പിന്നിൽ ദീപ് സിദ്ധു; കേന്ദ്രം ആഗ്രഹിച്ചത് റിപ്പബ്ലിക് ദിനത്തിൽ സംഭവിച്ചു: ശിവസേന
മുംബൈ ∙ കർഷകസമരം അക്രമാസക്തമാകാൻ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ആഗ്രഹിച്ചിരുന്നതായി ശിവസേന. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കർഷകറാലിയിൽ അരങ്ങേറിയRepublic day violence, republic day tractor rally, Manorama News, Delhi Violence, ShivSena, Manorama Online, Malayalam News.

മുംബൈ ∙ കർഷകസമരം അക്രമാസക്തമാകാൻ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ആഗ്രഹിച്ചിരുന്നതായി ശിവസേന. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കർഷകറാലിയിൽ അരങ്ങേറിയ സംഘർഷവുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് ഈ ആരോപണം.
കർഷകരുടെ പ്രക്ഷോഭം 60 ദിവസത്തിലേറെയായി സമാധാനപരമായി നീങ്ങുകയായിരുന്നു. അവർക്കിടയിൽ ഭിന്നതയുണ്ടായിരുന്നില്ല. അവർക്ക് ക്ഷമ നശിച്ചിട്ടുമില്ലായിരുന്നു. എന്നാൽ, ഇതു രണ്ടും കേന്ദ്ര സർക്കാരിനു ദഹിച്ചിരുന്നില്ല. കേന്ദ്രം ആഗ്രഹിച്ചത് റിപ്പബ്ലിക് ദിനത്തിൽ സംഭവിച്ചു.
ആ സംഭവ വികാസങ്ങൾ രാജ്യത്തിന്റെ പേരും മോശമാക്കി. സംഘർഷത്തിനു കർഷകരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. സംഭവിച്ച കാര്യങ്ങളിൽ സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലേ? ബിജെപിയുമായി ബന്ധമുള്ള ദീപ് സിദ്ധു എന്നയാളാണ് കർഷകർക്കിടെ പ്രകോപനം സൃഷ്ടിച്ചത് - മുഖപ്രസംഗത്തിൽ ശിവസേന ചൂണ്ടിക്കാട്ടി. അതേസമയം, ശിവസേനയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു മഹാരാഷ്ട്ര ബിജെപി വക്താവ് കേശവ് ഉപാധ്യായ് പ്രതികരിച്ചു.
English Summary: Shiv Sena alleges, ‘Center wanted farmers to be violent’