പണം ബജറ്റിലുണ്ട്; തദ്ദേശ സ്ഥാപനങ്ങൾക്കില്ല, അവ്യക്ത ഉത്തരവുകളുമായി സർക്കാർ
തിരുവനന്തപുരം ∙ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി പ്രവർത്തനങ്ങൾ തയാറാക്കുന്ന നടപടികളിലേക്കു തദ്ദേശസ്ഥാപനങ്ങൾ കടന്നുവെങ്കിലും ഫണ്ട് വിഹിതത്തിന്റെ കാര്യത്തിൽ സർക്കാരിന് അവ്യക്തത. മെയിന്റനൻസ് ഫണ്ടിലെ റോഡ്, റോഡ് ഇതരവിഹിതങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയുടെ... Kerala Budget 2021, Local Body, Panchayat Office, Kerala Governemnt

തിരുവനന്തപുരം ∙ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി പ്രവർത്തനങ്ങൾ തയാറാക്കുന്ന നടപടികളിലേക്കു തദ്ദേശസ്ഥാപനങ്ങൾ കടന്നുവെങ്കിലും ഫണ്ട് വിഹിതത്തിന്റെ കാര്യത്തിൽ സർക്കാരിന് അവ്യക്തത. മെയിന്റനൻസ് ഫണ്ടിലെ റോഡ്, റോഡ് ഇതരവിഹിതങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയുടെ മൂന്നിലൊന്നു തുക മാത്രമാണു തദ്ദേശസ്ഥാപനങ്ങൾക്കു വിഭജിച്ചു നൽകിയത്. ഇതോടെ തദ്ദേശസ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികളുടെ നേതൃത്വത്തിലുള്ള ആദ്യ പദ്ധതി ആസൂത്രണം തന്നെ ആശങ്കയിലായി. തദ്ദേശ ജനപ്രതിനിധികളിൽ ഏറെയും പുതുമുഖങ്ങളായതിനാൽ പദ്ധതി ആസൂത്രണവും നിർവഹണവും നീളാനും ഇടയുണ്ട്.
റോഡ് വിഹിതമായി 1949.80 കോടി രൂപയും റോഡ് ഇതര വിഹിതമായി 1218.63 കോടി രൂപയുമാണ് അടുത്ത വർഷത്തേക്കുള്ള ബജറ്റിൽ ആകെ വകയിരുത്തിയത്. ഇവയുടെ മൂന്നിലൊന്നായ, യഥാക്രമം 649.93 കോടി രൂപയും 406.21 കോടി രൂപയും മാത്രമേ ഇപ്പോൾ വിതരണം ചെയ്യുവെന്നാണു സർക്കാർ നിലപാട്. ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാർശ അനുസരിച്ചാണിത്. ഏറെ പഴയ ഡേറ്റ അടിസ്ഥാനമാക്കിയാണു റോഡ് ഫണ്ട് വിതരണം നടത്തി വന്നതെന്നും റോഡുകളുടെ ഇപ്പോഴത്തെ സ്ഥിതിവിവരണക്കണക്കുകൾ ശേഖരിച്ചതു പരിശോധിക്കാൻ സമയം വേണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതു സർക്കാർ അംഗീകരിച്ചതോടെയാണ് ഈ ഫണ്ട് വൈകുന്നത്.
റോഡ് ഇതര വിഹിതം നൽകുന്നതു തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡ് അല്ലാത്ത ആസ്തികളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം മതിയെന്നാണു കമ്മിഷന്റെ ശുപാർശ. ആസ്തികൾ തിട്ടപ്പെടുത്താൻ 4 മാസമെങ്കിലും വേണം. ഇതെല്ലാം കഴിഞ്ഞ് മെയിന്റനൻസ് പ്ലാൻ പരിഷ്കരിക്കാൻ ജൂൺ– ജൂലൈ മാസങ്ങളിൽ അവസരം നൽകാമെന്നാണു സർക്കാരിന്റെ വാഗ്ദാനം. വികസന ഫണ്ടായ കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഗ്രാന്റും തദ്ദേശസ്ഥാപനങ്ങൾക്കു വിഭജിച്ചു നൽകിയിട്ടില്ല. പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് എത്രയെന്നു വ്യക്തമല്ലാത്തതിനാലും തുക വിഭജിക്കാനുള്ള മാനദണ്ഡങ്ങൾ അറിയാത്തതു കൊണ്ടുമാണിത്. പകരം, ഇപ്പോഴത്തെ സാമ്പത്തിക വർഷം അനുവദിച്ച 2412 കോടി രൂപ താൽക്കാലികമായി ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നു മാത്രം.
അതിനാൽ കേന്ദ്ര ധനകാര്യ കമ്മിഷൻ വിഹിതം ഒഴികെയുള്ള ഫണ്ടുകളുടെ ബജറ്റ് വിഹിതത്തെ അടിസ്ഥാനമാക്കി വാർഷിക പദ്ധതി തയാറാക്കാനാണു നിർദേശം. പൊതുവിഭാഗം– സാധാരണ വിഹിതം, പട്ടികജാതി ഉപപദ്ധതി വിഹിതം. പട്ടിക വർഗ ഉപപദ്ധതി വിഹിതം എന്നിവയാണ് ഈ ഫണ്ടുകൾ. കേന്ദ്ര ഗ്രാന്റ് വിഭജിച്ചു നൽകുമ്പോൾ ജൂൺ– ജൂലൈ മാസത്തിൽ കേന്ദ്ര വിഹതത്തിന് അനുസൃതമായ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തി വാർഷിക പദ്ധതി പരിഷ്കരിക്കാൻ അവസരം നൽകും. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ വാർഷിക പദ്ധതി സമർപ്പണം ഫെബ്രുവരി 23നു മുൻപ് പൂർത്തിയാക്കാൻ നേരത്തെ തദ്ദേശ സ്ഥാപനങ്ങളോടു സർക്കാർ നിർദേശിച്ചിരുന്നു.
English Summary: Government confused in local bodies fund sharing