തൃശൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിനു വെള്ളിയാഴ്ച തൃശൂരിൽ നടക്കുന്ന ബിജെപിയുടെ സമ്പൂർണ സംസ്ഥാന സമിതി രൂപം നൽകും. 140 നിയോജക | BJP | Kerala Assembly Elections 2021 | Elections | Kerala Election | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിനു വെള്ളിയാഴ്ച തൃശൂരിൽ നടക്കുന്ന ബിജെപിയുടെ സമ്പൂർണ സംസ്ഥാന സമിതി രൂപം നൽകും. 140 നിയോജക മണ്ഡലങ്ങളിലും നടത്തിയ പഠന ശിബിരത്തിന്റെ പിൻബലത്തിലാണ് സമിതി ചേരുന്നത്. സംസ്ഥാന സർക്കാരിനെതിരായ കുറ്റപത്രത്തിനും, കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും കേരളത്തിനു നൽകിയ സഹായങ്ങളുമടങ്ങിയ പത്രികയ്ക്കും സമിതിയുടെ അംഗീകാരം തേടും.

തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനവും അവതരിപ്പിക്കും. സംസ്ഥാന സമിതി അംഗങ്ങൾക്കു പുറമെ ജില്ലാ ജനറൽ സെക്രട്ടറിമാർ, മേഖലാ ഭാരവാഹികൾ, ദേശീയസമിതി അംഗങ്ങൾ, മോർച്ച ഭാരവാഹികൾ തുടങ്ങിയവരാണ് പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം നടക്കുന്ന പ്രഥമ സമ്പൂർണ സമിതിയിൽ പങ്കെടുക്കുന്നത്.

ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ ഈ മാസം 140 മണ്ഡലങ്ങളിലും സംഘടിപ്പിച്ച ശിബിരത്തിൽ പതിനയ്യായിരത്തോളം പ്രവർത്തകർക്കാണ് പരിശീലനം നൽകിയത്. പഞ്ചായത്ത്, മുനിസിപ്പൽ തലത്തിനു മുകളിലുള്ള ഭാരവാഹികളെയാണ് രണ്ടു ദിവസം നീണ്ട ശിബിരത്തിൽ പങ്കെടുപ്പിച്ചത്. 

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തനം എങ്ങനെ സജ്ജമാക്കാമെന്നതുൾപ്പെടെ പത്ത് വിഷയങ്ങളാണ് പഠനവിധേയമാക്കിയത്. വോട്ടർ പട്ടികയിൽ പേരു ചേർക്കൽ മുതൽ സമൂഹമാധ്യമ പ്രവർത്തനം, കേന്ദ്ര പദ്ധതികളുടെ പ്രചാരണം, സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളും തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും, പ്രവർത്തകരുടെ വ്യക്തിത്വ വികസനം തുടങ്ങിയവയിലായിരുന്നു ക്ലാസുകൾ. 

ADVERTISEMENT

30,000ൽ പരം വോട്ടുനേടിയ എ ക്ലാസ് മണ്ഡലങ്ങളിലെ ശിബിരങ്ങളിൽ മുതിർന്ന സംസ്ഥാന നേതാക്കളാണ് ക്ലാസുകൾ നയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുടെ വോട്ട് സംബന്ധിച്ച് സിപിഎം നടത്തിയ പഠനവും വിലയിരുത്തലും ചർച്ചയാവുന്ന സമിതിയിൽ, ദേശീയ അധ്യക്ഷനെ പങ്കെടുപ്പിച്ചു അടുത്തമാസം തുടക്കമിടുന്ന പ്രചാരണത്തിന്റെ രൂപരേഖയ്ക്കും അംഗീകാരം തേടും.

English Summary: BJP start preparations for Assembly Election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT