105–ാം വയസ്സിൽ പത്മശ്രീ; പാപ്പാമ്മാൾ, ആത്മവിശ്വാസം നിറയുന്ന പുഞ്ചിരിമുഖം
രണ്ടു മണിക്കൂർ കൊണ്ട് എങ്ങനെ ഇംഗ്ലിഷ് പഠിക്കാം, എങ്ങനെ ആത്മവിശ്വാസത്തോടെ പ്രസംഗിക്കാം എന്നതെല്ലാം പുസ്തകവും കോഴ്സുമായി ഇറങ്ങുന്ന കാലത്ത് നൂറ്റിയഞ്ചാം | 105 year old padma awardee Pappammal | Pappammal | padma award | Padma Shri | Tamil Nadu | Coimbatore | Manorama Online
രണ്ടു മണിക്കൂർ കൊണ്ട് എങ്ങനെ ഇംഗ്ലിഷ് പഠിക്കാം, എങ്ങനെ ആത്മവിശ്വാസത്തോടെ പ്രസംഗിക്കാം എന്നതെല്ലാം പുസ്തകവും കോഴ്സുമായി ഇറങ്ങുന്ന കാലത്ത് നൂറ്റിയഞ്ചാം | 105 year old padma awardee Pappammal | Pappammal | padma award | Padma Shri | Tamil Nadu | Coimbatore | Manorama Online
രണ്ടു മണിക്കൂർ കൊണ്ട് എങ്ങനെ ഇംഗ്ലിഷ് പഠിക്കാം, എങ്ങനെ ആത്മവിശ്വാസത്തോടെ പ്രസംഗിക്കാം എന്നതെല്ലാം പുസ്തകവും കോഴ്സുമായി ഇറങ്ങുന്ന കാലത്ത് നൂറ്റിയഞ്ചാം | 105 year old padma awardee Pappammal | Pappammal | padma award | Padma Shri | Tamil Nadu | Coimbatore | Manorama Online
രണ്ടു മണിക്കൂർ കൊണ്ട് എങ്ങനെ ഇംഗ്ലിഷ് പഠിക്കാം, എങ്ങനെ ആത്മവിശ്വാസത്തോടെ പ്രസംഗിക്കാം എന്നതെല്ലാം പുസ്തകവും കോഴ്സുമായി ഇറങ്ങുന്ന കാലത്ത് നൂറ്റിയഞ്ചാം വയസ്സിൽ പത്മശ്രീ നേടിയ കർഷകയായ പാപ്പാമ്മാളിന്റെ ജീവിതം പഠിക്കേണ്ടതാണ്. ഇപ്പോഴും ശുഭചിന്തയോടെ, നിറഞ്ഞ പുഞ്ചിരിയോടെ അധ്വാനിച്ചു ജീവിക്കുന്ന കോയമ്പത്തൂർ ജില്ലയിലെ തേക്കംമ്പട്ടിയിലെ പാപ്പാമ്മാൾ മലയാളിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു സംഭവമാണ്.
രാവിലെ അഞ്ചുമണിക്ക് ഉണരുന്ന ഇവർ ദിവസം മുഴുവൻ കർമനിരതയാണ്. ഒന്നിനും പരാശ്രയമില്ല. പത്മശ്രീ ലഭിച്ചെന്നു കേട്ടപ്പോഴും അമിതാഹ്ലാദമോ ആവേശമോ ഇല്ല. കൊയ്ത്തു കഴിഞ്ഞപ്പോൾ പത്തുപറ നെല്ല് കൂടുതൽ കിട്ടി എന്നു കേൾക്കുമ്പോഴുള്ള അതേ അളവിലെ ആഹ്ലാദം മാത്രം. പാപ്പാമ്മാളിന്റെ സെഞ്ചൂറിയൻ ജീവിത വിജയത്തിന്റെ രഹസ്യം അവർ പറയുന്നു.
