോപണം. എന്നാൽ ബിജെപിക്കു സിദ്ധുവുമായി യാതൊരു തരത്തിലുള്ള ഇടപാടുകൾ ഇല്ലെന്നും കർഷക സമരത്തിൽ തുടക്കം മുതൽ രംഗത്തുള്ള സിദ്ധു ഖലിസ്ഥാൻ വിഘടനാവാദിയാണെന്നുമായിരുന്നു പ്രാദേശിക ബിജെപി നേതാക്കളുടെ വാദം.

English Summary: Red Fort raider Deep Sidhu has been quoting Jarnail Singh Bhindranwale

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT