കോവിഡ് സ്ഥിതി മാറിവരുന്നതും കാത്തിരിക്കുകയായിരുന്നു ലോകം. ഇന്ത്യയിൽ പൊതുവിൽ കോവിഡ് ബാധയുടെ തോത് കുറയുമ്പോൾ, ബ്രിട്ടൻ മുൾമുനയിലാണ്. ഉയർന്ന | Kent variant of coronavirus | UK | Dr Ajikumar Kavidasan | Coronavirus Mutation | UK variants of COVID-19 | Manorama Online

കോവിഡ് സ്ഥിതി മാറിവരുന്നതും കാത്തിരിക്കുകയായിരുന്നു ലോകം. ഇന്ത്യയിൽ പൊതുവിൽ കോവിഡ് ബാധയുടെ തോത് കുറയുമ്പോൾ, ബ്രിട്ടൻ മുൾമുനയിലാണ്. ഉയർന്ന | Kent variant of coronavirus | UK | Dr Ajikumar Kavidasan | Coronavirus Mutation | UK variants of COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് സ്ഥിതി മാറിവരുന്നതും കാത്തിരിക്കുകയായിരുന്നു ലോകം. ഇന്ത്യയിൽ പൊതുവിൽ കോവിഡ് ബാധയുടെ തോത് കുറയുമ്പോൾ, ബ്രിട്ടൻ മുൾമുനയിലാണ്. ഉയർന്ന | Kent variant of coronavirus | UK | Dr Ajikumar Kavidasan | Coronavirus Mutation | UK variants of COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് സ്ഥിതി മാറിവരുന്നതും കാത്തിരിക്കുകയായിരുന്നു ലോകം. ഇന്ത്യയിൽ പൊതുവിൽ കോവിഡ് ബാധയുടെ തോത് കുറയുമ്പോൾ, ബ്രിട്ടൻ മുൾമുനയിലാണ്. ഉയർന്ന മരണനിരക്കാണ് ആശങ്കയുടെ അടിസ്ഥാനം. താരതമ്യേന കുറഞ്ഞ മരണനിരക്കായിരുന്നു ലോകമാകെ കോവിഡിന്. ഇന്ത്യയിലിത് 1.5 ശതമാനത്തിനു താഴേക്കു വന്നു. ജനസംഖ്യാ താരതമ്യത്തിൽ ഇന്ത്യയുടെ അടുത്തെങ്ങും വരില്ലെങ്കിലും പോയവാരം ബ്രിട്ടനിൽ തുടർച്ചയായ ദിവസങ്ങളിൽ ആയിരത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്താകും ഇതിനു കാരണം?

വൈറസിന്റെ കെന്റ് വകഭേദമാണ് അവിടെ പുതിയ തലവേദന. അനുദിനം വ്യത്യസ്ത വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനിടെ, ബ്രിട്ടനിലെ കോവിഡ് സ്ഥിതിയെക്കുറിച്ച് ലണ്ടനിലെ ശ്വാസകോശരോഗ വിദഗ്ധനും മലയാളിയുമായ ഡോ. അജികുമാർ കവിദാസൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു. 

ഡോ. അജികുമാർ കവിദാസൻ
ADVERTISEMENT

∙ ലണ്ടനിലെ ഇപ്പോഴത്തെ ജീവിതസാഹചര്യം എങ്ങനെയാണ് ? 

കോവിഡ് അത്ര കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത തുടക്കനാളുകളിലെ ലോക്ഡൗണിൽ നഗരങ്ങൾ ഏതാണ്ട് വിജനമായിരുന്നു. ഇരുവശവും നോക്കാതെ പോലും റോഡ് ക്രോസ് ചെയ്യാവുന്ന അവസ്ഥ. ഇപ്പോഴങ്ങനെയല്ല. തിരക്കു കാര്യമായി കൂടിയിരിക്കുന്നു. സർക്കാരിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ചു ജൂലൈ വരെ കർശന ലോക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകും. എന്നാലും, സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്നതു കൊണ്ടു കർശനമായ നിയന്ത്രണങ്ങളുണ്ടാകുന്നില്ല. ഇത് ആളുകൾ മുതലെടുക്കുന്നു. 

∙ വാക്സീൻ വിതരണം ഗുണം ചെയ്യുന്നുണ്ടോ? 

ആദ്യ ഡോസെങ്കിലും കിട്ടിയവർ 12 ശതമാനത്തിൽ താഴെയാണ്. രണ്ടാം ഡോസ് വിതരണവും തുടങ്ങിയെങ്കിലും ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആളുകൾക്കേ ഇത് ഇപ്പോഴും ലഭ്യമായിട്ടുള്ളൂ. അതായത് വാക്സീൻ കൊണ്ട് ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിലേക്ക് എത്താൻ ഇനിയും ഏറെ സമയമെടുക്കും. എന്നിട്ടും ആളുകളിൽ അമിതമായൊരു ആത്മവിശ്വാസം പ്രകടമാണ്. ഇത് കോവിഡ് സ്ഥിതി ഗുരുതരമാക്കുന്നു. 

ADVERTISEMENT

∙ പുതിയ വൈറസ് വകഭേദമാകുമോ പ്രശ്നം ? 

ആഴ്ചകൾക്കുള്ളിൽ അപകടകാരിയായ മറ്റൊരു വൈറസ് വകഭേദത്തെ കൂടി ബ്രിട്ടനിൽ കണ്ടെത്തിയിരിക്കുന്നു. ‘കെന്റ് വേരിയന്റ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതുവരെ കണ്ടതിൽ ഏറ്റവും അപകടകാരിയായ കൊറോണ വൈറസ് വകഭേദം എന്നു നിരീക്ഷണങ്ങളുണ്ട്.

കോവിഡ് ബാധിച്ചുള്ള മരണത്തിന് 60% വരെ അധികസാധ്യതയാണ് കെന്റ് വേരിയന്റ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനു തൊട്ടു മുൻപു കണ്ടെത്തിയ വൈറസ് വകഭേദത്തിൽ, ആളുകളിലേക്കു പെട്ടെന്നു പിടിപെടാനുള്ള സാധ്യതയായിരുന്നു കൂടുതലെങ്കിൽ ഇപ്പോഴത്തേത് മരണസാധ്യതയും രോഗതീവ്രതയും വർധിപ്പിക്കുന്നു. 

∙ ഇന്ത്യയിലും വൈറസ് വകഭേദങ്ങളെ കണ്ടെത്തിയിരുന്നു, അതുകൊണ്ട് മാത്രം സ്ഥിതിയെ പഴിക്കാൻ കഴിയുമോ? 

ADVERTISEMENT

ബ്രിട്ടനിൽ തുടർച്ചയായി ജനിതക ശ്രേണീകരണം നടക്കുന്നുണ്ട്. അതുകൊണ്ടാകാം, കൂടുതൽ അപകടകാരിയായ വൈറസ് വകഭേദങ്ങളെ കണ്ടെത്താൻ കഴിയുന്നത്. ഭാവിയിലെ ചികിത്സയെയും വാക്സീൻ ഗവേഷണത്തെയും ഉൾപ്പെടെ ഈ ജനിതക ശ്രേണീകരണം സഹായിക്കും.

നിലവിലെ സാഹചര്യത്തിൽ വൈറസ് വകഭേദമായാലും അതിനെതിരായ പ്രതിവിധി മാസ്ക്കും സാനിറ്റൈസറും അകലം പാലിക്കലുമാണ്. അതു പരമാവധി പാലിക്കുകയെന്നതു മാത്രമാണ് വഴി. ലണ്ടനിൽ ഇക്കാര്യങ്ങളിൽ വീഴ്ചയുണ്ടായി എന്നതു വ്യക്തമാണ്. 

∙ ആശുപത്രികളിലെ സ്ഥിതിയെന്താണ്? 

നോക്കൂ, 17 വയസ്സുള്ളൊരു പയ്യൻ ഏതാനും ദിവസങ്ങൾ ഞങ്ങളുടെ ആശുപത്രിയിലുണ്ടായിരുന്നു കോവിഡ് ബാധിതനായി. ആവുന്നതെല്ലാം ചെയ്തു. പക്ഷേ, വിധി മറ്റൊരു രീതിയിൽ പെരുമാറി. നിഗൂഢ സ്വഭാവങ്ങളുള്ള അജ്ഞാത വൈറസിനെയാണ് നമുക്കു നേരിടേണ്ടത്.

ഡോക്ടർമാർ പോലും നിസ്സഹായരായി പോകുന്ന അവസ്ഥ. നേരത്തേതിൽനിന്നും കൂടുതലായി യുവാക്കൾ മരിക്കുന്നു. കുട്ടികൾക്കു കൂടുതലായി വൈറസ് ബാധ വരുന്നു. ഇത് അപകടകരമായൊരു സ്ഥിതിയാണ്. കോവിഡിനെതിരായ ജാഗ്രത കൈവിടാതിരിക്കാൻ ബ്രിട്ടന്റെ അനുഭവം ഇന്ത്യയ്ക്കും പാഠമാണ്. 

∙ നിലവിൽ കോവിഡ് രോഗികൾക്കുള്ള ചികിത്സ എന്താണ് ? 

വൈറസ് സ്ഥിരീകരിക്കുന്നവരുടെയെല്ലാം കയ്യിൽ ഇവിടെ പൾസ് ഓക്സിമീറ്ററുണ്ട്. അവർ വീട്ടിലായിരിക്കും. രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി താഴുന്നുണ്ടോയെന്ന കാര്യം ഇടയ്ക്കിടെ സ്വയം പരിശോധിച്ചു നോക്കാൻ പൾസ് ഓക്സിമീറ്റർ സഹായിക്കും. വ്യത്യാസം തോന്നിയാൽ അപ്പോൾ തന്നെ ആശുപത്രി സേവനം തേടുകയാണ് ആളുകൾ ചെയ്യുന്നത്.

റെംഡെസിവർ പോലെ ആന്റിവൈറൽ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ഡെക്സമെത്തസോൺ പോലെ സ്റ്റിറോയ്ഡുകൾ, രക്തം കട്ടപിടിക്കാതെ നോക്കുന്ന ബ്ലഡ് തിന്നേഴ്സ് തുടങ്ങിയവ നൽകും. ഓക്സിജൻ കുറവാകുന്ന സാഹചര്യത്തിൽ ഓക്സിജൻ സപ്പോർട്ടും ഉറപ്പാക്കും.

രണ്ടാം ഘട്ടത്തിൽ, സി–പാപ്പ് ഓക്സിജൻ മെഷീൻ, എന്നിട്ടും സ്ഥിതി ഗുരുതരമെങ്കിൽ വെന്റിലേറ്റർ തുടങ്ങി ഘട്ടംഘട്ടമായി നേരത്തെ മുതൽ നൽകുന്ന ചികിത്സകൾ തന്നെയാണ് പുതിയ സാഹചര്യത്തിലും തുടരുന്നത്.

English Summary: Kent variant of coronavirus that emerged in the UK may be more deadly, says Dr Ajikumar Kavidasan