നീ സൂപ്പറ്ടാ, അല്ലെങ്കിൽ പോടാ പൈത്തിയക്കാരാ
നല്ലതു കണ്ടാൽ ‘നീ സൂപ്പറ്ടാ ’ എന്ന് പറയണം. ആരെങ്കിലും നമ്മളെ ചെറുതാക്കാൻ വന്നാൽ ‘പോടാ പൈത്തിയക്കാരാ ’ എന്ന് മുഖത്തുനോക്കി പറയണം.
അളവ് സാപ്പാട്
മനസ്സും വയറും പറയുന്നതുപോലെ ഭക്ഷണം കഴിക്കുന്നത് ദ്രോഹം. ദോശയും ഇഡ്ഢലിയുമൊക്കെയാണ് ഇഷ്ടം. പക്ഷേ, ഒന്നോ പരമാവധി രണ്ടോ മാത്രമാണു കഴിക്കുക. അതു രുചിയോടെ ആസ്വദിച്ചു കഴിക്കും. ചായ, കാപ്പി ഇതുവേണ്ട. മല്ലിച്ചായയാണു പ്രധാനം. ദൈവവിശ്വാസമുള്ളതിനാൽ വ്രതമെടുക്കാറുണ്ട്. ചില ദിവസങ്ങളിൽ മാത്രമേ നോൺ വെജ് പതിവുള്ളു. മട്ടൻ ബിരിയായാണി റൊമ്പ പുടിക്കും.
ഒന്നും സ്വന്തമല്ല
ഞാൻ പ്രസവിച്ച മക്കളില്ല. പക്ഷേ, സഹോദരിയുടെ മക്കളും പേരമക്കളുമൊക്കെയായി വലിയ കൂട്ടം തന്നെയുണ്ട്. ‘പാട്ടി, ചിത്തി, അമ്മ, പെരിയമ്മ’ തുടങ്ങി എന്തു വിളിക്കാനും ആളുണ്ട്. ‘മേഡം’ എന്നും ഇനി വിളിക്കും. എനിക്കാരുമില്ലെന്ന് വിഷമിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു.
പത്തേക്കറോളം സമ്പാദിച്ചുണ്ടാക്കി കൃഷി ചെയ്തു. കുറേ കഴിഞ്ഞപ്പോൾ പറ്റില്ലെന്നു തോന്നി. ഇപ്പോൾ രണ്ടര ഏക്കർ മണ്ണുണ്ട്. ഇതെല്ലാം കെട്ടിപ്പിടിച്ച് ഞാൻ തന്നെകൃഷി ചെയ്യണമെന്ന് വിചാരിച്ചിരിക്കാൻ പാടില്ല. വിട്ടുകൊടുക്കണം.
പറ്റുന്നതെല്ലാം ചെയ്യണം
എന്നെ കാറിലേക്ക് കൈപിടിച്ചു കയറ്റുന്നത് പോലും ഇഷ്ടമല്ല. എനിക്കിപ്പോൾ കയറാൻ ആരോഗ്യമുണ്ട്. കൈ പിടിക്കുന്നത് ആരെങ്കിലും കണ്ടാൽ അവർ പറയും ‘അന്ത പാപ്പമ്മാളിക്ക് വയസായിറിച്ച്’ എന്ന്. അത് നാട്ടിലാകെ പരക്കും. അതു കേട്ടാൽ എനിക്കും തോന്നും എനിക്കും വയ്യാതായോ എന്ന്. ഇപ്പോൾ സഹായം വേണ്ട. പറ്റാവുന്ന കാര്യങ്ങൾ സ്വയം ശീലിക്കണം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്. പോകുന്നിടത്തോളം പോകും. അവിടുന്ന് കുറച്ചുകൂടി പോകും.
അരസിയൽ, തേർതൽ
ഈ ലോകത്തുതന്നെ ഡിഎംകെ പാർട്ടിയുടെ ഏറ്റവും തലമുതിർന്നയാളാണ് ഞാൻ. പത്മശ്രീ പുരസ്കാരം കിട്ടിയപ്പോൾ എം.കെ.സ്റ്റാലിൻ നേരിട്ടെത്തി അഭിനന്ദിച്ചു. എം.കരുണാനാധിയും എന്നെ അഭിനന്ദിച്ചിട്ടുണ്ട്. ഞാൻ എവിടെ പോയാലും ഡിഎംകെ ലീഡേഴ്സിന് അറിയാം. മേടയിൽ കയറ്റിയിരുത്തും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലൊക്കെ ഞാൻ മത്സരിച്ചു ജയിച്ചതാണ്.
പറ്റാവുന്ന സമയത്ത് രാഷ്ട്രീയം, തിരഞ്ഞെടുപ്പ് എന്നതൊക്കെ സ്ത്രീകൾ ചെയ്യണം. ഒരിക്കൽ ലഭിച്ച അവസരം പിന്നീട് കിട്ടിയില്ലെന്നു വരില്ല. യൂണിവേഴിസ്റ്റിയിൽനിന്നു വല്ല പരിപാടികൾക്കും വിളിച്ചാൽ ഞാൻ നാട്ടുകാരെയെല്ലാം കൂട്ടി വണ്ടി പിടിച്ചു പോകും. വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്ക് അതൊക്കെ ഒരു നേരമ്പോക്ക്.
ആത്മവിശ്വാസം നിർബന്ധം
രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ച ഞാൻ രാഷ്ട്രപതി ആർ.വെങ്കിട്ടരാമനെ ന്യൂഡൽഹിയിൽ പോയി കണ്ടു. തമിഴ്നാട് കാർഷിക സർവകലാശാലയിൽ ഉൾപ്പെടെ കൃഷിയെക്കുറിച്ചു ക്ലാസ് നയിച്ചു. ഇംഗ്ലിഷും ഹിന്ദിയുമൊന്നും എനിക്ക് അറിയില്ല. നമ്മുടെ ഭാഷയിൽ അറിയുന്ന പോലെ പറയും. നമ്മളെ മനസിലാക്കേണ്ടവർ അവരുടെ വഴി ഉപയോഗിച്ച് ചെയ്യട്ടെ. എല്ലാവരെയും പഠിപ്പിക്കലൊന്നും എന്റെ പണിയല്ല.
വെറൈറ്റി വേണം
ജീവിതം എപ്പോഴും ഒരുപോലെ ആകരുത്. ഈ വീടിനു ചുറ്റുമുള്ളവരെല്ലാം കന്നഡക്കാരാണ്. മൈസൂരുവിൽനിന്ന് കുടിയേറിപ്പാർത്തവർ. ഞങ്ങൾ മാത്രമാണ് തമിഴ് കുടുംബം. ഞാൻ അവരോടു കന്നഡയിലൊക്കെ സംസാരിക്കും. ഒരു ഭാഷ കൂടി പഠിച്ചില്ലേ. എല്ലാവരും നെല്ലും കരിമ്പുമൊക്കെ കൃഷി ചെയ്യുമ്പോൾ ഞാൻ ചോളവും ഉഴുന്നും ചെറുപയറും മുതിരയുമെല്ലാം കൃഷി ചെയ്തു.
അതൊന്നും കേൾക്കേണ്ട
നമ്മുടെ രീതികൾ പലർക്കും ഇഷ്ടമാകില്ല. അവരത് പറയും. അതൊന്നും ഗൗനിക്കാറില്ല. പാട്ടി ഭയങ്കര സ്ട്രിക്ടാണ്, ഗർവ്കാരിയാണ് എന്നൊക്കെ പലരും പറയുന്നത് കേൾക്കും. അതൊന്നും മൈൻഡ് ചെയ്യാറില്ല. 105 വയസുവരെ ജീവിച്ചു. ഇനിയും അങ്ങനെ പോകും. പ്രവൃത്തി ശുദ്ധമാക്കുക. മനസ്സും ശുദ്ധമാകും. നിമ്മതി വരും (സമാധാനം വരും )
English Summary: 105-year-old woman farmer from Coimbatore awarded Padma Shri